മത നിരപേക്ഷമാവേണ്ടത് പൊതുസമൂഹം മാത്രമല്ല.

പൗരത്വ രെജിസ്റ്ററിന്റെ കനൽച്ചൂടിൽ രാജ്യം തിളയ്ക്കുന്ന വർത്തമാന കാലത്തു ജനാധിപത്യ ഇൻഡ്യയുടെ ശക്തിയും പ്രതീക്ഷയും രാജ്യത്തെ ഒന്നായി നിലനിർത്തുന്ന ഭരണഘടനയും  , അതിന്റെ സംരക്ഷകരായ കോടതികളും , ദേശസുരക്ഷ ഉറപ്പുവരുത്തുന്ന പോലീസും സൈനികരുമാണ് . മേല്പറഞ്ഞ നാല് തൂണുകളും ജനാധിപത്യ വ്യവസ്ഥിതിയുടെ ജീവനാഡിയായ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്ന രാഷ്ട്രീയ കക്ഷികളുടെ ഇടപെടലുകൾക്ക് വിധേയമാവുന്ന   അപ്രിയ സത്യങ്ങളാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാം കാണുന്നത് . ഭാരതത്തിന്റെ സനാതന മത പൈതൃകത്തിൽ സങ്കുചിത രാഷ്ട്രീയം പരസ്യമായി സന്നിവേശിപ്പിച്ചു ഹിന്ദുരാഷ്ട്ര നിർമ്മിതിക്കായി രാജ്യത്തെ നിലവിലുള്ള വ്യവസ്ഥകളെ ഇല്ലായ്മ ചെയ്യാൻ ഒരുമ്പെട്ടിരിക്കുന്ന മുളവടിയേന്തിയ…

കരസേനാ മേധാവിയുടെ പ്രസ്താവന നൽകുന്ന ദുസ്സൂചന.മുത്തില്ലത്ത് എഴുതുന്നു …..

പട്ടാള മേധാവിയുടെ പ്രതിപക്ഷത്തിനെതിരായ പ്രസ്താവന  വരും നാളുകളിൽ പട്ടാളം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപ്പെടുമെന്ന കൃത്യമായ സൂചനയാണ്. ആ പ്രസ്താവന വഴി പൗരത്വ ബില്ലിനെ അദ്ദേഹം ന്യായീകരിക്കുകയും ഭരണകൂടം നടത്തുന്ന അടിച്ചമർത്തലുകളെയും പ്രക്ഷോപകർക്കെതിരെ വെടിയുതിർത്തു ജീവൻ ഇല്ലാതാക്കുന്ന പോലീസ് അതിക്രമങ്ങളെ അനുകൂലിക്കുകയുമാണ് ചെയ്യുന്നത്. ഭരണകൂടം നടത്തുന്ന ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ ഒരു സേന മേധാവി പ്രസ്താവന നടത്തുന്നത് ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായിരിക്കാം. നമ്മളും പാകിസ്ഥാന്റെപാതയിലേക്കു രാജ്യത്തെ മാറ്റുകയാണോ…?? മൂന്ന്   സേനാമേധാവികൾക്കും മുകളിൽ പുതിയൊരു സസ്തിക സൃഷ്ടിച്ചു പ്രധിരോധ സേനയെ  മുഴുവൻ ഒരു കരത്തിനുള്ളിൽ ആക്കിയ…

അമിത്ഷാക്ക് അഭിനന്ദനങ്ങൾ !

ചില തീരുമാനങ്ങൾ എടുക്കാൻ നട്ടെല്ലുവർ  തന്നെ വേണം. പ്രധാന മന്ത്രി മോദിയുടെ അനുവാദത്തോടെ,പാർലിമെന്റിൽ ബിജെപിക്കുള്ള ഭൂരിപക്ഷത്തിന്റെ ധൈര്യത്തോടെ , സർവോപരി കാശ്മീരിൽ നിന്നും അതിർത്തിക്കപ്പുറത്തു നിന്നും ഉണ്ടായേക്കാവുന്ന അപകടങ്ങളെ ചെറുത്തു അവസാനിപ്പിക്കാമെന്ന ആത്മ വിശ്വാസത്തോടെ സ്വാതന്ത്യാനന്തര ഇന്ത്യയിലെ ചരിത്രത്തിൽ കാശ്മീരുമായി ബന്ധപ്പെട്ട നിർണായകമായ ഒരു തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു . കാശ്മീരിനെ “ഇന്ത്യക്കകത്തും  പുറത്തുമായി” കഴിഞ്ഞ 70 വർഷമായി നിർത്തിയിരുന്ന 370 ആം വകുപ്പു റദ്ദാക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. തങ്ങൾ പ്രത്യേകമായി അനുഭവിച്ചു വന്ന ചില അധികാരങ്ങൾ ഇല്ലാതാകുന്നതിൽ ഭൂരിപക്ഷം കാശ്മീർ ജനതക്കും ആശങ്കൾ…

“ആനയോളം പ്രസംഗവും പിണ്ഡത്തോളം പ്രവൃത്തിയും”നോർക്ക റൂട്സിന്റെ”നവകേരള നിർമാണത്തിനായി പ്രവാസി കൂട്ടായ്മ”യെ അവലോകനം ചെയ്ത് മുത്ത്ഇല്ലത്ത് എഴുതുന്നു.

സെപ്റ്റംബർ 16  ഞായറാഴ്ച ഉച്ച കഴിഞ്ഞു ബാംഗ്ലൂരിൽ മുഴുക്കെ  നല്ല  മഴയായിരുന്നു.കേരളത്തിലെ കർക്കിടക  മഴയെ ഓർമിപ്പിക്കും വിധം  വീശിയടിച്ച കാറ്റും  തിമിർത്തുപെയ്ത മഴക്കൊപ്പമുണ്ടായിരുന്നു. ഇരുചക്ര വാഹനമുപേക്ഷിച്ചു ഞാനും വിദ്യാരണ്യപുര കൈരളി സമാജത്തിലെ  ശ്രീ രാമൻ കുട്ടിയും ഒരുകുടയിൽ ഒട്ടിപിടിച്ചാണ് ബസ്സും മെട്രോ ട്രെയിനും  പിന്നെ  ഓട്ടോ റിക്ഷയെയും  ആശ്രയിച്ചു്  രൂപ 200 ഓളം ചിലവാക്കി ഒന്നര മണിക്കൂർ  താണ്ടി  30 കിലോ മീറ്റർ  അകലെയുള്ള  ഈസ്റ്റ് കൾച്ചറൽ ഹാളിൽ നോർക്ക വിളിച്ചു  ചേർത്ത ” നവകേരള സൃഷ്ടിക്കായി ബാംഗ്ലൂർ മലയാളികളുടെ കൂട്ടായ്മ “യോഗത്തിനു  എത്തിച്ചേർന്നത്. അവിടെയെത്തിയ നൂറിൽ  താഴെ പേരിൽ കുറെ അധികം ആളുകൾ ഇങ്ങനെയൊക്കെ…

ഒരുമയില്ലാതെ ഇനിയും നാം എത്ര കാലം ?

ക്ഷമിക്കണം … ചില സത്യങ്ങൾ  ചിലരുടെ മുഖം മൂടികൾ വലിച്ചുകീറപ്പെടുന്നതാണെങ്കിലുംപറയാതിരിക്കുന്നത് ബാംഗ്ലൂർ മലയാളി സമൂഹത്തോട്  ചെയ്യുന്ന അപരാധമാവും. എനിക്കെതിരെ കല്ലുകൾ വന്നേക്കാം . കല്ലിനുള്ള സൗരഭ്യം പോലും നഷ്ടപെട്ട  ചില മലയാളി നേതൃത്വങ്ങൾ  ബാംഗ്ലൂരിൽ ഷഷ്ടിപൂർത്തിയിലേക്കു കാലെടുത്തു വെക്കുമ്പോഴും തങ്ങളിലാരാണ്  കേമൻ എന്ന മത്സരം പൊടിപൊടിക്കുകയാണ്. അഥവാ…, ഞാൻ  തീരുമാനിക്കുന്നിടത്തു എല്ലാം  നടന്നാൽ മതി  എന്ന മനോഭാവം ഈ പ്രളയ ദുരന്ത നാളുകളിലും  അലമാരയിൽ പൂട്ടിവെക്കാൻ മനസ്സ് അനുവദിക്കാത്ത ഏതൊരു സംഘടനാ നേതാവും പടിയിറങ്ങിപ്പോകണം എന്ന് ചങ്ങുറപ്പോടെ  പറയാൻ ബാംഗ്ലൂർ മലയാളികൾ ഇനിയെങ്കിലും തയ്യാറാവണം. പറഞ്ഞു വരുന്നത് സംവത്സരങ്ങളായി…

error: Content is protected !!