FLASH

കേരളത്തിലേക്ക് യാത്രക്കാരെ കടത്തിവിടാൻ കുട്ട ചെക്പോസ്റ്റ് തുറന്നു

ബെംഗളൂരു: കേരളത്തിലേക്ക് യാത്രക്കാരെ കടത്തിവിടാൻ കുട്ട ചെക്പോസ്റ്റ് തുറക്കാൻ നടപടിയായി. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ കേരളത്തിൽനിന്നുള്ളവരെ തടയാൻ കർണാടക ഈ ചെക്പോസ്റ്റിൽ ഒരാൾ പൊക്കത്തിൽ മണ്ണിട്ട് തടസ്സപ്പെടുത്തിയിരുന്നു. കുട്ട ചെക് പോസ്റ്റിലെ തടസ്സം നീക്കുമെന്ന് കുടക് ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിൽനിന്ന്‌ അറിയിച്ചു. കേരളത്തിലേക്കുള്ള യാത്രക്കാരെ മുത്തങ്ങ ചെക്പോസ്റ്റ് വഴിയാണ് കടത്തിവിട്ടിരുന്നത്. പക്ഷെ വെള്ളിയാഴ്ച മുത്തങ്ങയിൽ പുഴ കരകവിഞ്ഞൊഴുകി ഗതാഗതം തടസ്സപ്പെട്ട നിലയിലായി. ഇതോടെ മൈസൂരുവിൽനിന്ന് കേരളത്തിലേക്കുള്ള വഴിയടഞ്ഞു. ഇക്കാര്യം കണക്കിലെടുത്താണ് കുട്ട വഴി യാത്രക്കാരെ കടത്തിവിടാൻ തീരുമാനമെടുത്തത്. ഇനി കുട്ട ചെക്ക്പോസ്റ്റ് വഴി കേരളത്തിലേക്ക് യാത്ര ചെയ്യാം.

കരിപ്പൂർ വിമാനാപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട്:  കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി അപകടത്തിൽ പെട്ട സംഭവത്തിൽ 19 പേർ  മരിച്ചു.  മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്. ക്രാഷ് ലാൻഡിങ്ങിനിടെ എയർഇന്ത്യ വിമാനം റൺവേയിൽനിന്ന് തെന്നിമാറി 120 അടി താഴേക്കുപതിച്ച് രണ്ടായി മുറിഞ്ഞു. കോക്പിറ്റ് ഉൾപ്പെടുന്ന ഭാഗം മതിലിൽ ഇടിച്ചാണ് നിന്നത്. വലത് ചിറക് തകർന്ന് തെറിച്ചു. വിമാനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു.  കൊക്ക്പിറ്റിന് തൊട്ടുപിന്നിലുള്ളവർക്കാണ് ഗുരുതരമായ പരിക്കുകൾ ഉള്ളത്. വിമാനത്തിന് തീ പിടിക്കാത്തതാണ് വലിയ ഭാഗ്യം എന്നുതന്നെ പറയാം. കനത്ത മഴയും മൂടൽ മഞ്ഞും ഉണ്ടായിരുന്നു. ഇതിനാൽ…

മുത്തങ്ങയിൽ യാത്ര തുടരാനാവാതെ കുടുങ്ങിയവരെ ബോട്ടുകളിൽ രക്ഷിച്ചു

ബെംഗളൂരു: മുത്തങ്ങയിൽ യാത്ര തുടരാനാവാതെ കുടുങ്ങിയവരെ ബോട്ടുകളിൽ രക്ഷിച്ചു. ഇന്നലെ രാവിലെ കുടുങ്ങിയ 57 പേരെ പൊലീസ്, റവന്യു സഹായത്തോടെ അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്. വാഹനങ്ങൾ കാട്ടിൽ തന്നെ നിർത്തിയിടുകയായിരുന്നു. മുത്തങ്ങയിലെ പൊൻകുഴി ക്ഷേത്രം മുതൽ തകരപ്പാടിയിലെ ചെക് പോസ്റ്റ് വരെ രണ്ടര കിലോമീറ്ററോളം റോഡ് വെള്ളത്തിലാണ്. വയനാട്ടിൽ കനത്ത മഴ തുടരുന്നതിനാൽ മുത്തങ്ങയിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വയനാട് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ റോഡിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാതായി. ഇതോടെ ഇതുവഴി വന്ന യാത്രക്കാരെ മറ്റ്…

പെട്ടിമുടിയിലെ രക്ഷാപ്രവർത്തനം തുടരുന്നു; മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു, നിലവിൽ 67 പേരെ കണ്ടെത്താനുണ്ട്.

മൂന്നാർ: പെട്ടിമുടിയിലെ മൂന്ന് ലയങ്ങളിലായി 84 പേരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെപ്പറ്റി ഇന്ന് രാവിലെയോടെയാണ് അറിഞ്ഞത്. ഇതിൽ 67 പേരെ ഇനിയും കണ്ടെത്താനുണ്ട്. മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു. #KeralaFirst pictures of landslide spot, 4 dead and 4 rescued so far, atleast 67 people are still feared trapped in the debris, rescue operation on.Landslide occurred at labourers colony in pettimudi of Rajamala in Iddukki.@indiatvnews #keralarain #KeralaFloods #keralaflood pic.twitter.com/ooNezaTuJm —…

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; അണക്കെട്ടുകൾ തുറന്നു

ബെംഗളൂരു: തീരദേശ കർണാടകയിലും ദക്ഷിണ കർണാടകയിലെ വിവിധ ജില്ലകളിലും രണ്ടുദിവസമായി കനത്തമഴയാണ് പെയ്യുന്നത്. വൃഷ്ടിപ്രദേശങ്ങളിൽ കനത്തമഴ ലഭിച്ചതോടെ ഉത്തര കന്നഡയിലെ കാദ്രി അണക്കെട്ട്, എച്ച്.ഡി. കോട്ടയിലെ കബനി അണക്കെട്ട്, കുടകിലെ ഹാരംഗി അണക്കെട്ട് എന്നിവ തുറന്നു. ഇവയുടെ സമീപപ്രദേശങ്ങളിലുള്ളവരെ മാറ്റി പാർപ്പിച്ചിച്ചു. കബനി അണക്കെട്ടിൽനിന്ന് 44,700 ക്യുസക്സ് വെള്ളമാണ് തുറന്നുവിട്ടത്. 2284 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 2280 അടിയായതോടെയാണ് അണക്കെട്ട് തുറക്കാൻ അധികൃതർ തീരുമാനിച്ചത്. സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകൾക്ക് സമീപം താമസിക്കുന്നവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മഴ ശക്തമാകുന്നതിനാൽ പുഴകൾക്കും അണക്കെട്ടുകൾക്കും സമീപം…

നഗരത്തിൽ ഓൺലൈനിലൂടെ സാധനങ്ങൾ ഓർഡർ ചെയ്ത യുവതികൾക്ക് വൻ ധനനഷ്ടം

ബെംഗളൂരു: രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഓൺലൈനിലൂടെ സാധനങ്ങൾ ഓർഡർ ചെയ്ത വൈറ്റ് ഫീൽഡ് സ്വദേശിനിക്ക് 40,000 രൂപയും ഡൊംലൂർ സ്വദേശിനിക്ക് 98,000 രൂപയും നഷ്ടമായി. ഓൺലൈനിൽ വൈൻ ഓർഡർ ചെയ്തതിലൂടെയാണ് വൈറ്റ് ഫീൽഡ് സ്വദേശിനി പറ്റിക്കപ്പെട്ടത്. വൈൻ വിൽപ്പനശാലയുടെ നമ്പറിലേക്ക് വിളിച്ച് ഇവർ മൂന്നു കുപ്പി വൈൻ ഓർഡർ ചെയ്തു. ഓർഡർ സ്വീകരിച്ചയാൾ പണം മുൻകൂട്ടി നൽകണമെന്നാവശ്യപ്പെട്ടു. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ച ശേഷം യുവതിയുടെ മൊബൈലിലേക്ക് ഒരു ക്യു.ആർ. കോഡ് അയച്ചു. ഇതു സ്കാൻ ചെയ്താൽ വൈനിന്റെ വില കൈമാറാൻ കഴിയുമെന്നായിരന്നു ഇയാൾ പറഞ്ഞിരുന്നത്.…

അതിശക്തമായ മഴപെയ്യുമെന്ന് പ്രവചനം; ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ബംഗളൂരു: ഏഴ് ജില്ലകളിൽ അതിശക്തമായ മഴപെയ്യുമെന്ന് സംസ്ഥാന കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലും ചിക്കമഗളൂരു, ഹാസൻ, കുടക്, ശിവമോഗ ജില്ലകളിലുമാണ് ശക്തിയേറിയ മഴ പ്രവചിച്ചിരിക്കുന്നത്. ശക്തമായ മഴ മുന്നിൽക്കണ്ട് ബെലഗാവി, ബീദർ, ഹാവേരി, കലബുർഗി, വിജയപുര, യാദ്ഗിർ എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. മടിക്കേരിയിൽ റോഡ് വെള്ളത്തിലായി. ഈ റൂട്ടിൽ ഗതാഗതം മുടങ്ങി. ചൊവ്വാഴ്ചയും അതിശക്തമായ മഴയും കാറ്റുമുണ്ടായി. പുഴകൾ നിറഞ്ഞൊഴുകി. മടിക്കേരി-സോമവാർപേട്ട് റോഡിൽ മരം വീണ് ഗതാഗതം മുടങ്ങി.…

ബയ്റുത്തിൽ നടന്ന ഇരട്ട സ്ഫോടനം; ഭീകരത വെളിവാക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ബയ്റുത്ത്: വന്‍ സ്‌ഫോടനത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ലെബനനൻ. ആകാശം മുട്ടെ പുക, ഭൂമികുലുക്കം പോലെ പ്രകമ്പനം, നിമിഷങ്ങളോളം ലബനനിലെ ബെയ്റൂട്ട് നഗരം നിശ്ചലമായി. ലബനനിലെ ബയ്റുത്തിൽ 2750 ടൺ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് ലബനീസ് പ്രധാനമന്ത്രി ഹസൻ ദെയ്ബ് പറയുന്നത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്ഫോടനമുണ്ടായത്. Video shows large explosion in Beirut, Lebanon – which has caused widespread damage and injured hundreds of people, Lebanese Red Cross sayshttps://t.co/WHTlKXMmUb pic.twitter.com/UNdwucjQx2 — BBC News (World) (@BBCWorld)…

45,000 ബ്രിട്ടീഷ് പൗണ്ട് നൽകാമെന്ന് പറഞ്ഞ് സ്കൂൾ ടീച്ചറുടെ 15 ലക്ഷം രൂപ തട്ടി!

ബെംഗളൂരു: രാമമൂർത്തിനഗർ സ്വദേശിയായ 55-കാരിയാണ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാൾ  കബളിപ്പിച്ച് 15 ലക്ഷം തട്ടിയെടുത്തതായി പോലീസിൽ പരാതി നൽകിയത്. നഗരത്തിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയാണിവർ. വിദേശത്തു ജോലിചെയ്യുകയാണെന്ന് പരിചയപ്പെടുത്തിയാൾ രണ്ടുമാസം മുമ്പാണ് അധ്യാപികയുമായി സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം ശക്തമായപ്പോൾ 45,000 ബ്രിട്ടീഷ് പൗണ്ട് സമ്മാനമായി അയയ്ക്കാമെന്ന് ഇയാൾ വാഗ്ദാനംചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം മറ്റൊരാൾ കസ്റ്റംസ് വിഭാഗത്തിൽനിന്നണെന്ന് പരിചയപ്പെടുത്തി അധ്യാപികയെ ഫോണിൽ ബന്ധപ്പെട്ടു. 45,000 പൗണ്ട് വിദേശത്തുനിന്ന് നേരിട്ട് അയച്ചിട്ടുണ്ടെന്നും ഇതു വിട്ടുകിട്ടാൻ 15 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടിയായി അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. വിവിധ അക്കൗണ്ടുകളിൽ…

കോവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കാൻ 10 പുതിയ ശ്മശാനങ്ങൾ സജ്ജമാക്കുമെന്ന് ബി.ബി.എം.പി

ബെംഗളൂരു: കോവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കാൻ 10 പുതിയ ശ്മശാനങ്ങൾ സജ്ജമാക്കുമെന്ന് ബി.ബി.എം.പി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശ്മാശാനങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഒട്ടേറെ തടസ്സങ്ങൾ നേരിടുന്നുണ്ട്. സമീപവാസികളുടെ എതിർപ്പാണ് പ്രധാന തടസ്സങ്ങളിലൊന്ന്. ഈ കാരണത്താൽ നഗരത്തിന് പുറത്ത് റവന്യൂവകുപ്പിനുകീഴിലുള്ള സ്ഥലം ഏറ്റെടുക്കാനാണ് പദ്ധതി. ദാസനപുര, ഉത്തരഹള്ളി, ജിഗനി, സർജാപുര തുടങ്ങിയ പ്രദേശങ്ങളിലാണ് ശ്മശാനങ്ങളൊരുക്കുക. ഒരാഴ്ചയ്ക്കുള്ളിൽ ഇവ പൂർണ സജ്ജമാകുമെന്ന് ബി.ബി.എം.പി. അറിയിച്ചു.

1 2 3 355