FLASH

അച്ഛന്റെ കൊലപാതക കേസിൽ മകന്റെ നിർണായക മൊഴി; അമ്മയും കാമുകനും അറസ്റ്റിൽ

ബെംഗളൂരു : കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്, അപസ്മാരം മൂലം മരിച്ചതെന്നു കരുതിയ രാഘവേന്ദ്രന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മകന്റെ നിർണായക മൊഴിയിൽ അമ്മ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ.

10 വയസ്സുള്ള കുട്ടിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പോലീസ് മൂവരെയും അറസ്റ്റ് ചെയ്തു. ദൊഡ്ഡബല്ലാപുര സ്വദേശികളായ ഷൈലജ (30), അമ്മ ലക്ഷ്മിദേവമ്മ (50), കാമുകൻ ഹനുമന്ത (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൈത്തറി നെയ്ത്തുകാരനായിരുന്ന രാഘവേന്ദ്ര എൻ കടുത്ത അപസ്മാരം ബാധിച്ച് ഡിസംബർ 27ന് മരിച്ചതെന്നാണ് ശൈലജ കുടുംബാംഗങ്ങൾക്കും പോലീസിനും നൽകിയ വിവരം. ഭാര്യ നൽകിയ വിവരം വിശ്വസിച്ച്, വീട്ടുകാർ അന്തിമ ചടങ്ങുകൾ നടത്തിയെങ്കിലും പിന്നീട്, രാഘവേന്ദ്രയുടെ ഇളയ സഹോദരൻ ചന്ദ്രശേഖറിന് ശൈലജയുടെ നീക്കങ്ങളിൽ സംശയം തോന്നുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.

വായിക്കുക:  250 കോടി രൂപയുടെ അഴിമതി; കന്നഡ സിനിമാ നിർമ്മാതാവിനെ ഇഡി അറസ്റ്റ് ചെയ്തു

പോലീസ് നടത്തിയ അന്വേഷണത്തിൽ, ഡിസംബർ 29 ന് ചന്ദ്രശേഖർ രാഘവേന്ദ്രയുടെ മകനുമായി സംസാരിച്ചപ്പോൾ പിതാവിനെ മൂവരും ചേർന്ന് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തി.

വായിക്കുക:  ബെംഗളൂരുവിൽ ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച കേസിൽ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

 

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം..

ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആര് ?

View Results

Loading ... Loading ...
Banner below Content Marketing
Banner below Content Marketing

Written by 

Related posts

[metaslider id="72989"]
Click Here to Follow Us