FLASH

അച്ഛന്റെ ജീവൻ രക്ഷിക്കാൻ കരളിന്റെ 65% പകുത്തു നൽകി 24 കാരിയായ മകൾ

ബെംഗളൂരു: ലിവർ സിറോസിസ് ബധിച അച്ഛന്റെ ജീവൻ രക്ഷിക്കാൻ മകൾ കരളിന്റെ 65 ശതമാനവും ദാനം ചെയ്തു. 24 വയസായ പെൺകുട്ടിയാണ് അച്ഛന് കരൾ പകുത്തു നൽകിയത്.  മുംബൈ സ്വദേശിയായ കോട്ടൻ മിൽ ഉടമ ഒരു വർഷമായി ലിവർ സിറോസിസ് ബധിച് ചികിത്സയിൽ അയിരുന്നു. അദ്ദേഹത്തിന്റെ കരളിന്റെ 80 ശതമാനത്തോളവും നഷ്ടപ്പെട്ടിരുന്നു. ജുൺ മാസത്തിൽ അവയവമാറ്റ ശസ്ത്ര ക്രിയക്ക് വിധേയനാകാൻ തീരുമാനിച്ച രമേശ് കർണാടകയിലെ അപ്പോളോ ആശുപത്രിയാണ് അതിനായി തിരഞ്ഞെടുത്തത്. അപ്പോളോ ആശുപത്രിയിൽ മകളോടൊപ്പം ശസ്ത്രക്രിയക്ക് എത്തി അവയവ മാറ്റത്തിനായി കാത്തിരുന്നു എങ്കിലും വെയ്റ്റിംഗ്…

നിരോധനാജ്ഞ നീട്ടി…

ബെംഗളൂരു: രണ്ട് ദിവസങ്ങളിലായി ഉണ്ടായ അക്രമണങ്ങളോട് അനുബന്ധിച്ച് നഗരത്തിലെ ഡി.ജെ.ഹള്ളി,കെ.ജി.ഹള്ളി പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ പ്രഖ്യാപിച്ച സി ആർ പി സി (കോഡ് ഓഫ് ക്രിമിനൽ പ്രൊസീജർ )സെക്ഷൻ 144 ഓഗസ്റ്റ് 15, 6 മണി വരെ നീട്ടി.  ബുധനാഴ്ചയാണ് നഗരത്തിൽ 144 പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റിനെ സംബന്ധിച് ബുധനാഴ്ച നഗരത്തിൽ വിവിധ ഭാഗങ്ങളിൽ ഉണ്ടായ സംഘർഷങ്ങളെ തുടർന്നാണ് നാലിൽ കൂടുതൽ പേർ ഒരുമിച്ച് ഒരു സ്ഥലത്ത് കൂട്ടം കൂടുന്നത് തടയുന്ന സെക്ഷൻ 144 നഗരത്തിൽ പ്രഖ്യാപിച്ചത്. നഗരത്തിലെ ഡി…

മഴക്കടുതിയിൽ മരണം16 ആയി; 4 പേരെ കാണാനില്ല.

ബെംഗളൂരു : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായ കടുത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉരുൾ പൊട്ടലിലുമായി 16 പേർ മരണപ്പെട്ടു. നാല് പേരെ കാണാതായി, ഇത് വരെ കണ്ടെത്തിയിട്ടില്ല.  സംസ്ഥാന ഗവൺമെന്റിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം സംസ്ഥാനത്തെ 12 ജില്ലകളിലാണ് ഈ വർഷം മഴക്കെടുതി ഉണ്ടായത്.  സംസ്ഥാനത്ത് മരിച്ച 16 പേരിൽ നാല് പേർ വീതം ചിക്കമഗളൂരു ജില്ലയിൽ നിന്നും ദക്ഷിണ കന്നഡ ജില്ലയിൽ നിന്നും ഉള്ളവരാണ്. മരിച്ചവരിൽ രണ്ട് പേർ കുടകിൽ നിന്നും ഉള്ളവരാണ്. ധാർവാട്, ഹാസൻ, ഉത്തര കന്നഡ, മൈസൂര്, ഹാവേരി, ഉഡുപ്പി…

കോവിഡിൽ നിന്നും മുക്തി നേടി; നാട്ടുകാർ ഒറ്റപ്പെടുത്തി;അവസാനം ഒരു മുഴം കയറിൽ…..

ബെംഗളൂരു: ഒരു മാസം മുൻപ് കോവിഡ് രോഗമുക്തി നേടിയ 47 വയസുകാരനെ ആത്മഹത്യ ചെയ്ത  നിലയിൽ കണ്ടെത്തി. രോഗമുക്തി നേടിയതിന് ശേഷവും നാട്ടുകാർ ഒറ്റപെടുത്തിയ ഇയാൾ തിങ്കളാഴ്ച വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.  കാർവാർ ജില്ലയിലെ ശിർവാഡ് നിവാസിയായ രത്നാകർ നായിക് ആണ്  മരിച്ചത്. ഗോവയിലെ ഒരു സ്വകാര്യ ഫാർമസൂട്ടിക്കല്‍ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ജോലി ചെയ്തിരുന്ന കമ്പനി കോവിഡ് ഹോട്ട് സ്പോട്ട് ആയിരുന്നു. തുടർന്ന് കാർവാറിലേക്ക് തിരിച്ചെത്തിയ ഇദ്ദേഹത്തിന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുകയായിരുന്നു.  ചികിത്സയിൽ ആയിരുന്ന രത്നാകർ നായിക് രോഗമുക്തി നേടി നാട്ടിലേക്ക്…

ഓഗസ്റ്റിൽ കർണാടകയിൽ രോഗമുക്തി നിരക്ക് 88 ശതമാനം

ബെംഗളൂരു: സംസ്ഥാനത്തെ ജൂലൈ മാസത്തിലെ രോഗമുക്തി നിരക്കിനെ അപേക്ഷിച് ഓഗസ്റ്റിൽ കൂടുതൽ പേർ ഇതിനോടകം കോവിഡ്  രോഗമുക്തി നേടി. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 88 ശതമാനം വർധനവാണ് രോഗമുക്തി നിരക്കിൽ വന്നിരിക്കുന്നത് കഴിഞ്ഞ മാസത്തെ അപേക്ഷിച്ചു ഈ പത്ത് ദിവസത്തിനുള്ളിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ 44 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട് .  54000 പുതിയ കോവിഡ് രോഗികളാണ് ഈ കാലയളവിൽ നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് എങ്കിൽ 44000 പേർക്ക് ഈ സമയം രോഗമുക്തി ഉണ്ടായി.  ജൂലൈ 31 ലെ കണക്കുകൾ പ്രകാരം 40…

ജില്ല, താലൂക്ക്‌ ആശുപത്രികളിലേക്ക് 4339 ഓക്സിജൻ സംവിധാനമുള്ള കിടക്കകൾ

ബെംഗളൂരു: സംസ്ഥാനത്തെ ജില്ല, താലൂക് ആശുപത്രികളിലേക്ക് ഓക്സിജൻ സൗകര്യത്തോട് കൂടിയ  4339 കിടക്കകൾ കൂടി നൽകി. കോവിഡ് 19 വൈറസ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ഓക്സിജൻ സൗകര്യത്തോട് കൂടിയ കിടക്കകളുടെ കൂടി വരുന്ന ആവശ്യകത മനസിലാക്കികൊണ്ടാണ് സംസ്ഥാന സർക്കാർ,  ജില്ല താലൂക്ക് ആശുപത്രികളിലെ ഇത്തരം  കിടക്കകളുടെ എണ്ണം ഇപ്പോൾ വർധിപ്പിക്കുന്നത്.  ഇതോടെ കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന്  ഓക്സിജൻ സൗകര്യത്തോട് കൂടിയ 9000 കിടക്കകൾ ആണ് സർക്കാരിന് കീഴിലെ ആശുപത്രികളിൽ പുതിയതായി എത്തിയത്. 1244 ഇൽ അധികം ഓക്സിജൻ സൗകര്യത്തോടു കൂടിയ…

കർണാടകയിൽ വെള്ളപ്പൊക്കത്തിൽ 10 വർഷത്തിനിടയിൽ പൊലിഞ്ഞത് 1300 ജീവനുകൾ

ബെംഗളൂരു: വെള്ളപ്പൊക്കത്തിൽ സാരമായ നഷ്ടമാണ് കർണാടകയിൽ ഈ വർഷവും ഇത് വരെ ആയി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.1000 കോടിയുടെ നഷ്ട്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. കൂടുതൽ മരണങ്ങളും നാശ നഷ്ടങ്ങളും ഒഴിവാക്കുവാൻ ആണ് അധികാരികൾ ഇപ്പോൾ ശ്രമിക്കുന്നത്.  ഞായറാഴ്ച കാലത്ത് വരെയുള്ള കണക്കുകൾ പ്രകാരം വിവിധ ജില്ലകളിൽ ആയി 515 കുടുംബങ്ങളിലായി 1985 ഇൽ അധികം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട് എന്നും ഈ കണക്കുകൾ വരും ദിവസങ്ങളിൽ കൂടും എന്നും കർണാടക സ്റ്റേറ്റ് നാച്ചുറൽ ഡിസാസ്റ്റർ മോണിറ്ററിങ് സെന്റർ ഡയറക്ടർ ജി എസ്‌ ശ്രീനിവാസ…

മുഖ്യമന്ത്രി ആശുപത്രി വിട്ടു.

ബെംഗളൂരു: കോവിഡ് 19 വൈറസ് ബധിച്ച് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ അയിരുന്ന മുഖ്യമന്ത്രി ബി എസ്‌ യെദിയൂരപ്പ ആശുപത്രി വിട്ടു.  ഓഗസ്റ്റ് 2 ന് അയിരുന്നു കോവിഡ് ബധിച് മുഖ്യമന്ത്രി ആശുപത്രിയിൽ പ്രവേശിച്ചത്. 77 വയസുകാരനായ മുഖ്യമന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മണിപ്പാൽ ആശുപത്രി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രിയോട് ഇനി ഹോം ക്വാറന്റീനിൽ പോകുവാനാണ് നിർദേശിച്ചിരിക്കുന്നത്. നിലവിൽ മഴക്കെടുതി  അനുഭവിക്കുന്ന ജില്ലകൾ മുഖ്യമന്ത്രി സന്ദർശിക്കാൻ ഉള്ള സാധ്യത ഇല്ല.  ബുധനാഴ്ച്ചയോട് കൂടി മുഖ്യമന്ത്രിക്ക് തിരിച് ജോലിയിൽ പ്രവേശിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു.…

സംസ്ഥാനത്ത് സൈബർ സെക്യൂരിറ്റി ശക്തമാക്കുന്നു.

ബെംഗളൂരു: ഡിജിറ്റൽ ഇക്കോണമിയുടെ അവിഭാജ്യ ഘടകമായ ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന് വേണ്ടി സംസ്ഥാനത്തെ സൈബർ സെക്യൂരിറ്റി കൂടുതൽ ശക്തമാക്കുന്നു. സൈബർ ഇടത്തിലെ ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നത് സംബന്ധിച്ച  ബാങ്കുകളുടെ നിർദ്ദേശങ്ങളും വിലയിരുത്തലുകളും അറിയുന്നതിനായി അടുത്ത ആഴ്ചയിൽ ബാങ്കേഴ്സിന്റെ ഒരു യോഗം നടത്തുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മയ് പറഞ്ഞു. ടൈംസ് ഓഫ് ഇൻഡ്യ സംഘടിപ്പിച്ച ഓൺലൈൻ കോൺക്ലേവ് , റീബൂട്ട് കർണാടകയിൽ സംസാരിക്കവെ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ സാമ്പത്തിക പുരോഗതി തിരിച്ചുപിടിക്കുന്നതിനുള്ള പുതു വഴികളെ സംബന്ധിച്ച…

ചികിൽസയിലിരുന്ന കോവിഡ് രോഗിയായ സ്ത്രീ കിംസ്‌ ആശുപത്രിയിൽ നിന്നും ഓടിപ്പോയി.

Covid Karnataka

ബെംഗളൂരു: 43 വയസുകാരിയായ കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച രോഗി ബെംഗളൂരു കെമ്പഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസെസ് ആശുപത്രിയിൽ നിന്നും ചികിത്സയിലിരിക്കെ ഓടിപോയി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആണ്  സംഭവം നടന്നത് . രോഗിയെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.  ദൊഡ്ഡബസ്തി നിവാസിയായ യുവതിക്ക് എതിരെ വി വി പുരം പോലീസ് ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്.  കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച രോഗിയെ ജൂലൈ 25 നാണു കെ ഐ എം എസ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്ന് കെ ഐ എം എസ്‌ ആശുപത്രിയിലെ കാഷ്വാലിറ്റി…

1 2 3 20