FLASH

വൈറൽ വീഡിയോ: വെള്ളപ്പൊക്കത്തിൽ തന്റെ കുഞ്ഞിനെ രക്ഷിക്കുന്ന നായ

ബെംഗളൂരു: സംസ്ഥാനത്ത് പലയിടങ്ങളിലും വെളളപ്പൊക്ക കെടുതിയില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. നിരവധിപ്പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇപ്പോള്‍ വെളളപ്പൊക്കത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന നായയുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. വിജയപുരയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. കുഞ്ഞിനെ വായില്‍ കടിച്ച്പിടിച്ച് രക്ഷിക്കുന്ന നായയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. #WATCH Karnataka: A female dog rescues her puppy and shifts it to a safer location in flood-affected Tarapur village of Vijayapura district. Several parts of the state are reeling under flood, triggered…

ഹൃദയഭേദകം ഈ പിറന്നാൾ ആശംസ…

ബെംഗളൂരു: ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ബെംഗളൂരുവിൽ ചിരഞ്ജിവി സര്‍ജ നിര്യാതനായത്. തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒട്ടാകെയും കണ്ണീരീലാഴ്ത്തിക്കൊണ്ടായിരുന്നു നടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാട്. ഇപ്പോൾ ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ മേഘ്‌ന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച സന്ദേശമാണ് വീണ്ടും ആരാധകരുടെ കണ്ണ് നനയ്ക്കുന്നത്. “എന്റെ ലോകമേ, നിനക്ക് പിറന്നാള്‍ ആശംസകള്‍. ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്നേക്കും എപ്പോഴും” ഇതാണ് ഭര്‍ത്താവിന് വേണ്ടി മേഘ്‌നയുടെ ആശംസ. View this post on Instagram Happy Birthday My World! @chirusarja I LOVE YOU!…

ഭീഷണിയിൽ കുലുങ്ങാതെ സർക്കാരിനെതിരെയും സിനിമ മാഫിയക്കെതിരെയും ശബ്ദമുയർത്തിയ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ

മുംബൈ: ഭീഷണിയിൽ കുലുങ്ങാതെ സർക്കാരിനെതിരെയും സിനിമ മാഫിയക്കെതിരെയും ശബ്ദമുയർത്തിയ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ; അതാണ് നടി കങ്കണ റണാവത്ത്. സുശാന്തിന്റെ മരണത്തിനുമുന്‍പേ തന്നെ വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുള്ള താരമാണ് കങ്കണ. പല സഹതാരങ്ങള്‍ക്കെതിരെയും എന്തിന് പ്രമുഖ നടന്‍ ഋത്വിക് റോഷന് പോലും കങ്കണ തലവേദനയായി മാറിയിരുന്നു. താരത്തിന്റെ പല വെളിപ്പെടുത്തലുകളും അത്രമാത്രം മൂര്‍ച്ചയുള്ളതാണ്. സുശാന്ത് ആത്മഹത്യ ചെയ്തതു മുതല്‍ ഈ സമയം വരെ സുശാന്തിനുവേണ്ടി സംസാരിച്ചയാളാണ് കങ്കണ. ബോളിവുഡില്‍ പലരും തനിക്കെതിരെ നിന്നിട്ടും ഇന്നും കങ്കണ പറഞ്ഞതൊന്നും തിരിച്ചെടുക്കാന്‍ തയ്യാറല്ല. സുശാന്തിന്റെ മരണത്തെ സംബന്ധിച്ച് താന്‍…

യൂട്യൂബില്‍ തരംഗമായി ‘മറ്റൊരു കടവില്‍; കുളിസീന്‍ 2’

‘മറ്റൊരു കടവില്‍; കുളിസീന്‍ 2’ എന്ന പേരില്‍ തയാറാക്കിയിരിക്കുന്ന ഹ്രസ്വചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം യൂട്യൂബില്‍ തരംഗമായി മാറിയിരിക്കുകയാണ്. ജൂഡ് ആന്റണി, സ്വാസിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ കെ ഷാജിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. നീന്തിക്കുളിക്കാന്‍ ഇഷ്ടപ്പെടുന്ന ഭാര്യയെ സംശയിക്കുന്ന രമേശന്‍ എന്ന ചെറുപ്പക്കാരന്‍ കാട്ടിക്കൂട്ടുന്ന രസകരമായ കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ജൂഡിനും സ്വാസികയ്ക്കും പുറമേ അല്‍താഫ് മനാഫ്, പാഷാണം ഷാജി, ബോബന്‍ സാമുവേല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2013ല്‍ പുറത്തിറങ്ങിയ കുളിസീന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. കുളിസീന്‍…

ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത് ‘ഡോക്ടര്‍’ എന്ന ജോലിയുടെ അന്തസ് കളയുന്നതാണെന്ന സര്‍വേ ഫലം പുറത്ത് വന്നതോടെ പ്രതിഷേധവുമായി വനിതാ ഡോക്ടര്‍മാര്‍ രംഗത്ത്!

പുരുഷന്മാര്‍ മാത്രം ഉള്‍പ്പെട്ട ‘ജേണൽ ഓഫ് വാസ്കുലാർ സർജറി’ എന്ന മാസികയാണ് ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത് ‘ഡോക്ടര്‍’ എന്ന ജോലിയുടെ അന്തസ് കളയുന്നതാണെന്ന സര്‍വേ ഫലം പുറത്ത് വിട്ടത്. ഇതൊരു വിവാദമാകുകയും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ബിക്കിനി ധരിച്ച വനിതാ ഡോക്ടര്‍മാരുടെ പ്രതിഷേധ ചിത്രങ്ങളാണ്‌ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. I am a woman in medicine who loves to travel to tropical locations and dress accordingly. I will not wear…

‘ദിൽ ബേചാര’; ആരാധകഹൃദയങ്ങളിൽ വേദന പകർന്ന്, ഇപ്പോഴും മരിച്ചെന്ന് വിശ്വസിക്കാൻ കഴിയാത്തൊരു നടന്റെ​​ അവസാന സിനിമ

ആരാധകഹൃദയങ്ങളിൽ വേദന പകർന്ന്, ഇപ്പോഴും മരിച്ചെന്ന് വിശ്വസിക്കാൻ കഴിയാത്തൊരു നടന്റെ​​ അവസാന സിനിമ ‘ദിൽ ബേചാര’. സിനിമയില്‍ ഗോഡ്‍ ഫാദര്‍മാരൊന്നുമില്ലാതിരുന്ന, തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച യുവ നടൻ, ലഭിച്ച വേഷങ്ങള്‍ എല്ലാം തന്നെമികവുറ്റതാക്കിയ പ്രിയനടന്‍ ‘സുശാന്ത് സിംഗ് രാജ്‍പുത്’. തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്ത് വെള്ളിയാഴ്ച കൃത്യം രാത്രി ഏഴരയ്ക്ക് ഹോട്ട്​സ്​റ്റാർ എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ആ സിനിമ സ്ട്രീം ചെയ്തു തുടങ്ങി. സിനിമ തുടങ്ങി ഒമ്പതാമത്തെ മിനിട്ടിൽ അയാൾ തമാശ കലർന്ന നൃത്ത ചുവടുകളുമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ട്വിറ്ററില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നതും…

നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്!

  ബെംഗളൂരു: തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടെ കുടക് വിരാജ്‌പേട്ടയിലെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരു  തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കന്നഡ സിനിമയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന അഭിനേത്രിയാണ് രശ്മിക മന്ദാന. ഗീതാഗോവിന്ദം എന്ന സിനിമയിലൂടെയാണ് താരത്തിനെ മലയാളികള്‍ക്കും സുപരിചിതയായത്. ഗീതാ ഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തില്‍ വിജയ് ദേവരക്കൊണ്ടയുടെ നായികയായുള്ള രശ്മികയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

മോഹന്‍ലാലിന്‍റെ പുതിയ ചിത്രമായ ബിഗ്‌ ബ്രദറിലെ വീഡിയോ ഗാനം പുറത്തുവിട്ടു

  ‘കണ്ടോ കണ്ടോ’ എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ദേവാണ്. ഗൗരി ലക്ഷ്മിയും അമിത് ത്രിവേദിയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. മോഹൻ ലാലിന്റെ ഏറ്റവും പുതിയ ചിത്രം”ബിഗ് ബ്രദറി”ന്റെ ചിത്രീകരണം നഗരത്തിൽ പുരോഗമിക്കുന്നു;സൂപ്പർ സംവിധായകൻ സിദ്ധിക്ക് ബെംഗളൂരു വാർത്തക്ക് നൽകിയ പ്രത്യേക അഭിമുഖം ഇവിടെ കാണാം. അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, ഹണി റോസ്,…

നന്മയുടെയും സ്‌നേഹത്തിന്‍റെയും സന്ദേശവുമായി വീണ്ടും ഒരു ക്രിസ്മസ് ദിനം കൂടി

ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്‍റെ സ്മരണ പുതുക്കുന്ന ആഘോഷമാണ് ക്രിസ്മസ്. കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണ ദിവസമാണ്  ക്രിസ്മസ് ആയി ആഘോഷിക്കുന്നത്. ലോകമെങ്ങുമുള്ള വിവിധ ദേവാലയങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് ക്രിസ്മസിനോടനുബന്ധിച്ച് നടന്നത്. ബെംഗളൂരുവിലെ വിവിധ പള്ളികളിൽ പാതിരാ കുർബാനയും തുടർന്ന് ക്രിസ്മസ് ആഘോഷങ്ങളും നടന്നു. സംസ്ഥാനത്തും വിപുലമായ രീതിയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ പുരോഗമിക്കുകയാണ്. ക്രിസ്തുവിന്റെ ജനനത്തെ സംബന്ധിച്ചുള്ള വിവരണങ്ങൾ സുവിശേഷങ്ങൾ അടിസ്ഥാനമാക്കി നൂറ്റാണ്ടുകളായി പ്രചരിച്ചവയാണ്‌. മത്തായി, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളാണ്‌ മിക്ക കഥകൾക്കും ആധാരം. യേശുവിന്റെ ജനനം സകല ദേശങ്ങളിലും…

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം സിനിമായാകുന്നു

സംഗീതാചാര്യന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം സിനിമായാകുന്നു. 9സംവിധായകനും സംഗീത സംവിധായകനുമായ വിജിത്താണ് ചെമ്പൈയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ ചെമ്പൈയെ അവതരിപ്പിക്കുന്നത്‌ നടന്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്നാണ് സൂചന. ഇന്ത്യയിലെ മികച്ച ടെക്‌നീഷ്യന്‍മാര്‍ ഒരുമിക്കുന്ന ഈ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണെന്നാണ് വിവരം. പ്രശസ്ത പഴയകാല സംഗീത പ്രതിഭ ബി.എ ചിദംബരനാഥിന്‍റെ ശിഷ്യന്‍ കൂടിയാണ് സംവിധായകന്‍ വിജിത്. മുന്തിരി മൊഞ്ചന്‍ എന്ന ആദ്യ സിനിമയ്ക്ക് ശേഷമാണ് വിജിത് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍…

1 2 3 20