FLASH

ഒരു ബി.എം.ടി.സി.ബസിൽ ഹോം ക്വാറൻറീനിലുള്ള 24 പേർ !

ബെംഗളൂരു : നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഹോംക്വാറന്റീൻ ലംഘിച്ച് 24 പേർബിഎംടിസി ബസിൽ യാത്ര ചെയ്തതായി പരാതി. കഴിഞ്ഞദിവസം രാത്രി ചന്ദാപുരയിൽ ബസ്നിർത്തിയപ്പോഴാണ്, ഹോംക്വാറന്റീൻ സൂചിപ്പിക്കുന്ന മുദ്രകയ്യിൽ പതിച്ചവർ ബസിലുള്ളതായി ശ്രദ്ധയിൽപെട്ടത്. ഇവരെല്ലാം മജിസ്റ്റിക്കിൽ നിന്നാണ് ബസിൽ കയറിയത്. കണ്ടക്ടർഡിപ്പോ മാനേജരെ ബന്ധപ്പെട്ടപ്പോൾ ഇവരെ ഉടൻ ബസിൽനിന്ന് ഇറക്കിവിടാനാണ് നിർദേശിച്ചത്. 41 യാത്രക്കാരാണ് ബിഎംടിസി ബസിൽ ബസിൽ ഉണ്ടായിരുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും എത്തി,ഹോം ക്വാറന്റീൻ ലംഘിക്കുന്നവർ ഏറ്റവുമധികം ബെംഗളുരുവിലാണെന്നു കണക്കുകൾ തെളിയിക്കുന്നു. ഈ സാഹചര്യത്തിൽ പൊലീസും ബിബിഎംപിയും…

കോവിഡ് ബാധിച്ച് മരിച്ചവരുടെ ശവശരീരങ്ങൾ ഒന്നിച്ച് ഒരേ കുഴിയിൽ സംസ്കരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു;സംഭവം നടന്നത് ബെളളാരിയിൽ;അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ.

ബെംഗളൂരു : കേന്ദ്ര സർക്കാറിൻ്റെ കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് അസുഖം വന്ന് മരിച്ച 8 പേരുടെ മൃതദേഹങ്ങൾ ഒരേ കുഴിയിൽ അടക്കം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ  വൈറലായി. കർണാടകയിലെ ബെളളാരിയിലാണ് സംഭവം എന്നാണ് ആദ്യ വിവരങ്ങൾ. കോവിഡ് പേഴ്സണൽ പൊട്ടക്റ്റീവ് വസ്ത്രങ്ങൾ അണിഞ്ഞെത്തിയ ചിലർ ഒരു വാഹനത്തിൽ 8 മൃതദേഹങ്ങൾ കൊണ്ടുവരുന്നതും പിന്നീട് അത് ഒരു കുഴിയിലേക്ക് ഇടുന്നതും ,ജെ.സി.ബി.ഉപയോഗിച്ച് മണ്ണ് ഇട്ട് മൂടുന്നതായും ആണ് വീഡിയോയിൽ ഉള്ളത്. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ എസ്.എസ്.നകുൽ അറിയിച്ചു. മൃതദേഹം…

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിലൂടെ ലക്ഷങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു :പ്രധാനമന്ത്രി.

ന്യൂഡൽഹി: രാജ്യത്തെ പാവപ്പെട്ട 80 കോടി പേർക്ക് വരുന്ന അഞ്ചു മാസത്തേയ്ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നവംബർ അവസാനം വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. രണ്ടാം ഘട്ട ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വരുന്ന മാസങ്ങൾ ഉത്സവങ്ങളുടെ കാലമാണ്. മാസം അഞ്ച് കിലോ അരി, ഒരു കിലോ പരിപ്പ് എന്നിവ സൗജന്യമായി ലഭിക്കുന്ന പദ്ധതി ദീപാവലി, ഛാത് പൂജ തുടങ്ങിയ ഉത്സവങ്ങൾക്കു ശേഷം നവംബർ വരെ ദീർഘിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.…

20 മരണം ;കർണാടകയിൽ ഇന്ന് 947 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരു നഗര ജില്ലയിൽ 503; ആകെ രോഗ ബാധിതരുടെ എണ്ണം 15000 കടന്നു.

ബെംഗളൂരു : കർണാടക സർക്കാർ ഇന്ന് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം ഇന്ന് മാത്രം സംസ്ഥാനത്ത് 20 കോവിഡ് മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 6 മരണം ബെളളാരി ജില്ലയിൽ ആണ്, ബെംഗളൂരു നഗര ജില്ല 4, മൈസൂരു 2, ഹാവേരി 2 ,ധാർ വാട് 2 കോലാറ, വിജയപുര, ദാവനഗെരെ എന്നിവിടങ്ങളിൽ ഓരോ മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ കോവിഡ് മരണം 246 ആയി. ഇന്ന് 947 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു, ആകെ രോഗബാധിതരുടെ എണ്ണം 15242 ആയി. 235…

നാളെ മുതൽ ടോൾ നിരക്കുകൾ കൂട്ടുന്നു.

ബെംഗളൂരു : നാളെ മുതൽ ഇലക്ട്രോണിക് സിറ്റി മേൽപാലം, അത്തിബലെ എന്നിവിടങ്ങളിലെ ടോൾ നിരക്ക് 5 മുതൽ 20 രൂപ വരെയായി കൂടും. ഇലക്ട്രോണിക് സിറ്റിയിൽ കാർ, ജീപ്പ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഇരുവശത്തേക്കുമുള്ള നിരക്ക് 70 രൂപയിൽ നിന്ന് 75 രൂപയായും പ്രതിമാസ പാസ് 1445 രൂപയിൽ നിന്ന് 1455 ആയും ഉയരും. അതേസമയം ഒരുവശത്തേക്കുള്ള നിരക്കായ 50 രൂപയിൽ മാറ്റമില്ല. അത്തിബലെയിൽ കാർ, ജീപ്പ് എന്നിവയുടെ ഇരുവശത്തേക്കുമുളള നിരക്ക് 45 രൂപയായി തുടരും. ലൈറ്റ് കൊമേഴ്സ്യൽ വാാഹനങ്ങൾക്ക് ടോൾ 70 രൂപയിൽ നിന്ന്…

രാജ്യത്ത് സ്കൂളുകളും കോളേജുകളും ജൂലൈ 31 വരെ തുറക്കില്ല.

ന്യൂഡൽഹി: അൺലോക്ക് ഫേസ് രണ്ടിലേക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രം പുറത്തുവിട്ടു. ഇത് പ്രകാരം സ്കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിങ് സെന്ററുകളും ജൂലൈ 31 വരെ തുറന്നു പ്രവർത്തിക്കുവാൻ പാടുള്ളതല്ല. അന്താരാഷ്ട്ര വിമാന സർവിസുകൾ, മെട്രൊ റെയിൽ ഗതാഗതം, തിയേറ്റർ, ജിമ്മുകൾ പൂളുകൾ എന്നിവയും 31 വരെയും പ്രവർത്തിക്കുന്നതായിരിക്കില്ല. രാത്രി 10 മണി മുതൽ പുലർച്ച 5 മണി വരെയുള്ള നൈറ്റ് കർഫ്യു തുടരുന്നതായിരിക്കും. #UNLOCK2: Schools, colleges, educational & coaching institutions, International flights, metro rail, cinemas, gyms, pools,…

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 4 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതായിരിക്കും എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 59 ചൈനീസ് ആപ്പുകൾ ഇന്ന് നിരോധിച്ചത്തിന്റെയും രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ചു വരുന്നതിന്റെയും സാഹചര്യത്തിലാണ് പ്രധാനമന്ത്രി നാളെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. Prime Minister Narendra Modi will address the nation at 4 PM tomorrow: Office of the Prime Minister (PMO) pic.twitter.com/PwIgD7xZSj — ANI (@ANI) June 29, 2020

ടിക് ടോക്ക് അടക്കം 59 ചൈനീസ് മൊബൈൽ ആപ്പുകൾ രാജ്യത്ത് നിരോധിച്ചു.

ന്യൂഡൽഹി : ടിക് ടോക്, യൂ കാം ഉൾപെടെ ഉള്ള മൊബൈൽ അപ്പ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചു. ചൈനയുമായി ബന്ധമുള്ള 59 മൊബൈൽ അപ്പുകളാണ് കേന്ദ്രം നിരോധിച്ചത്. ഷെയർ ഇറ്റ്, എക്സ് സെന്റർ , യുസി ബ്രൗസർ, ഹലോ, ക്ലബ് ഫാക്ടറി, വി ചാറ്റ്റ്റ്, വൈറസ് ക്ലീനർ, ഡിയു റെക്കോർഡർ തുടങ്ങിയവയാണ് നിരോധിച്ച മറ്റ് പ്രമുഖ അപ്പ്ലിക്കേഷനുകൾ. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും പ്രതിരോധ സംവിധാനത്തിനും എതിരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആപ്പുകൾ നിരോധിച്ചിരിക്കുന്നത് എന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

19 മരണം;ഇന്ന് കര്‍ണാടകയില്‍ 1105 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;കൂടുതല്‍ വിവരങ്ങള്‍…

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന തുടരുന്നു,ഇന്ന് കര്‍ണാടകയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് 1105 കേസുകള്‍,ആകെ രോഗ ബാധിതരുടെ എണ്ണം 14295 ആയി. 268 പേര്‍ സംസ്ഥാനത്ത് തീവ്ര പരിചരണ വിഭാഗത്തില്‍ ഉണ്ട്. ഇന്ന് 19 മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത് ഇതില്‍ 12 പേര്‍ ബെല്ലാരി ജില്ലയില്‍ നിന്നാണ് 3 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നും ദക്ഷിണ കന്നഡ,ബാഗല്‍ കോട്ടെ ,ഹാസന്‍ ,രാമനഗര എന്നിവിടങ്ങളില്‍ ഓരോ മരണം ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്തു. സംസ്ഥാനത്ത് ആകെ കോവിഡ് മരണം 226…

19 മരണം;ഇന്ന് കര്‍ണാടകയില്‍ 1105 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;കൂടുതല്‍ വിവരങ്ങള്‍…

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന തുടരുന്നു,ഇന്ന് കര്‍ണാടകയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് 1105 കേസുകള്‍,ആകെ രോഗ ബാധിതരുടെ എണ്ണം 14295 ആയി. 268 പേര്‍ സംസ്ഥാനത്ത് തീവ്ര പരിചരണ വിഭാഗത്തില്‍ ഉണ്ട്. ഇന്ന് 19 മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത് ഇതില്‍ 12 പേര്‍ ബെല്ലാരി ജില്ലയില്‍ നിന്നാണ് 3 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നും ദക്ഷിണ കന്നഡ,ബാഗല്‍ കോട്ടെ ,ഹാസന്‍ ,രാമനഗര എന്നിവിടങ്ങളില്‍ ഓരോ മരണം ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്തു. സംസ്ഥാനത്ത് ആകെ കോവിഡ് മരണം 226…

1 2 3 4 5 681
error: Content is protected !!