FLASH

രാജ്യത്തിൻ്റെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു.

കൂനൂർ (ഊട്ടി): ഊട്ടിയിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും (ചീഫ്‌ ഓഫ്‌ ഡിഫൻസ്‌) ഭാര്യയും സൈനിക ഉദ്യോഗസ്ഥരും അടക്കം 13 പേർ മരിച്ചു. ഉന്നത സൈനിക ഉദ്യോഗസ്‌ഥർ അടക്കം 14 പേർ അപകടത്തിൽപ്പെട്ടു.

ബിപിൻ റാവത്തി​െൻറ ഭാര്യ മധുലിക റാവത്ത്​, ബ്രിഗേഡിയർ ലിദ്ദർ, ലാൻസ്​നായിക്​ വിവേക്​ കുമാർ, ലാൻസ്​നായിക്​ ബി. സായി തേജ, ഹവിൽദാർ സത്​പാൽ തുടങ്ങിയവരാണ്​ മരിച്ച മറ്റുള്ളവർ​. അപകടത്തിന് പിന്നാലെ കേന്ദ്രമന്ത്രിമാരുൾപ്പെടെ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്.

ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തും അപകടത്തിൽ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങിയെന്ന് വ്യോമസേന അറിയിക്കുന്നു.

വായിക്കുക:  സംസ്ഥാനത്തെ നാല് ജില്ലകളിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധന
വായിക്കുക:  സദാചാര പോലീസിംഗിനെതിരെ നടപടിയെടുക്കാൻ പോലീസുകാർക്ക് എല്ലാ സ്വാതന്ത്ര്യമുണ്ട് ; ആഭ്യന്തരമന്ത്രി

ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ആണ് അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ടയാൾ. ഇദ്ദേഹം വില്ലിംഗ്ടൺ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം..

ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആര് ?

View Results

Loading ... Loading ...
Banner below Content Marketing
Banner below Content Marketing

Related posts

[metaslider id="72989"]
Click Here to Follow Us