FLASH

മരക്കാർ- അറബിക്കടലിൻ്റെ സിംഹം;കൗണ്ട്ഡൗൺ മോഷൺ പോസ്റ്റർ പുറത്ത്.

മലയാളികൾ പ്രതീക്ഷയോടെ വരവേൽക്കാൻ കാത്തിരിക്കുന്ന പ്രിയദർശൻ-മോഹൻലാൽ ടീമിൻ്റെ ബ്രഹ്മാണ്ഡ ചലച്ചിത്രം “മരക്കാർ – അറബിക്കടലിൻ്റെ സിംഹം” നിരവധി ആശയക്കുഴപ്പങ്ങൾക്ക് ശേഷം ഡിസംബർ 2 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്.

ഈ സിനിമയുടെ മോഷൺ പോസ്റ്റർ ഇന്ന് പുറത്തിറക്കി.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.  അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ.

വായിക്കുക:  വിദ്യാർത്ഥികൾക്കിടയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; സ്കൂളുകൾ വീണ്ടും അടച്ചേക്കുമെന്ന് മന്ത്രി

സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’മെന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് എം എസ് അയ്യപ്പൻ നായരാണ്.

ഹൈദരാബാദിലാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്‍തത്.  ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം..
വായിക്കുക:  കേരളത്തിലെ കാമ്പുസുകളിൽ കോവിഡ് വ്യാപനം രൂക്ഷം.

ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആര് ?

View Results

Loading ... Loading ...
Banner below Content Marketing
Banner below Content Marketing

Related posts

[metaslider id="72989"]
Click Here to Follow Us