FLASH

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസിൽ ഇന്ന് വിധിയുണ്ടായേക്കും

കോട്ടയം: കന്യാസ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് പോലീസ് കേസെടുത്ത് മൂന്നര വർഷത്തിന് ശേഷം കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന്  വിധി പറയുമെന്ന് പ്രതീക്ഷിക്കുന്നു. സാധ്യമായ ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് കോട്ടയത്ത്, പ്രത്യേകിച്ച് കോടതി സ്ഥിതി ചെയ്യുന്ന കളക്ടറേറ്റ് പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ വ്യാഴാഴ്ച കളക്ടറേറ്റിലെ എല്ലാ ജീവനക്കാരും ഓഫീസ് തിരിച്ചറിയൽ കാർഡ് ധരിച്ച് ഓഫീസ് വളപ്പിൽ പ്രവേശിക്കണമെന്ന് ഡെപ്യൂട്ടി കളക്ടർ സർക്കുലർ പുറത്തിറക്കിയാട്ടുണ്ട്.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ബലാത്സംഗം, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ കുറ്റങ്ങ ളാണ് ചുമത്തിയിട്ടുള്ളത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, അയാൾക്ക് ജീവപര്യന്തം തടവോ കുറഞ്ഞത് 10 വർഷത്തിൽ കുറയാത്ത തടവോ ലഭിക്കാം. 2018 ജൂൺ 29-നാണ് അന്നത്തെ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് മുമ്പാകെയാണ് കന്യാസ്ത്രീ പരാതി നൽകിയത്.  2014 മെയ് മാസത്തിൽ കുറവിലങ്ങാട് ഗസ്റ്റ് ഹൗസിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തതായും പിന്നീട് 2016 വരെ പലതവണ ലൈംഗികമായി ചൂഷണം ചെയ്തതായും അവർ പരാതിയിൽ പറഞ്ഞിരുന്നു. 

വായിക്കുക:  ബന്നാർഗട്ട സഫാരി; പുതുക്കിയ നിരക്ക് ഉടൻ നിലവിൽ വരും.

പരാതി കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിനെ തുടർന്ന് ബിഷപ്പിനെതിരെ കേസെടുത്ത് അന്നത്തെ വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തൃപ്പൂണിത്തുറയിൽ മൂന്ന് ദിവസം തുടർച്ചയായി ചോദ്യം ചെയ്ത ശേഷം സെപ്തംബർ 21നാണ് അന്വേഷണ സംഘം ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് 25 ദിവസം ജയിലിൽ കിടന്നിരുന്നു.

വായിക്കുക:  ഒമിക്രോൺ ഭീതി; കൊവിഡ് രോഗികളുടെ പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കക്കാരെ ക്വാറന്റൈൻ ചെയ്യും

ബിഷപ്പിനെതിരെ 2000 പേജുള്ള കുറ്റപത്രം ഏപ്രിൽ നാലിന് സമർപ്പിച്ചത് . 2019 നവംബറിൽ വിചാരണ ആരംഭിച്ചെങ്കിലും, പകർച്ചവ്യാധിയും ലോക്ക്ഡൗണും ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ വിധി വൈകുകയായിരുന്നു. അതേ സമയം, ഫ്രാങ്കോയുടെ അഭിഭാഷകന്റെ അഭ്യർത്ഥന പ്രകാരം ഇൻ-ക്യാമറ നടപടികൾക്ക് കീഴിലാണ് വിചാരണ നടന്നത്, കൂടാതെ വിചാരണയുടെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം..

ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആര് ?

വായിക്കുക:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 20 വർഷം തടവ്

View Results

Loading ... Loading ...
Banner below Content Marketing
Banner below Content Marketing

Written by 

Related posts

[metaslider id="72989"]
Click Here to Follow Us