FLASH

ഏഴ് മാസത്തിന് ശേഷം തമിഴ്നാട്ടിൽ സജീവമായ കോവിഡ് കേസുകൾ വീണ്ടും ഒരു ലക്ഷം കടന്നു.

ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ് -19 ന്റെ സജീവ കേസുകൾ വ്യാഴാഴ്ച ഒരു ലക്ഷം കവിഞ്ഞു, സംസ്ഥാനത്ത് 20,911 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഒരു ലക്ഷം സജീവ കേസുകൾ കടക്കാൻ 210 ദിവസമാണെടുത്തത്. കഴിഞ്ഞ വർഷം ജൂൺ 17 ന്, കണക്കുകൾ കുറയാൻ തുടങ്ങുന്നതിനുമുമ്പ് സംസ്ഥാനത്ത് 1,00,523 സജീവ കേസുകളുണ്ടായിരുന്നു. കൂടാതെ ആ സമയങ്ങളിൽ 9,118 പുതിയ കേസുകളുമായി ടെസ്റ്റ് പോസ്‌റ്റിവിറ്റി നിരക്ക് (ടിപിആർ) 9.0 ശതമാനമായിരുന്നു.

വായിക്കുക:  കോവിഡിനെ വെല്ലാൻ യാത്രക്കാർ തയ്യാറെടുക്കുന്നു.

ഡിസംബർ 29 മുതൽ സംസ്ഥാനത്ത് പുതിയ കേസുകൾ വർദ്ധിച്ചു തുടങ്ങി. സജീവ കേസുകൾ 6,654 ആയിരുന്നു, എന്നാൽ 13 ദിവസത്തിനുള്ളിൽ ഇത് 1,03,610 ആയി ഉയരുകയായിരുന്നു. കൂടാതെ സംസ്ഥാനത്ത് വ്യാഴാഴ്ച  മാത്രം 25 മരണങ്ങളും റിപ്പോർട്ട് ചെയ്തട്ടുണ്ട്.

1,56,402 സാമ്പിളുകൾ പരിശോധിച്ചതിൽ ടിപിആർ നിരക്ക് 13.3 ശതമാനവുമാണ്. ചെന്നൈയിൽ 8,218 കേസുകളും സമീപ ജില്ലകളായ ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിൽ യഥാക്രമം 2,030, 562, 901 കേസുകളും റിപ്പോർട്ട് ചെയ്തു.

വായിക്കുക:  കോവിഡ് വ്യാപനം; അതിർത്തി പ്രദേശങ്ങളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം..

ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആര് ?

View Results

Loading ... Loading ...
Banner below Content Marketing
Banner below Content Marketing

Written by 

Related posts

[metaslider id="72989"]
Click Here to Follow Us