FLASH

ഭൂമിക്ക് തൊട്ടരികിലൂടെ പോകാനൊരുങ്ങി ഭീമന്‍ ഛിന്നഗ്രഹം.

ഭൂമിയെ ലക്ഷ്യമാക്കി ചീറിപ്പാഞ്ഞ് വരികയാണ് (7482) 1994 PC1 എന്ന ഭീമന്‍ ഛിന്നഗ്രഹം . 2022 ജനുവരി 18ന് ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോകാന്‍ ഒരുങ്ങുകയാണീ (7482) 1994 PC1 ഛിന്നഗ്രഹം . വളരെ കാലമായി വാനനിരീക്ഷകര്‍ ഈ ഛിന്നഗ്രഹത്തെ പഠിക്കുന്നു ഏകദേശം തൊട്ടടുത്തുകൂടി തന്നെയാണ് യാത്രയെങ്കിലും നിലവില്‍ ഇതിന്റെ സഞ്ചാരപാത ഭൂമിക്ക് കാര്യമായി ഭീഷണിയാകുന്ന തരത്തിലല്ല.

ഭൂമിയില്‍ നിന്ന് 1.93 മില്യണ്‍ കിലോമീറ്റര്‍ വരെ ദൂരെക്കൂടി ആയിരിക്കും ഛിന്നഗ്രഹം കടന്നുപോകുക. അതായത് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ 5 മടങ്ങില്‍ കൂടുതല്‍ ദൂരെ. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഒരു നല്ല ടെലിസ്‌കോപ്പ് ഉപയോഗിച്ച് അമേച്വര്‍ ആസ്‌ട്രോണമര്‍മാര്‍ക്കും ഛിന്നഗ്രഹത്തെ കാണാന്‍ പറ്റുമെന്നാണ് റിപ്പോര്‍ട്ട്.

വായിക്കുക:  ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട.

1994 മുതല്‍ മനുഷ്യന്റെ നോട്ടപ്പുള്ളിയായതുകൊണ്ടാണ് ഈ ഛിന്നഗ്രഹത്തിന് പേരിനൊപ്പം 1994 എന്നുള്ളത്. പൊട്ടന്‍ഷ്യലി ഹസാര്‍ഡസ് വിഭാഗത്തിലാണ് നിരീക്ഷകര്‍ ഛിന്നഗ്രഹത്തെ പെടുത്തിയിരിക്കുന്നത്. 3,280 അടി വ്യാസമുള്ള ഛിന്നഗ്രഹം എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിനെക്കാള്‍ രണ്ടര ഇരട്ടി വലുതാണ്. അതായത് തല്‍ക്കാലം വലിയ ഭീഷണിയല്ലെങ്കിലും എന്നെങ്കിലും നമ്മുക്ക് ആശങ്കയാവാന്‍ സാധ്യതയുണ്ട്.

വായിക്കുക:  പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 6 പേർ അറസ്റ്റിൽ
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം..

ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആര് ?

View Results

Loading ... Loading ...
Banner below Content Marketing
Banner below Content Marketing

Written by 

Related posts

[metaslider id="72989"]
Click Here to Follow Us