തലസ്ഥാന നഗരിയോട് യാത്ര പറഞ്ഞ് കെ എൻ പണിക്കർ

ബെംഗളൂരു: വർഷങ്ങളായി തലസ്ഥാന നഗരിയോട് ഇഴകി ചേർന്ന് ജീവിച്ച കെ എൻ പണിക്കർ ഇനി ബെംഗളൂരുവിൽ. ഭാര്യ ഉഷ പണിക്കരുടെ മരണത്തെ തുടർന്ന് തനിച്ചായ ജീവിതം ഇനി മക്കൾക്കൊപ്പം ബെംഗളൂരുവിൽ ചെലവഴിക്കാൻ തീരുമാനിക്കുകയായിരുന്നു പണിക്കർ.

നിരവധി ആരോഗ്യ പ്രശ്ങ്ങളെ തുടർന്ന് കഴിഞ്ഞ 2 വർഷമായി പൊതു വേദികളിൽ നിന്നും വിട്ടു നിന്ന പണിക്കർക്ക് കൂട്ടായി എന്നും ഭാര്യ ഉഷയും സുഹൃത്തുക്കളും ഉണ്ടായിരുന്നു. എന്നാൽ ഭാര്യയുടെ മരണത്തെ തുടർന്ന് പണിക്കർ ഇപ്പോൾ തിരുവനന്തപുരം ജവഹർ നഗറിലെ ഫ്ലാറ്റിൽ തനിച്ചായി. ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടുന്ന അദ്ദേഹത്തിന് കൂടുതൽ കരുതൽ വേണ്ടതിനാൽ ആണ് ഇനി ഉള്ള താമസം മക്കളായ രാഗിണിയുടെയും ശാലിനിയുടെയും കൂടെ ആക്കാൻ തീരുമാനിച്ചത്.

തലസ്ഥാനത്തിന്റെ വൈജ്ഞാനിക, സാംസ്കാരിക കൂട്ടായ്മകളുടെ പ്രൗഡ സാന്നിധ്യം ആയിരുന്ന അദ്ദേഹം പോവുന്നതിനു മുന്നെ ഉറ്റ സുഹൃത്തുകളുമായി ഇന്നലെ ഒത്തുകൂടി.
ഡോ. തോമസ് ഐസക്, ഡോ. ബി. ഇക്ബാൽ, ഡോ. കെ. എൻ. ഗണേഷ്, ഡോ. എ. ജി. ഒലീന, പ്രൊഫ. വി. എൻ. മുരളി, സി. പി. നാരായണൻ തുടങ്ങിയവരാണ് പണിക്കാരുമായി ഒത്തുകൂടിയത്.

1996-2001ലെ ഇ.കെ. നായനാർ സർക്കാരിന്റെ അവസാനകാലത്താണ് കാലടി സംസ്കൃത സർവകലാശാലാ വൈസ് ചാൻസലറായാണ് അദ്ദേഹം കേരളത്തിലെത്തിയത്. നാലു വർഷം വൈസ് ചാൻസിലറായി സേവനമനുഷ്ഠിച്ചു. തുടർന്ന് പന്ത്രണ്ട് വർഷം കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ അദ്ധ്യക്ഷനായി. ചരിത്ര ഗവേഷണ കൗൺസിൽ അദ്ധ്യക്ഷനായപ്പോൾ തിരുവനന്തപുരത്തെ താമസക്കാരനായി. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആദ്യ ചെയർമാനായിരുന്നു. നിരവധി ചരിത്രഗന്ഥനങ്ങൾ ഇദ്ദേഹം രചിച്ചുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Written by 

Related posts

Click Here to Follow Us