ആട്ടവും പാട്ടുമായി ബെംഗളൂരുവിനെ പുളകം കൊള്ളിക്കാൻ ബാംഗ്ലൂർ മലയാളീസ് സോൺ വേദിയിൽ ആൽമരം മ്യൂസിക് ബാൻഡ് എത്തുന്നു

ബെംഗളൂരു: കഴിഞ്ഞ 5 വർഷത്തോളമായി 40000 ത്തിനു മുകളിൽ അംഗങ്ങളുമായി മുന്നോട്ടു പോകുന്ന ഫേസ്ബുക് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളീസ് സോണിന്റെ വിഷു- ഈസ്റ്റർ-ഈദ് ആഘോഷ വേദിയിൽ ഉദ്യാന നഗരിയിൽ ആദ്യമായി ആൽമരം മ്യൂസിക് ബാൻഡ് എത്തുന്നു.

ലോക്ക് ഡൗൺ കാലത്ത് ഒരു പറ്റം സുഹൃത്തുക്കൾ മലയാളികൾ ഹൃദയത്തിലേറ്റിയ ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കി ഉണ്ടാക്കിയ ഒരു മ്യൂസിക് ബാൻഡ് ആണ് ആൽമരം. അവിടെ നിന്നുള്ള ഈ കലാകാരന്മാരുടെ വളർച്ച ഏവരെയും വിസ്മയിപ്പിക്കുന്ന ഒന്നാണ്. ഇന്ന് ലോകം മുഴുവൻ ആരാധകരുള്ള ആൽമരം മ്യൂസിക് ബാൻഡിന്റെ ബെംഗളൂരുവിലെ ആദ്യത്തെ ഷോ ആണ് മെയ് 8 ഞായറാഴ്ച ബെംഗളൂരു എസ്.ജി പാളയ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള ജീവൻ ജ്യോതി ഹാളിൽ വെച്ച് നടക്കുന്നത്.

രാവിലെ 9 മാണി മുതൽ വൈകിട്ട് 7 മാണി വരെ നടക്കുന്ന പരുപാടിയിൽ ആൽമരം മ്യൂസിക് ബാന്ഡിന് പുറമെ ശിങ്കാരിമേളം, ഡിജെ , തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറും. എൻട്രി പാസ്സുകൾക്കായി ബന്ധപ്പെടുക Shiran 9995322246, Amogh 7907619088, Shuhaib 9961350352

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Written by 

Related posts

Click Here to Follow Us