FLASH

കർണാടകയിലും കേരളത്തിലും ജൂലൈ 10 ന് ബലിപെരുന്നാൾ

ബെംഗളൂരു: കർണാടകയിലും കേരളത്തിലും  ബലിപെരുന്നാള്‍ ജൂലൈ 10ന്.  ഇന്ന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. തുടര്‍ന്നാണ് ബലി പെരുന്നാള്‍ ജൂലൈ 10 ഞായറാഴ്ച ആയിരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തിന്റെ ചില ഭാഗങ്ങളില്‍ മാസപ്പിറവി കണ്ടതിനാല്‍ തെക്കന്‍ കേരളത്തിലും ബലിപെരുന്നാള്‍ ജൂലൈ 10ന് നടക്കുമെന്ന് പ്രഖ്യാപിച്ചു. ദക്ഷിണ കേരളം ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും പാളയം ഇമാമുമാണ് പ്രഖ്യാപനം നടത്തിയത്.

മക്കളെ കൊന്ന് മൃതദേഹവുമായി ഓട്ടോയിൽ കറങ്ങിയ അച്ഛൻ പോലീസ് പിടിയിൽ 

ബെംഗളൂരു: പെണ്മക്കളെ കൊന്ന് മൃതദേഹവുമായി ഓട്ടോയില്‍ നഗരം കറങ്ങിയ 34 കാരന്‍ പോലീസ് പിടിയിൽ. കര്‍ണാടകയിലെ കലബുരാഗി ടൗണിലാണ് സംഭവം.  പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിന്റെ പിന്‍സീറ്റില്‍ വച്ച്‌ രാത്രിയില്‍ നഗരത്തിലൂടെ കറങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവറാണ് പിടിയിലായത്. ഭോവ്‌ലി ഗല്ലിയില്‍ താമസിക്കുന്ന ലക്ഷ്മികാന്ത് എന്നയാളാണ് സോണി (11), മായുരി (9) എന്ന തന്റെ മക്കളെ കൊലപ്പെടുത്തിയത്. അകന്നുകഴിയുന്ന ഭാര്യ അഞ്ജലിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. നാല് മാസങ്ങള്‍ക്കു മുന്‍പ് അഞ്ജലി ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയിരുന്നു. തുടര്‍ന്ന് നാല് മക്കളെ തനിക്കൊപ്പം…

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ; മാത്യു ടി തോമസ് ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തും 

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജെ ഡി എസ് സംസ്ഥാന ഘടകത്തിന്റെ നിലപാട് നാളെ പ്രഖ്യാപിക്കും. വിഷയത്തിൽ പാർട്ടിയുടെ സംസ്ഥാന നേതാവ് മാത്യു ടി തോമസ് അഖിലേന്ത്യാ അധ്യക്ഷൻ ദേവഗൗഡയുമായി ചർച്ച നടത്തും. അദ്ദേഹം ഇന്ന് ബെംഗളൂരുവിൽ എത്തും. ഗൗഡയുമായുള്ള ചർച്ചക്കു ശേഷമാണ് നിലപാട് അറിയിക്കുക. ജെ ഡി എസ് ദേശീയ ഘടകം എൻ ഡി എ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് മാത്യു ടി തോമസ്, ദേവഗൗഡയെ കാണാനൊരുങ്ങുന്നത്. എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ പിന്തുണക്കുന്നതിനെ സംസ്ഥാന ഘടകം…

വീട്ടിൽ അതിക്രമിച്ച് കയറി ബൈബിൾ കത്തിച്ചു ഭീഷണിപ്പെടുത്തി

ബെംഗളൂരു: ചിത്രദ്രുഗ ജില്ലയിലെ മല്ലേനു ഗ്രാമത്തിൽ മതപരിവർത്തനം ആരോപിച്ച് സംഘപരിവാർ അനുകൂലികൾ വീട്ടിൽ അതിക്രമിച്ച് കയറി ബൈബിൾ കത്തിക്കുകയും വീട്ടുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുടമസ്ഥയായ 62കാരിയെ ഭീഷണിപ്പെടുത്തുകയും ബൈബിൾ കത്തിക്കുകയും ചെയ്യുന്ന വീഡിയോ ഇവർ തന്നെയാണ് പുറത്തുവിട്ടത്. സംഭവത്തിൽ പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി എങ്കതമ്മ എന്ന സ്ത്രീയുടെ വീട്ടിലാണ് അതിക്രമം ഉണ്ടായത്. ചില സ്ത്രീകൾ വീടിനുള്ളിൽ പ്രാർത്ഥന നടത്തുന്നതിനിടെയാണ് സംഭവം. ഇതിനിടയിൽ കാവിയണിഞ്ഞ ഒരു സംഘം വീട്ടിൽ അതിക്രമിച്ച് കയറി പ്രാർത്ഥന തടസ്സപ്പെടുത്തി. പ്രാർത്ഥിക്കാനെത്തിയ രണ്ട് സ്ത്രീകളെ ഇവർ ബലം…

ജക്കൂർ ഫ്ലൈഓവർ ഉടൻ പൂർത്തിയാക്കും ; ബിബിഎംപി

ബെംഗളൂരു: ജക്കൂർ ഫ്ലൈഓവർ പണി ഉടൻ പൂർത്തിയാക്കുമെന്ന് ബിബിഎംപി അറിയിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണമാണ് പണി പൂർത്തിയാക്കാൻ വൈകിയതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ്‌ പറഞ്ഞു. ജക്കൂരിൽ നിന്നും മേൽപാലത്തിലേക്കുള്ള റോഡ് നിർമിക്കാൻ ബെംഗളൂരു വികസന അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2009 ൽ ആണ് മേൽപാലത്തിന്റെ നിർമ്മാണത്തിൽ തീരുമാനമായത്. 18 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചത്.

മദ്യപിച്ച് വാഹനം ഓടിക്കുന്ന കേസുകൾ കോടതി വഴി തീർപ്പാക്കാൻ നിർദേശം 

മദ്യപിച്ച് വാഹനം ഓടിക്കുന്ന കേസുകൾ കോടതി വഴി തീർപ്പാക്കാൻ നിർദേശം : മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെയുള്ള കേസുകൾ കോടതിയിൽ തന്നെ തീർപ്പാക്കുകയും ട്രാഫിക് നിയമം ലംഘിച്ചതിന് പിഴ കോടതിയിൽ അടയ്ക്കുകയും വേണം. പോലീസ് ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കുമ്പോൾ ബോഡി വോൺ ക്യാമറ ധരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വാഹനം പരിശോധിക്കുന്നതിനിടെ പിഴയടച്ചുള്ള ഒത്തു തീർപ്പുകൾ ഇനി അനുവദനീയമല്ല. വാഹനം സസ്പെൻഡ് ചെയ്യുന്നത് നിയമപരമാണ്. മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകൾ കോടതിയിൽ രേഖപ്പെടുത്തുകയും തീർപ്പാക്കുകയും വേണമെന്ന് കോടതി മുന്നറിയിപ്പ് നൽകി. വാഹന പരിശോധന സമയത്ത് പോലീസ് ഉദ്യോഗസ്ഥർ നിർബന്ധമായും ശരീരത്തിൽ ക്യാമറ…

റിയാസ് ബിഗ് ബോസിൽ നിന്നും പിൻമാറുന്നു, ബിഗ് ബോസ് പ്രമോ വീഡിയോ

ബിഗ് ബോസ് മലയാളം സീസൺ 4 അവസാന ദിവസത്തിലേക്ക് നീങ്ങുമ്പോൾ കരുത്തനായ മത്സരാർത്ഥി റിയാസ് ഷോയിൽ നിന്നും പിന്മാറുന്നു എന്ന തരത്തിലുള്ള പ്രമോ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വീട്ടിൽ അവശേഷിക്കുന്ന ആറുപേരെയും ആക്ടിവിറ്റി ഏരിയയിലേക്ക് വിളിച്ച ശേഷം വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുകയുടെ പകുതി വാഗ്ദാനം ചെയ്തിരിക്കുകയാണ് ബിഗ് ബോസ്. ആറുപേരിൽ ഒരാൾക്ക് ആ തുക സ്വീകരിച്ച ശേഷം മത്സരത്തിൽ നിന്നും സ്വമേധയാ പിൻമാറാം. അവർക്ക് ഗ്രാന്റ് ഫിനാലെയിലേക്ക് കടക്കാൻ സാധിക്കില്ല. ബിഗ് ബോസിന്റെ അറിയിപ്പ് കേട്ട് മത്സരാർത്ഥികളെല്ലാം എന്തുചെയ്യണമെന്നറിയാതെ ആശങ്കയിൽ നിൽക്കുമ്പോൾ…

ജെഡിഎസിന്റെ പിന്തുണ ദ്രൗപതി മുർമുവിനെന്ന് സൂചന

ബെംഗളൂരു: എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിനെ ജെ ഡി എസും പിന്തുണച്ചേക്കുമെന്ന് സൂചന. ജെ ഡി എസ് രാഷ്ട്രപതി സ്ഥാനാർത്ഥിയായി സംയുക്ത പ്രതിപക്ഷത്തിന്റെ പേര് തീരുമാനിക്കാൻ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുത്തു. ദ്രൗപതി മുർമുവിന് ജയിക്കാനാവശ്യമായ വോട്ട് നിലവിൽ ഉണ്ട് എന്നും തങ്ങളുടെ പിന്തുണ ആവശ്യമില്ലെന്നും ജെ ഡി എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി പറഞ്ഞു. എന്നാൽ ഇത് ബി ജെ പിക്കുള്ള പിന്തുണയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. അവർ (ദ്രൗപതി മുർമു) ഞങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്.…

ഒറ്റതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്, നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ 

ന്യൂഡൽഹി : ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്‌റ്റിക്‌ ഉത്‌പന്നങ്ങള്‍ക്കുള്ള നിരോധനം നാളെ മുതൽ പ്രാബല്യത്തില്‍ വരും. നിരോധനം കര്‍ശനമായി നടപ്പാക്കാനാണു കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. പരിശോധനയ്‌ക്കായി പ്രത്യേകസംഘത്തെ നിയോഗിക്കും. 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്‌റ്റിക്‌ ക്യാരി ബാഗുകള്‍ക്കുള്ള നിരോധനം കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ 30-നും 120 മൈക്രോണിനു താഴെയുള്ള ക്യാരി ബാഗുകള്‍ക്കുള്ള നിരോധനം ഡിസംബര്‍ 31-നും നിലവില്‍ വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്‌ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്‌റ്റിക്‌ ഉല്‍പന്നങ്ങള്‍ നിരോധിക്കുന്നത്‌. നിരോധിക്കുന്നവ; പ്ലാസ്‌റ്റിക്‌ സ്‌റ്റിക്‌ ഉപയോഗിച്ചുള്ള ഇയര്‍ ബഡ്‌, ബലൂണ്‍ സ്‌റ്റിക്‌, പ്ലാസ്‌റ്റിക്‌ കൊടികള്‍, മിഠായി…

കുട്ടികളിൽ തക്കാളി പനി പടരുന്നു 

ബെംഗളൂരു: നഗരത്തിൽ കുട്ടികൾക്കിടയിൽ തക്കാളിപ്പനി (ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ്) പടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 3 ആഴ്ചകളിലായി പ്രതിദിനം 6 മുതൽ 10 വരെ കുട്ടികൾ  രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ  എത്തുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 6 മാസം മുതൽ 6 വയസ്സുവരെ പ്രായമുള്ള കുട്ടികളെയാണു ഈ രോഗം കൂടുതലായി ബാധിക്കുന്നത്. നഴ്സറികളിലും പ്ലേ സ്കൂളുകളിലും രോഗവ്യാപന ഭീഷണിയുണ്ട്. എന്നാൽ ഭയപ്പെടാനില്ല സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആരോഗ്യ കമ്മിഷണർ ഡി.രൺദീപ് പറഞ്ഞു. കുട്ടികളിൽ പണി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാൽവെള്ളയിലും വായയ്ക്കുള്ളിലും പൃഷ്ഠഭാഗവും ചുവന്ന കുരുക്കളും…

1 2 3 106
Click Here to Follow Us