FLASH

സമന്വയ ചന്താപുര ഭാഗ് സമിതി പുന:സംഘടിപ്പിച്ചു.

ബെംഗളൂരു : സമന്വയ ചന്താപുര ഭാഗ് സമിതി പുന: സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന മീറ്റിംഗിൽ ഭാഗ്, ബേഗൂർ റോഡ് സ്ഥാനീയ സമിതി അംഗങ്ങൾ പങ്കെടുത്തു. ചടങ്ങിൽ ഷാജി ആർ പിള്ള അധ്യക്ഷത വഹിക്കുകയും സമന്വയ ബെംഗളൂരു ഓർഗനിസിങ് സെക്രട്ടറി പിഎം മനോജ്‌ സമന്വയ യുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് വിവരിക്കുകയും ചെയ്തു. സമന്വയ ബെംഗളൂരു പ്രസിഡന്റ് ഡോ. കെ.നാണു, സെക്രട്ടറി ശ്രീ ശിവപ്രസാദ് എന്നിവർ ആശംസകളറിയിച്ചു. പുതിയ ഭാരവാഹികൾ ചന്തപുര ഭാഗ് കമ്മിറ്റി: രക്ഷാധികാരി: ശ്രീ പ്രേമൻ കെ കെ പ്രസിഡന്റ്: ശ്രീ പ്രദീപ്…

ഐഎസ്ഐഎസ്എആർ നടത്തിയ അന്താരാഷ്ട്ര ബഹുഭാഷാ കവിതാസംഗമത്തിൽ ഷിജു എച്ച് പള്ളിത്താഴത്തു മുഖ്യാതിഥി ആയി.

ലോകത്തിലെ ഏറ്റവും സജീവമായ സാഹിത്യ ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്‌സിന്റെ സ്ഥാപകനായ ഷിജു എച്ച് പള്ളിത്താഴത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ISISAR സാംസ്കാരിക കൺവീനർ സ്വപ്ന ബെഹ്റയാണ് ചടങ്ങ് നിയന്ത്രിച്ചത്. മലേഷ്യയിൽ നിന്നുള്ള ഒഡീഷ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സംഗ്രാം ജെന, ഡോ. രാജ രാജേശ്വരി സീതാരാമൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഒഡീഷ നടിയും കവിയും ആയ ഭസ്മതി ബസു, കാവ്യ കൗമുദി പ്രസിഡന്റ് ഡോ. കുമുദ് ബാല, സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ബിജിത് രാംചിയാരി, ഡോ. ഹസിനുസ് സുൽത്താൻ, സുനിൽ ചൗധരി, ഗുജറാത്ത് സാഹിത്യ…

കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്കാരം അബിൻ ജോസഫ് ഏറ്റുവാങ്ങി

ബെംഗളൂരു : ഇന്ത്യൻ ഭാഷകളിലെ യുവ എഴുത്തുകാർക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം മലയാള വിഭാഗത്തിൽ ചെറുകഥാകൃത്ത് അബിൻ ജോസഫ് ഏറ്റുവാങ്ങി.അബിൻ ജോസഫിന്റെ കല്യാശ്ശേരി തീസിസ് എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. ബെംഗളൂരുവിലെ ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ അക്കാദമി പ്രസിഡന്റ് ഡോ.ചന്ദ്രശേഖര കമ്പാർ അധ്യക്ഷത വഹിച്ചു. ഹിന്ദികവി അരുൺകമൽ മുഖ്യാതിഥിയായി. അക്കാദമി സെക്രട്ടറി ഡോ.കെ. ശ്രീനിവാസറാവു സ്വാഗതം പറഞ്ഞു. വിവിധ ഭാഷകളിൽനിന്നുള്ള 23 യുവ എഴുത്തുകാർ ചടങ്ങിൽ പുരസ്കാരം സ്വീകരിച്ചു. 24 ഭാഷകൾക്കാണ് യുവ പുരസ്കാരം. ഇംഗ്ലീഷിൽ…

ബെംഗളൂരു കയ്യടക്കി ലുലു മാൾ; നഗരത്തിലെ പ്രമുഖ മലയാളി വ്ലോഗ്ഗെർമാർ ചെയ്ത വീഡിയോകൾ കാണാം

ബെംഗളൂരു: പ്രവർത്തനമാരംഭിച്ചു ഒരാഴ്ച പൂർത്തിയാകുന്നതിനു മുന്നേ മുഴുവൻ നഗരവാസികളുടെയും ശ്രദ്ധ പിടിച്ചു പറ്റി ബെംഗളൂരു ലുലു മാൾ. വിശ്വസിക്കാനാവാത്ത തിരക്കാണ് ഈ ഒരാഴ്ചയായി ലുലു മാളിൽ കാണപ്പെടുന്നത്.  ലുലു മാളിന്റെ വ്ലോഗ് നഗരത്തിലെ ചില പ്രമുഖ വ്ലോഗ്ഗെർമാർ ചെയ്ത വിഡിയോകൾ കാണാം       

ഇനി നിങ്ങൾക്കും ചുരുങ്ങിയ ചിലവിൽ ഇവെന്റുകൾ നടത്താം. ഇതിനായി നഗരത്തിൽ മലയാളികൾ നടത്തുന്ന ലക്കി ഇവെന്റ്സ് നിങ്ങളെ സഹായിക്കും.

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ നിങ്ങൾക്ക് ഒരു ഇവന്റ് നടത്താൻ താല്പര്യമുണ്ടോ? അല്ലെങ്കിൽ നിങ്ങളുടെ വീട്ടിലോ ഓഫീസിലോ വരാൻ ഇരിക്കുന്ന ഏതെങ്കിലും ഒരു ഇവന്റ് നിങ്ങൾക്ക് അതി മനോഹരമായ രീതിയിൽ ചുരുങ്ങിയ ചിലവിൽ നടത്താൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ബെംഗളൂരു നഗരത്തിൽ മലയാളികൾ നടത്തുന്ന ലക്കി ഇവെന്റ്സ് നിങ്ങളെ സഹായിക്കും. ഈ കോവിഡ് മഹാമാരി കാലത്തും നിങ്ങളുടെ വിശേഷപെട്ട ദിവസങ്ങൾ അതി ഗംഭീരമായ രീതിയിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ വിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു നടത്താൻ നഗരത്തിൽ മലയാളികളാൽ രൂപം നൽകിയ ലക്കി ഇവെന്റ്സിനെ നിങ്ങൾക്ക് സമീപിക്കാം.…

ആർടിഒകളിൽ സ്ലോട്ടുകളുടെ ക്ഷാമം രൂക്ഷം; നട്ടം തിരിഞ്ഞ് ജനങ്ങൾ

ബെംഗളൂരു:സംസഥാനത്ത് വാഹനമോടിക്കുന്നവർക്ക് ലേണേഴ്സ് (എൽഎൽ) ,ഡ്രൈവിംഗ് ലൈസൻസ് (ഡിഎൽ) ലഭിക്കാൻ സ്ലോട്ടുകൾ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാൽ, പ്രാദേശിക ട്രാൻസ്പോർട്ട് ഓഫീസുകളിൽ (ആർടിഒ) തിരക്ക് കൂടുന്നു. ഡിഎൽ, ആർസി പെർമിറ്റുകൾ പോലുള്ള രേഖകളുടെ കാലാവധി ഒക്ടോബർ 31 -ന് ശേഷം നീട്ടാൻ കേന്ദ്രം തയ്യാറാകാത്തതിനാൽ ആണ് ഈ തിരക്ക്. പല ആർ‌ടി‌ഒകളിലും, എൽ‌എൽ നേടുന്നതിനും ഡിഎൽ പുതുക്കുന്നതിനുമുള്ള കാത്തിരിപ്പ് കാലയളവ് ഒരു മാസത്തിൽ കൂടുതലാണ്. ആദ്യ ശ്രമത്തിൽ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ട ഡിഎൽ അപേക്ഷകർ, ഒരു സ്ലോട്ട് ലഭിക്കാൻ ഒരു മാസത്തിൽ കൂടുതൽ കാത്തിരിക്കണം. എൽ‌എൽ…

“അതിരു കാക്കും മലയൊന്നു തുടുത്തേ, തുടുത്തേ തക തക താ…. ” മഹാനടൻ നെടുമുടി വേണുവിന്റെ സിനിമ ജീവിതത്തിലൂടെ…

ദൂരെ മലമടക്കുകളിൽ നിന്ന് സിദ്ധൻ്റെ ശബ്ദം കേൾക്കുമ്പോൾ ലാലിനു മാത്രമല്ല, പ്രേക്ഷകർക്കും മനസിൽ ഒരു വിങ്ങലുണ്ടായെങ്കിൽ ജീവിതം തന്നെ ഒരു തമാശയെന്നു തോന്നിപ്പിക്കുമാറ് ഈ പാട്ടും പാടി, കള്ളും മോന്തി, ഇടക്കു വഴക്കു കൂടി നടന്ന സർവ്വകലാശാലയിലെ സിദ്ധനെ അനശ്വരമാക്കിയ നെടുമുടി വേണു എന്ന കേശവൻ വേണുഗോപാലിൻ്റെ മിടുക്കാണത്. “മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു” എന്ന ചിത്രത്തിൽപട്ടാളത്തിൽ നിന്ന് വിരമിച്ച് മദ്രാസിലെ വീട്ടിലെത്തി ബഡായി പറഞ്ഞ് നാട്ടുകാരെ വെറുപ്പിച്ചു നടക്കുന്ന കുമാരൻ നായർ കള്ളനെന്നു മുദ്രകുത്തപ്പെട്ട് റെയിൽവേ സ്റ്റേഷനു പകരം പോലീസ് സ്റ്റേഷനിലെത്തുമ്പോഴും പോലീസിൻ്റെ ഇടിയുടെ…

“രമേശൻ വാലു പൊക്കുമ്പോൾ”

ബെംഗളൂരു: നഗരത്തിലെ മലയാളികൾ നെഞ്ചിലേറ്റിയ ‘മെട്രോണം’ എന്ന ഓണപ്പാട്ടിന്റെ രചനയും സംഗീതവും നിർവഹിച്ച രഞ്‌ജിത്‌ രാമൻ കഥ എഴുതിയ വെബ് സീരീസ് ആണ് ‘രമേശൻ വാലുപൊക്കുമ്പോൾ’. രഞ്‌ജിത്‌ രാമൻ തന്നെയാണ് സംഗീതവും വരികളും ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണം കിട്ടിയ ‘നിൻ മിഴിയിൽ’, ‘ഇവിടെയും’ എന്നീ  ഷോർട്ട് ഫിലിമുകൾക്ക് ശേഷം സുബിൻ എബ്രഹാം ഫിലിപ്പ് ആണ്   ‘രമേശൻ വാലുപൊക്കുമ്പോൾ’ സംവിധാനം ചെയ്തിരിക്കുന്നത്. നിൻ മിഴിയിൽ, ഇവിടെയും എന്ന ഷോർട്ട് ഫിലിമുകളിൽ മികച്ച അഭിനയം കാഴ്ചവെച്ച സഞ്‌ജയ്‌ ഫിലിപ്പ് ആണ് നായകകഥാപാത്രമായ രമേശനെ അവതരിപ്പിച്ചിരിക്കുന്നത്!  ബെംഗളൂരു…

നോർക്ക റൂട്സ് മുഖേന സൗദി അറേബ്യയിൽ സ്റ്റാഫ് നേഴ്സ്, കാത് ലാബ് ടെക്‌നിഷ്യൻ, പെർഫ്യൂഷനിസ്റ് എന്നിവർക്ക് അവസരം

സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്സ്, കാത് ലാബ് ടെക്‌നിഷ്യൻ, പെർഫ്യൂഷനിസ്റ് എന്നിവരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. കാത് ലാബ് ടെക്‌നിഷ്യൻ, പെർഫ്യൂഷനിസ്റ് തസ്തികകളിൽ പുരുഷന്മാർക്കും സ്റ്റാഫ് നേഴ്സ് തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്‌സ് ഡിഗ്രി. കാത് ലാബ് ടെക്‌നിഷ്യൻ, പെർഫ്യൂഷനിസ്റ് തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് കുറഞ്ഞത് 4 വർഷത്തെയും സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് കുറഞ്ഞത് ഒരു വർഷത്തെയും പ്രവർത്തി പരിചയം അനിവാര്യമാണ്. പ്രായപരിധി : 30 വയസ്സ് വരെ. താല്പര്യമുള്ളവർ www.norkaroots.org എന്ന വെബ്…

ഇന്ന് റബീഉൽ അവ്വൽ ഒന്ന് ; നബിദിനം ഈ മാസം 19 ന്

ബെംഗളൂരു: കർണാടകയിൽ ഇന്നലെ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇന്ന് 8/10/2021വെള്ളി റബീഉൽ അവ്വൽ ഒന്നായി കർണാടക ഹിലാൽ കമ്മിറ്റി അറിയിച്ചതായി മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്തുമുഹമ്മദ് നൂരി അറിയിച്ചു. റബീഉൽ അവ്വൽ 12 ഈ മാസം 19 ചൊവ്വാഴ്ചയായിരിക്കും.

1 2 3 92
[metaslider id="72989"]