FLASH

സർക്കാർ സ്കൂളുകളിലെ 1000 വിദ്യാർത്ഥികൾക്ക് സൗജന്യ ടാബ് വിതരണം ചെയ്യാൻ ഉപമുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉള്ള ട്രസ്റ്റ്.

ബെംഗളൂരു : സർക്കാർ സ്കൂളുകളിലെ 1000 വിദ്യാർഥികൾക്ക് സൗജന്യമായി ടാബുകൾ നൽകാൻ ഉപമുഖ്യമന്ത്രി ഡോ.സി.എൻ.അശ്വഥ് നാരായണയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് ഒരുങ്ങുന്നു. ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തതിന്റെ പേരിൽ, ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കാത്ത ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് ടാബ് നൽകുന്നത്. 21 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളെയാണ് ഇതിനായി ഡോ.സി.എൻ.അശ്വഥ് നാരായണ ട്രസ്റ്റും ആർ.വി.എഡ്യൂക്കേഷൻ ഫൗണ്ടേഷനും ചേർന്നു കണ്ടെത്തിയിരിക്കുന്നത്.

ലഹരിമരുന്നു കേസിലെ നടിമാര്‍ക്ക് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജിക്ക് ഭീഷണി സന്ദേശവും സ്ഫോടകവസ്തുക്കള്‍ക്ക് സമാനമായ സാധനങ്ങളും അയച്ച 4 പേരെ പൊക്കി പോലീസ്.

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുകൾ പരിഗണിക്കുന്ന ജഡ്ജിക്ക് ഭീഷണിക്കത്ത്. കേസില്‍ അറസ്റ്റിലായ നടിമാർക്ക് ജാമ്യം അനുവദിച്ചില്ലെങ്കില്‍ ആക്രമിക്കുമെന്നാണ് കത്തിലെ ഭീഷണി. ഡിറ്റണേറ്റർ എന്ന് തോന്നിക്കുന്ന വസ്തുവും കത്തിനൊപ്പമുണ്ടായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസെടുത്ത പോലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തു. അതേസമയം ലഹരികടത്തിലെ ഹവാല ഇടപാടന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുഹമ്മദ് അനൂപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ബെംഗളൂരുവിലെ ലഹരി കടത്തുസംഘങ്ങൾക്കെതിരെ എന്‍സിബിയും സിസിബിയും രജിസ്റ്റർ ചെയ്ത കേസുകൾ പരിഗണിക്കുന്ന പ്രത്യേക എന്‍ഡിപിഎസ് കോടതി ജഡ്ജിക്കാണ് കഴിഞ്ഞ ദിവസം കത്ത് ലഭിച്ചത്. കത്തിനൊപ്പം ഡിറ്റനേറ്ററെന്ന്…

സ്ഥിതി മെച്ചപ്പെടുന്നുണ്ട്‌;ആഘോഷകാലം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം;ചെറിയ അശ്രദ്ധ പോലും നേട്ടങ്ങളും സന്തോഷവും ഇല്ലാതാക്കും;വിജയം നേടും വരെ ജാഗ്രത തുടരണം: പ്രധാനമന്ത്രി.

ഡല്‍ഹി :നവരാത്രിയും ദീപാവലിയും ദസറയുമടക്കം നിർണായക ആഘോഷങ്ങൾ വരാനിരിക്കവേ ജനങ്ങൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് പ്രതിരോധത്തിൽ പലയിടത്തും പലരും വേണ്ടത്ര ജാഗ്രത പാലിക്കാത്ത അവസ്ഥയുണ്ടെന്നും ആഘോഷങ്ങളുടെ നാളുകൾ വരാനിരിക്കേ ജനങ്ങൾ കർശനമായി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും പ്രധാനമന്ത്രി. ജനതാകർഫ്യു മുതൽ രാജ്യം കെവിഡിനെതിരായ പോരാട്ടത്തിലാണ്. ഇന്ന് സ്ഥിതി മെച്ചപ്പെടുന്നുണ്ട്. ഉത്സവങ്ങളുടെ കാലത്ത് ജാഗ്രത കൈവിടരുത്. വൈറസ് ഇല്ലാതായിട്ടില്ല എന്ന് ഓർക്കണം. ഇന്ത്യയിലെ മരണ നിരക്ക് കുറവാണ്. പരിശോധനകളുടെ എണ്ണം തുടക്കം മുതൽ കൂട്ടാൻ കഴിഞ്ഞു കൊവിഡ് മുന്നണി പോരാളികളുടെ ശ്രമഫലമായി സ്ഥിതി നിയന്ത്രിക്കാനായി.…

നഗരത്തില്‍ അടുത്ത 2 ദിവസം യെല്ലോ അലര്‍ട്ട്;മഴ വെള്ളിയാഴ്ച വരെ തുടരും.

ബെംഗളൂരു: നഗരത്തില്‍ ചിലയിടങ്ങളില്‍ മിതമായ രീതിയിലും ചിലയിടങ്ങളില്‍ അധികം മഴയും വരുന്ന വെള്ളിയാഴ്ചവരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. വെള്ളപ്പൊക്ക സാദ്ധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ നഗരത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ന്യുനമര്‍ദ്ദം ആണ് നഗരത്തില്‍ കൂടുതല്‍ മഴ ലഭിക്കുന്നതിന് കാരണമായത്. മൈസുരു റോഡിലെ രാജരാജേശ്വരി മെഡിക്കല്‍ കോളേജിന് സമീപം,കെങ്കേരി നൈസ് റോഡിന് സമീപം എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും തുടര്‍ന്ന് വലിയ ഗതാഗത ക്കുരുക്ക് ഉണ്ടാവുകയും ചെയ്തിരുന്നു.

എഴുത്തുകാരനും പ്രഭാഷകനുമായ തലവടി ഗോപാലകൃഷ്ണന്‍ അന്തരിച്ചു.

ബെംഗളൂരു: എഴുത്തുകാരനും പ്രഭാഷകനുമായ തലവടി ഗോപാലകൃഷ്ണന്‍ അന്തരിച്ചു. വിദ്യാരണ്യപുരയിൽ താമസിക്കുന്ന തലവടിയുടെ മൃതദേഹം നാളെ ഹെബ്ബാൾ വൈദ്യുതി ശ്മശാനത്തിൽ 2 മണിക്ക് ശേഷം സംസ്കരിക്കും. ഹൃദയാഘാദത്തെ തുടർന്ന് ഇന്നലെ കൊളംബിയ ഏഷ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തലവടി ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു മൃതദേഹം നാളെ രാവിലെ 10 മണി മുതൽ ഉച്ച വരെ വീട്ടിൽ പൊതു ദർശനത്തിനു വെക്കും. 80 വയസ്സായ തലവടി ബെംഗളൂരു സാംസ്കാരിക രംഗത്ത് ഇടത് ചിന്തയോട് കൂടി നിന്ന നിറ സാന്നിധ്യമായിരുന്നു. വിദ്യാരണ്യപുര വികാസ് സമാജത്തിന്റെ സാംസ്കാരിക…

ഇനി ഹെല്‍മെറ്റ്‌ ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചാല്‍ 3 മാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.

ബെംഗളൂരു: ഹെല്‍മെറ്റ്‌ ഇല്ലാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ കര്‍ണാടക മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു.ഹെല്‍മെറ്റ്‌ ഇല്ലാതെ നിരവധി പേര്‍ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ ആണ് ഈ നടപടി. 2019 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം (അനുബന്ധം) പ്രകാരം ഹെല്‍മെറ്റ്‌ ഇല്ലാതെ ഇരു ചക്ര വാഹനം ഓടിക്കുന്നവരില്‍ നിന്ന് 1000 രൂപ പിഴയും ലൈസന്‍സ് 3 മാസത്തേക്ക് റദ്ദാക്കുകയും ആണ് ചെയ്യേണ്ടത്,എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പിഴ 500 രൂപയായി കുറച്ചിരുന്നു. നഗരത്തില്‍ മാത്രം ഈ വര്‍ഷം…

സമന്വയ വൈസ് പ്രസിഡൻ്റ് അഡ്വ:ബി.എസ്.പ്രമോദ് അന്തരിച്ചു.

ബെംഗളൂരു :സമന്വയ വൈസ് പ്രസിഡന്റ്‌ അഡ്വ:പ്രമോദ് അന്തരിച്ചു. അർബുദ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം ആർ.സി.സി.യിൽ ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി അസുഖം കൂടുതലായത് കാരണം പുനലൂർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ 25 വർഷത്തോളമായി അദ്ദേഹം നഗരത്തിൽ വക്കിലായി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. കൂടാതെ കർണാടക ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ പ്ളീഡർ, ബി.ജെ.പി കർണാടക ലീഗൽ സെൽ കൺവീനർ, ജനം ടി.വി. ബെംഗളൂരു കോഓർഡിനേറ്റർ, എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പുനലൂർ സ്വദേശിയായ അഡ്വ: പ്രമോദ്, ബാലകൃഷ്ണ പിള്ളയുടെയും ശാന്തമ്മയുടെയും മകനാണ്.…

സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും”മോർഫ്” ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു;ബി.ബി.എം.പി.മുൻ ഡെപ്യൂട്ടി മേയർക്കെതിരെ കേസ്.

ബെംഗളൂരു: സാമൂഹിക മാധ്യമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന രീതിയിൽ സന്ദേശം പങ്കുവച്ച ബെംഗളൂരു കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ ഷഹതാജ് ഖാനത്തിനെതിരേ പോലീസ് കേസെടുത്തു. പ്രധാനമന്ത്രിയുടെ ‘മോർഫ്’ചെയ്ത ചിത്രവും ഇവർ പങ്കുവച്ചിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെയും സാമൂഹിക മാധ്യമങ്ങളിൽ ഇവർ വളരെ മോശമായി അപകീർത്തിപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

മലയാളി വാഹനാപകടത്തിൽ മരിച്ചു.

ബെംഗളൂരു : രാജരാജേശ്വരി നഗർ മൈത്രി മെഡോസിൽ താമസിക്കുന്ന ടി.വി. ജോസ് (70)  ഉത്തരഹള്ളിയിൽ വച്ച് വാഹന അപകടത്തിൽ മരിച്ചു. അദ്ദേഹം സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ ബസ് ഇടിക്കുകയായിരുന്നു. സംസ്കാരം നാളെ (ഒക്ടോബർ 20) ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിജയനഗർ മേരി മാതാ ദേവാലയത്തിലെ ശുശ്രൂഷക്കു ശേഷം മൈസൂർ റോഡ് സെമിത്തേരിയിൽ. തൃശൂർ കൊടകര തോപ്പിൽ കുടുംബാംഗമാണ്. ഭാര്യ: എൽസി ജോസ് മക്കൾ : ടെജിൻ ജോസ് (9480979593), ടിജ ജോൺ മരുമക്കൾ: സ്നേഹ, ജോൺ.

എൻ.എ.ഹാരിസ് എം.എൽ.എ.ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : മലയാളിയും കോൺഗ്രസ് നേതാവുമായ എൻ.എ.ഹാരിസ് എം.എൽ.എക്ക് കോവിഡ് സ്ഥിരീകരിച്ചു. ശാന്തിനഗർ മണ്ഡലത്തിലെ പ്രതിനിധിയായ എൻ.എ.ഹാരിസിനെ ശനിയാഴ്ച കടുത്ത പനിയെ തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതു വരെ മുഖ്യമന്ത്രി യെദിയൂരപ്പ, ഉപമുഖ്യമന്ത്രി അശ്വഥ് നാരായൺ, കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി, മന്ത്രി സി.ടി.രവി, കെ.പി.സി.സി. അദ്ധ്യക്ഷൻ ഡി.കെ.ശിവകുമാർ അടക്കം 80 ൽ അധികം ജനപ്രതിനിധികൾക്ക് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചു കഴിഞ്ഞു.

1 2 3 730