ഹൃദയാഘാതം മൂലം മലയാളി ബെംഗളൂരുവിൽ മരണപ്പെട്ടു

ബെംഗളൂരു : കണ്ണൂര്‍ പാടിയോടിച്ചാല്‍ കുണ്ടംതടം മൂപ്പന്‍റകത്ത് യൂസഫ് (48 ) ഹൃദയാഘാതം മൂലം ബെംഗളൂരുവിൽ മരണപ്പെട്ടു. യശ്വന്തപുരം സ്പര്‍ശ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ദാസറഹളളി മെയിന്‍ റോഡില്‍ ബാഗ് വേൾഡ് കട ഉടമയാണ് യൂസഫ്, രാത്രി കടപൂട്ടിയ ശേഷം ശക്തമായ നെഞ്ച് വേദന അനുഭവപ്പെട്ടതിനാല്‍ തൊട്ടടുത്ത സഞ്ചീവിനി നേഴ്സിംങ്ങ് ഹോമിലെത്തി പ്രാഥമിക ചികിത്സ നല്‍കുന്നതിനിടെ വീണ്ടും വേദന ശക്തമായതോടെ സപര്‍ശ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോളയത്ത് അബ്ദുള്‍ റഹ്മാന്‍റെയും മൂപ്പന്‍റകത്ത് റുഖിയയുടേയും മകനാണ് യൂസഫ്. ഭാര്യ റംല, ഹാഫിള് മുഹമ്മദ് അസീം,അസുവീന എന്നിവർ മക്കളാണ്.

ബെംഗളൂരു കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജാലഹളളി ശാഫി മസ്ജിദില്‍ വെച്ച് മയ്യിത്ത് പരിപാലനവും പ്രാര്‍ത്ഥനയും കഴിഞ്ഞ് കെഎംസിസി ആംബുലന്‍സില്‍ എത്തിച്ച മൃതദേഹം കണ്ണൂര്‍ മൂപ്പന്‍റകത്ത് പൊതുദര്‍ശനത്തിന് വെച്ചതിന്ന് ശേഷം തൃകരിപൂര്‍ തങ്കയം ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.

ആള്‍ ഇന്ത്യ കെഎംസിസി ദാസറഹളളി ഏരിയാകമ്മറ്റി ജനറല്‍ സെക്രട്ടറി അഷ്റഫും, എം.അബ്ദുളള, ഖദീജ, റംലത്ത് എന്നിവർ സഹോരങ്ങളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Written by 

Related posts

Click Here to Follow Us