രണ്ടു വര്ഷം മുന്‍പ് കോര്‍പരേഷന്‍ സര്‍ക്കിളില്‍ ഉണ്ടായ എ ടി എം കവര്‍ച്ചയും ആക്രമണവും അന്വഷിക്കാന്‍ പുതിയ ടീം.

ബെന്ഗളൂരു: ഏകദേശം രണ്ടു വര്ഷം മുന്‍പ് ആണ് കോര്‍പരേഷന്‍ സര്‍ക്കിളിലെ  കോര്‍പരേഷന്‍ ബാങ്ക് എ ടി എം ല്‍ കവര്‍ച്ച നടന്നത്.കാശു പിന്‍വലിച്ചു കൊണ്ടിരുന്ന ശ്രീമതി ജ്യോതി ഉദയിനെ എ ടി എന്റെ ഷട്ടര്‍ താഴ്ത്തി കൊടുവാള് കൊണ്ട് ആക്രമിക്കുക യായിരുന്നു.അവര്‍ അതേ ബാങ്കിലെ ഉദ്യോഗസ്ഥ യായിരുന്നു.പക്ഷെ ഈ കേസ് ഇതുവരെ തെളിയിക്കാനും പ്രതിയെ അറെസ്റ്റ്‌ ചെയ്യാനും പോലീസിനു കഴിഞ്ഞിട്ടില്ല.സിറ്റി യിലെ ഏറ്റവും തിരക്കേറിയ സ്ഥലത്ത് നടന്ന ഈ ആക്രമണ വും അക്രമിയുടെ മുഖവും സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു.പക്ഷെ ഇപ്പോഴും…

Read More

ലോകസഭ നടപടികള്‍ ഫെസ്ബൂക് വഴി തത്സമയം പുറത്തുവിട്ട ആപ് എംപി ക്ക് പണി കിട്ടി.

ന്യൂഡല്‍ഹി: എ.എ.പി എം.പി ഭഗവന്ത് മന്‍ ലോക്സഭാ നടപടികള്‍ ഫെയ്സ്ബുക്ക് വഴി തത്സമയം പുറത്തുവിട്ട സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരുസംഭകളിലും പ്രതിഷേധം. ഇതേ തുടര്‍ന്ന് ഭഗവന്ത് മന്നിനെ സ്പീക്കര്‍ വിളിച്ചു വരുത്തി. ഭഗവന്ത് മന്നിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ലോക്‍സഭ ചര്‍ച്ച ചെയ്യണമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി അംഗങ്ങള്‍ പാര്‍ലമെന്റ് ഗേറ്റ് കടന്ന് അകത്തേയ്ക്ക് വരുന്ന ദൃശ്യങ്ങളാണ് എ‌.എ.പി എം.പി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. ഇതുവരെ നിങ്ങളാരും കാണാ‍ത്ത ദൃശ്യങ്ങള്‍ എന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിപ്പിച്ചത്. ഈ നടപടി…

Read More

കബാലി റിവ്യൂ ..

തലൈവര്‍ നിരാശപ്പെടുത്തി .. 2.30 സമയ ദൈര്‍ഘ്യം ഉള്ള  സിനിമ … ഈ പറയുന്ന റിവ്യൂ കണ്ടു പലർക്കും എന്നോട് ദേഷ്യം തോന്നാം.. പക്ഷെ എന്റെ കൂട്ടുകാരോട് ഞാൻ കണ്ടതെന്തോ അതു പോലെ പറയാൻ ഞാൻ ബാധ്യസ്ഥൻ ആണു.. രജനിയുടെ ഇന്ട്രോ സീന്‍ കാണുമ്പോൾ തന്നെ ഒരു രജനി ടച് മിസ് ആയതു പോലെ തോന്നും.. പക്ഷെ പിന്നീടങ്ങോട്ട് 15 മിനുട്ട് രജനി സ്റ്റൈൽ ആക്ഷൻസും ഡയലോഗ്സും ആണ് …. അവിടുന്നങ്ങോട്ട് ഒരു ഇഴച്ചിൽ ആണു.. നമ്മൾ കാണുന്നത് രജനി ഗ്യാങ്‌സ്റ്റർ ആയ പടമാണോ…

Read More

തലസ്ഥാനത്ത് തെരുവ് യുദ്ധം;ഒരുവിഭാഗം മാധ്യമ പ്രവര്‍ത്തരും അഭിഭാഷകരും ചേരി തിരിഞ്ഞു ആക്രമിച്ചു;മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരുക്ക് എന്ന് റിപ്പോര്‍ട്ട്‌ ചെയ്തു മുഖ്യധാര മാധ്യമങ്ങള്‍:ആഭ്യന്തര അന്വേഷണം നടത്തുമെന്ന് ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌.

തിരുവനന്തപുരം:ഹൈക്കോടതി വളപ്പിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ തലസ്ഥാനത്തും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ എട്ടു മുട്ടി.മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകര്‍ സംഘടിതമായി നടത്തി എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. വഞ്ചിയൂര്‍ കോടതിയിലെ മീഡിയ റൂം ഒരുവിഭാഗം അഭിഭാഷകര്‍ പൂട്ടിയതോടെയാണു സംഘര്‍ഷം ആരംഭിച്ചത്. ഒരു പ്രകോപനവും കൂടാതെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകര്‍ ആക്രമണം അഴിച്ചുവിട്ടത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. മീഡിയ റൂമിന് മുന്നില്‍ അഭിഭാഷകര്‍ പ്രകോപനപരമായ പോസ്റ്ററുകള്‍ പതിച്ചു. നാലാംലിംഗക്കാരെ കോടതിവളപ്പില്‍ പ്രവേശിപ്പിക്കില്ല എന്നായിരുന്നു പോസ്റ്ററുകള്‍. മീഡിയ റൂമിന്റെ ഭിത്തിയില്‍ ‘ശൗചാലയം’ എന്ന പോസ്റ്ററും പതിച്ചു. ആക്രമണത്തില്‍ ജീവന്‍ ടി.വി. റിപ്പോര്‍ട്ടര്‍ക്ക്…

Read More

കില്ലെര്‍ സെല്‍ഫി വീണ്ടും.

ഹൈദരാബാദ്: മൊബൈൽ ഫോണിൽ സെൽഫി എടുക്കുന്നതിനിടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ആന്ധ്രപ്രദേശിലെ കുർനൂൽ ജില്ലയിലെ മണ്ടൽ സ്വദേശി ഇന്ദ്രസാണ്(20) സെൽഫി ക്ലിക്കിനിടെ ജീവിതം നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ സുഹൃത്തുമൊത്ത് കോളെജിനു സമീപമുള്ള നേർവഡ പ്രദേശത്തെ റെയിൽവെ ട്രാക്കിനു സമീപം നടക്കാനിറങ്ങിയതായിരുന്നു ഇന്ദ്രസ്. ദൂരെ നിന്നും ട്രെയിൻ വരുന്നതു കണ്ട ഇരുവരും പാളത്തിനു ഇരുവശത്തും നിന്ന് സെൽഫി എടുക്കാൻ തീരുമാനിക്കുകയായിരുന്നു. സെൽഫി എടുത്ത ഉടനെ സുഹൃത്ത് ഹരീഷിന് മാറാൻ സാധിച്ചെങ്കിലും ഇന്ദ്രസിനെ ട്രെയിൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ദ്രസ് സംഭവ…

Read More

തുര്‍കി യില്‍ മൂന്നു മാസത്തേക്ക്അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

അങ്കാറ: തുര്‍ക്കിയില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് സൈനിക അട്ടിമറി നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അങ്കാറയില്‍ നടന്ന ദേശീയ സുരക്ഷാ യോഗങ്ങള്‍ക്കു ശേഷം ബുധനാഴ്ച രാത്രിയിലാണു പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പാര്‍ലമെന്റിന്റെ ആവശ്യപ്രകാരം പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനം കൈകൊണ്ടത്. തുർക്കി ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 121 പ്രകാരം ആറു മാസം വരെ അടിയന്തരാവസ്ഥ നടപ്പിലാക്കാൻ സാധിക്കും. കഴിഞ്ഞ വെള്ളിയാഴ്ച തുര്‍ക്കി സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ അട്ടിമറിശ്രമം…

Read More

മുന്‍ ഇന്ത്യന്‍ ഹോകി നായകന്‍ മുഹമ്മദ്‌ ഷാഹിദ് നിര്യാതനായി.

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഹോക്കി നായകന്‍ മുഹമ്മദ് ഷാഹിദ് (56)അന്തരിച്ചു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഇന്ത്യ ഏറ്റവും അവസാനമായി ഒളിമ്പിക്സ് സ്വര്‍ണം നേടിയ 1980ലെ മോസ്കോ ഒളിംബിക്സില്‍ ഇന്ത്യന്‍ ടീമില്‍ നിറഞ്ഞുനിന്ന താരമായിരുന്നു മുഹമ്മദ് ഷാഹിദ്.  പിന്നീട് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി മാറിയ ഷാഹിദ് 1982ലെ ദില്ലി ഏഷ്യാഡില്‍ വെള്ളി നേടിയ ടീമിലും 86ല്‍ സോളില്‍ വെങ്കലം നേടിയ ടീമിലും അംഗമായിരുന്നു. 1981ല്‍ അര്‍ജുന അവാര്‍ഡും 1986ല്‍ പത്മശ്രീയും നല്‍കി രാജ്യം ഷാഹിദിനെ ആദരിച്ചിരുന്നു. കിഡ്നിക്കും കരളിനും അസുഖംബാധിച്ച ഷാഹിദിന് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പിടിപെടുകയും…

Read More

ദാമോദരന്റെ ആരോപണങ്ങള്‍ ജനം പുച്ഛത്തോടെ തള്ളിക്കളയും : വി എസ്

തുരുവനന്തപുരം: അഡ്വ. എം.കെ. ദാമോദരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി  വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. തനിക്കെതിരെ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നെന്ന ദാമോദരന്റെ ആരോപണം ജനങ്ങള്‍ പുച്ഛത്തോടെ തള്ളുമെന്ന്‌ വി.എസ് പറഞ്ഞു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നതു പോലെയാണ് ദാമോദരന്‍ പെരുമാറുന്നതെന്നും വി.എസ് പറഞ്ഞു. ദാമോദരന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെ വ്യക്തിഹത്യ നടത്താന്‍ ഉന്നതതല ഗൂഢാലോചന നടന്നുവെന്നായിരുന്നു ദാമോദരന്റെ ആരോപണം റവന്യൂ വകുപ്പിന്റെ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന സ്‌പെഷല്‍ സര്‍ക്കാര്‍ പ്ലീഡര്‍ സുശീല ആര്‍. ഭട്ടിനെ സ്ഥാനത്തു നിന്നും മാറ്റിയതിനെതിരേ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ കാര്യവും വി.എസ്…

Read More

സ്വാതന്ത്ര്യ ദിന പുഷ്പമേള ലാല്‍ ബാഗില്‍ ഓഗസ്റ്റ് രണ്ടാം വാരം ആരംഭിക്കും.

ബെന്ഗളൂരു: സ്വാതന്ത്ര്യ ദിന പുഷ്പമേള ലാല്‍ ബാഗില്‍ ഓഗസ്റ്റ് രണ്ടാം വാരം ആരംഭിക്കും.മൈസൂര് ഹോള്ടി കള്‍ച്ചര്‍ സൊസൈറ്റി യുടെ നേതൃത്വത്തില്‍ നടത്തുന്ന പുഷ്പ മേളയില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.ഇതിനു പേര് നല്‍കേണ്ട അവസാന തീയതി ഓഗസ്റ്റ് നാല് വരെ നീട്ടി. പുഷ്പാലങ്കാരം,വെജിടബില്‍ കാര്‍വിംഗ് ,സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ :080-26576781

Read More

ബാലവേല:കുട്ടികളെ രക്ഷപ്പെടുത്തി.

ബെന്ഗലൂരു: ബാല വേലയ്ക്കു നിയോഗിച്ച നിലയില്‍ കൃഷിയിടത്തില്‍ നിന്നും കണ്ടെത്തിയ കുട്ടികളെ രക്ഷപ്പെടുത്തി.തോട്ടം ഉടമയും മകനും അറസ്റ്റില്‍.ബെന്ഗലൂരുഗ്രാമ ജില്ലയായ ഹോസ്കൊട്ട യില്‍ ആണ് സംഭവം.മൂന്നു ഏക്കറോളം വരുന്ന പച്ചക്കറി കൃഷിയിടത്തില്‍ പൊരിവെയിലത്ത് പത്തു വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടികളെ കഠിനമായി ജോലി ചെയ്യിച്ചു വരികയായിരുന്നു തോട്ടം ഉടമ. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും കര്‍ണാടക യിലെ രാമനഗര യില്‍ നിന്നും രക്ഷിതാക്കള്‍ക്ക് ഇരുപതിനായിരം രൂപ നല്‍കിയാണ്‌ രണ്ടു മാസം മുന്‍പ് കുട്ടികളെ കൊണ്ടുവന്നത് എന്ന് തോട്ടം ഉടമ പറഞ്ഞു.പത്തിനും പതിനഞ്ചിനും ഇടയിലുള്ള ഇരുപതോളം കുട്ടികള്‍ ഇവിടെ…

Read More
Click Here to Follow Us