കേരള സമാജം ഓൺലൈൻ ചിത്രരചനാ മത്സരം 2022.

ബെംഗളൂരു: കേരള സമാജം സിറ്റി സോൺ യൂത്ത് വിങ്ങിൻ്റെ ആഭിമുഖ്യത്തിൽ  ഒ വി മനോജ് മെമ്മോറിയൽ ഓൺലൈൻ ചിത്രരചനാ  മത്സരം 2022 സംഘടിപ്പിക്കുന്നു.

മൂന്ന് ഗ്രൂപ്പുകളായി 22 വയസ്സു വരെ ഉള്ള യുവ പ്രതിഭകൾക്ക് ഈ മൽസരത്തിൽ പങ്കുചേരാം.

ഗ്രൂപ്പ് 1: അഞ്ചാം ക്ലാസ്സ് വരെ,ഗ്രൂപ്പ് 2 : ആറു മുതൽ പത്താം ക്ലാസ് വരെ
ഗ്രൂപ്പ് 3: പതിനൊന്നാം ക്ലാസ്സ് മുതൽ 22 വയസ്സ് വരെ.
മത്സര ഇനം: വാട്ടർകളർ, പെയിസ്റ്റൽ കളർ, ക്രയോൺസ്
സമ്മാനം (ഗ്രൂപ്പടിസ്ഥാനത്തിൽ)
ഒന്നാം സമ്മാനം : ₹ 3000
രണ്ടാം സമ്മാനം : ₹2000
മൂന്നാം സമ്മാനം: ₹1000
പ്രോത്സാഹന സമ്മാനം: ₹ 500 (മൂന്ന് പേർക്ക്)
വിഷയം : കോവിഡ് 19
രജിസ്ട്രേഷൻ ഫീ: ₹ 100

ഒരു രജിസ്ട്രേഷൻ നമ്പറിൽ ഒരു പെയിൻ്റിംഗ് മാത്രമേ സ്വീകരിക്കുകയുള്ളൂ . എന്നാൽ മത്സരാർത്ഥികൾക്ക് ഒന്നിൽ കൂടുതൽ രജിസ്ട്രേഷൻ നടത്തി മത്സരത്തിൽ ഒന്നിൽ കൂടുതൽ പെയിൻ്റിങ് സമർപ്പിക്കാം. അവസാന തീയതി 2022 മെയ് 20

പൈൻ്റിങ്സ് വാട്സപ്പ്  വഴിയോ 9620100245 ഇമെയിൽ വഴിയോ keralasamajamblrcityzone@gmail.കോം. അവസാന തീയതിക്ക് മുൻപായി സമർപ്പിക്കുകണമെന്നും യൂത്ത് വിങ് ചെയർമാൻ ഡോ നകുൽ ബി കെ, ഷൈനോ ഉമ്മൻ തോമസ്, സോൺ ചെയർമാൻ ലിന്റൊ കുര്യൻ, കൺവീനർ  ശ്രീജിത്ത്‌ വി, റെജികുമാർ കേരള സമാജം ജനറൽ സെക്രട്ടറി തുടങ്ങിയവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കാണുന്ന നമ്പറിൽ വിളിക്കുക.

+91 9620 100 245,
+91 9446 611 528
+91 9019 112 467

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us