FLASH

നഗരത്തിൽ വർധിച്ചുവരുന്ന ജലദോഷവും ചുമയും: കോവിഡിന്റെ രണ്ടാംവരവ് ലക്ഷണമാകാം എന്ന് ഡോക്ടർമാർ.

ബെംഗളൂരു: കഴിഞ്ഞ രണ്ടു മാസത്തിലേറെയായി പനിക്കും അനുബന്ധിത അസുഖങ്ങൾക്കും ആയി പ്രവർത്തിച്ചുവന്നിരുന്ന ആശുപത്രികൾ എല്ലാം കാലിയായി കിടക്കുകയായിരുന്നു എങ്കിലും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ജലദോഷവും ചുമയും ആയി എത്തുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് കോവിഡിന്റെ രണ്ടാം വരവിന്റെ തുടക്കമാണോ എന്ന് ഡോക്ടർമാർ സംശയിക്കുന്നു. ചുമയോ ജലദോഷമോ ഉണ്ടായാൽ സ്വയം ചികിത്സയ്ക്ക് മുതിരരുത് എന്നും ആതുരസേവനം തേടേണ്ടത് ആണെന്നും ഇവർ അഭിപ്രായപ്പെട്ടു. കോവിഡിന്റെ ഒരു രണ്ടാം വരവ് സാധ്യത തള്ളിക്കളയാനാകില്ല എന്നും ചുമയും ജലദോഷവും തുടർച്ചയായ പനിയും ഉള്ളവർ കോവിഡിന് ഉള്ള ടെസ്റ്റ്…

ബി.എം.ടി.സി ബസ് മരത്തിലിടിച്ച് 16 പേർക്ക് പരിക്ക്

ബെംഗളൂരു: സുങ്കടകട്ടയിൽ നിന്നും വിജയനഗർ വഴി കെ ആർ മാർക്കറ്റിലേക്ക് വരികയായിരുന്ന ബിഎംടിസി ബസ് മാഗടി മെയിൻ റോഡിൽ വച്ച് റോഡരികിൽ നിന്നിരുന്ന മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 8.45 ഓടുകൂടി ആയിരുന്നു അപകടം. രാവിലെ കെയർ മാർക്കറ്റിൽ നിന്നും പുറപ്പെട്ട ബസ് കെ എ 01 -8698 ബസ് തിരികെ വരുമ്പോഴായിരുന്നു അപകടം. ബസ്സിൽ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ അനിയന്ത്രിതമായ വേഗത്തിൽ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത് എന്നും ഡ്രൈവറുടെ അനാവശ്യമായ ആവേശമാണ് അപകടത്തിൽ കലാശിച്ചതെന്നും ബസിലുണ്ടായിരുന്ന യാത്രക്കാർ അഭിപ്രായപ്പെട്ടു

പോലീസിനു പറ്റിയ പിഴവ് : ആറുമാസമായി പതിനേഴുകാരൻ കൊടും കുറ്റവാളികൾക്കൊപ്പം ജയിലിൽ

ബെംഗളൂരു: കഴിഞ്ഞ ഓഗസ്റ്റ് പന്ത്രണ്ടാം തീയതി ആണ് ഷബീർ എന്ന 17 കാരൻ പോലീസ് പിടിയിലാകുന്നത്. ഓഗസ്റ്റ് 11ന് ഏകദേശം രണ്ടായിരത്തോളം പേരടങ്ങുന്ന സംഘം പ്രകോപനപരമായ സാമൂഹ്യമാധ്യമ വാർത്തയെ തുടർന്ന് നടത്തിയ ആക്രമണത്തിൽ ഡിജെ ഹള്ളി പോലീസ് സ്റ്റേഷൻ തീ വെച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഷബീർ മറ്റ് 120 പേരോടൊപ്പം അറസ്റ്റിലാവുന്നത്. ബഹളം കേട്ട് പുറത്തിറങ്ങിയ ഷബീർ എന്താണെന്ന് നോക്കാൻ പോയതാണെന്നും ആക്രമണത്തിൽ പങ്കാളിയല്ല എന്നുമാണ് ഷബീറിന്റെ അമ്മ പറയുന്നത്. അന്ന് മുതൽ പോലീസ് സ്റ്റേഷനിലും…

സംസ്ഥാനത്താകെയുള്ള കോവിഡ്; നഗര അനുപാതത്തിൽ വർധന.

ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയോളമായി സംസ്ഥാനത്തിലെ കൊവിഡ്-19 രോഗികളുടെ നഗര അനുപാതത്തിൽ വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. നഗരത്തിൽ രണ്ടിടങ്ങളിലായി രൂപപ്പെട്ട സമൂഹ വ്യാപനത്തിന് തടയിടാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാനത്താകെയുള്ള ആകെ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധന അധികൃതരെ കുഴക്കുന്നുണ്ട്. രോഗികളുടെ എണ്ണത്തിലെ വർദ്ധനയും നഗരത്തിൽ രണ്ടിടങ്ങളിലായി രൂപപ്പെട്ടസമൂഹ വ്യാപനവും തുടർന്നാൽ വീണ്ടുമൊരു അടച്ചിടൽ തന്നെ വേണ്ടി വന്നേക്കാം എന്ന് കഴിഞ്ഞ ദിവസം വാർത്തയുണ്ടായിരുന്നു. നിലവിൽ കർണാടകയിലെ ആകെ രോഗികളുടെ എണ്ണത്തിലെ ഭൂരി ഭാഗവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബെംഗളൂരു നഗരത്തിൽ നിന്നാണ്. നഗരത്തിലെ ദിനംപ്രതിയുള്ള ആകെ രോഗബാധിതരാകുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്…

സുഹൃത്തിന്റെ വീട്ടിൽ നിന്നും മോഷണം;വ്യവസായിയും കൂട്ടാളിയും അറസ്റ്റിൽ

ബെംഗളൂരു: അടുഗോഡി ലക്കസാന്ദ്ര നിവാസിയായ ഷാഹിദ് എന്ന വിളിപ്പേരുള്ള നസീം ഷെറീഫ് 40, ഇയാളുടെ സുഹൃത്ത് ഗുരപ്പനപാളയ നിവാസിയായ മുഹമ്മദ് ഷാഫിയുള്ള 42 എന്നിവർ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന വസ്തുവകകൾ മോഷ്ടിച്ചതിന് അറസ്റ്റിലായി. നിർമ്മാണ കമ്പനി നടത്തിയിരുന്ന ഷെരീഫ് അടുത്തകാലത്ത് വൻ നഷ്ടത്തിൽ ആയിരുന്നു. സുഹൃത്തിന്റെ വീടിന്റെ താക്കോൽ തനിപ്പകർപ്പ് നിർമ്മിച്ചാണ് മോഷണം നടത്തിയത്. സുഹൃത്തിന്റെ സഹോദരന് സുഖമില്ലാതെ ആശുപത്രിയിൽ ആയ സമയത്ത് ഇയാൾ ആശുപത്രി സന്ദർശനം നടത്തിയിരുന്നു. ആശുപത്രിയിൽ സന്ദർശനത്തിന് പോയ അതേസമയത്ത് ഷെരീഫ് തന്റെ…

മുതിർന്ന പൗരന്മാർക്ക് മാർച്ച് ആദ്യവാരം മുതൽ പ്രതിരോധ മരുന്നുകൾ നൽകി തുടങ്ങും.

ബെംഗളൂരു: 50 വയസ്സിനു മുകളിലുള്ള നഗരവാസികൾക്ക് മാർച്ച് ആദ്യവാരം മുതൽ പ്രതിരോധമരുന്ന് കുത്തിവെയ്പ്പ് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. രക്തസമ്മർദ്ദവും പ്രമേഹവും പോലുള്ള രോഗബാധിതർക്കും മുൻഗണന നൽകും. കർണാടക സർക്കാരിന്റെ കണക്കുകൾ പ്രകാരം ഏകദേശം ഒരുകോടി 30 ലക്ഷത്തോളം വരുന്ന 50 വയസ്സിന് മുകളിലുള്ള പൗരന്മാരെ ആണ് ആദ്യ-മൂന്നാംഘട്ട കുത്തിവെപ്പിൽ പ്രതിരോധ മരുന്നു നൽകുക. ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൻ ഇതിനു വേണ്ട നടപടിക്രമങ്ങൾ ആരംഭിക്കാനുള്ള നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു.

സബ് ഇൻസ്പെക്ടർ ആയി നിയമിക്കാൻ വ്യവസായിയുടെ കത്തുമായി ഉദ്യോഗാർത്ഥി പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിൽ.!

ബെംഗളൂരു: രവി പ്രകാശ് ബന്ധവലാകർ എന്ന 28 കാരൻ ആണ് കഴിഞ്ഞ ദിവസം വിജയപുര പോലീസ് സൂപ്രണ്ട് ഓഫീസിൽ സബ് ഇൻസ്പെക്ടറായി നിയമനം ലഭിച്ച കത്തുമായി ജോലിയിൽ പ്രവേശിക്കാൻ എത്തിയത്. വിശദ പരിശോധനയിൽ കത്ത് വ്യാജമാണെന്നും നഗരത്തിലെ ഒരു വ്യവസായി നൽകിയതാണ് ഈ വ്യാജ കത്ത് എന്നും തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേരളത്തിൽ നിന്നും കർണാടകയിൽ എത്തി വ്യവസായ സംരംഭങ്ങൾ നടത്തിവന്നിരുന്ന ബ്രിജേഷ് എന്നയാളാണ് കത്തു നൽകിയത് എന്ന് തിരിച്ചറിഞ്ഞു. ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരിയായ രവി സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷ നൽകിയിരുന്നു.…

നിയമ നിർമ്മാണ കൗൺസിലിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മാർച്ച് 15ന്.

ബെംഗളൂരു: ജെഡിഎസ് അംഗമായിരുന്ന ധർമ്മ ഗൗഡ കഴിഞ്ഞ ഡിസംബർ 29 ആം തീയതി ചിക്ക് മംഗളൂരുവിൽ റെയിൽവേ ട്രാക്കിന് അടുത്ത് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട വിവരം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇദ്ദേഹം കൗൺസിലിലെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം വഹിച്ചു വരികയായിരുന്നു. മരണകാരണം ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. ഈ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മാർച്ച് 15ന് നടത്തും എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഫെബ്രുവരി 25 ന് പുറത്തിറങ്ങും. മാർച്ച് നാലുവരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. മാർച്ച് 15 ന് രാവിലെ 9 മണി മുതൽ 4…

വരുമാന നികുതി വകുപ്പിന്റെ മിന്നൽ പരിശോധന : 400 കോടിയുടെ അനധികൃത വരുമാനം കണ്ടെത്തി.

ബെംഗളൂരു : പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരുമാന നികുതി വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിൽ 403 കോടിയുടെ അനധികൃത വരുമാനം കണ്ടെത്തി. മെഡിക്കൽ കോളേജുകൾ നടത്തുന്ന വിദ്യാഭ്യാസ ട്രസ്റ്റുകളും ഇതിലുൾപ്പെടുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വസൂലാക്കിയ പണമാണ് ഇത് എന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരു , മംഗളൂരു , തുമക്കുരു തുടങ്ങി 56 ഇടങ്ങളിലായി ഒരേസമയം നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ കണ്ടെത്തൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയി നേരിട്ട് ബന്ധമുള്ള ചില ഉന്നത രാഷ്ട്രീയനേതാക്കളുടെയും അടുത്ത പ്രവർത്തകരുടെയും…

പത്താം നിലയിൽ നിന്ന് വീണു മരിച്ചു.

ബെംഗളൂരു: ഡൊമ്ളൂരിലെ ഒരു പ്രൈവറ്റ് അപ്പാർട്ട്മെന്റ് ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തിരുന്ന കിരൺ ബാബു 32 ആണ് പത്താം നിലയിൽ നിന്ന് താഴെ വീണു മരിച്ചത്. മരണദിവസം രാത്രി ജോലിയിലായിരുന്നു ഇദ്ദേഹം. അർദ്ധരാത്രിയോട് കൂടി ടെറസിൽനിന്ന് താഴെ വീഴുകയായിരുന്നു. ഉടൻതന്നെ വിവരമറിഞ്ഞെത്തിയ ഭാരതീനഗർ പോലീസ് മരണം സംഭവിച്ചു കഴിഞ്ഞതിനാൽ മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വ്യക്തിപരമായ സാമ്പത്തിക പ്രതിസന്ധികൾ മൂലം കിരൺ വളരെയധികം മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്ന് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അറിയിച്ചു.…

1 2 3 21