FLASH

കനത്ത മഴയിൽ വ്യാപക നഷ്ടം; മതിലുകൾ ഇടിഞ്ഞു വീണു

ബെം​ഗളുരു; ന​ഗരത്തിൽ പെയ്തിറങ്ങി കനത്ത മഴ. മഴ ശക്തി പ്രാപിച്ചതോടെ മതിലിടിഞ്ഞ് ഉണ്ടായത് വ്യാപക നഷ്ടമെന്ന് വിലയിരുത്തൽ.

താരതമ്യേന തിരക്കേറിയ റോഡുകളിലടക്കം മതിലിടിഞ്ഞു വീണ് നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കൂടാതെ ​ഗതാ​ഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നതോടെ പലയിടത്തും വൻ ​ഗതാ​ഗത കുരുക്ക് രൂപപ്പെടുകയും ചെയ്തു.

കനത്ത മഴയിൽ മജസ്റ്റിക് റോഡിലെ ധന്വന്തരി റോഡിലേക്ക് മതിലിടിഞ്ഞ് വീണതിനാൽ വാഹന​ഗതാ​ഗതം ഒരു വശത്ത് കൂടെ മാത്രമാക്കി നിയന്ത്രിച്ചിട്ടുണ്ട്.

സമീപത്തെ ഏതാനും കെട്ടിടങ്ങളും അപകട ഭീഷണി നേരിടുന്നതിനാൽ ഇവിടങ്ങളിലെ കടക്കാരെയും താമസക്കാരെയും ഒഴിപ്പിച്ചു. ഇന്ദിരാ ന​ഗറിലെ എംഇജി സെന്ററിന്റെ മതിലിടിഞ്ഞ് സമീപത്ത് പാർക്ക് ചെയ്തിരുന്ന 10 വാഹനങ്ങൾ തകർ‌ന്നു.

ഇഷ്ടിക കൊണ്ട് നിർമ്മിച്ച മതിലുകൾക്ക് സമീപം താമസിക്കുന്നവർക്ക് ജാ​ഗ്രതാ നിർദേശം നൽകി കഴിഞ്ഞു.

 

വായിക്കുക:  വാർഡുകൾക്ക് 60 ലക്ഷം രൂപ വീതം വകയിരുത്തി, നോഡൽ ഓഫീസർമാർ മീറ്റിംഗുകൾ നടത്തി ഫണ്ട് വിനിയോഗം ചർച്ച ചെയ്യണം.
വായിക്കുക:  കർണാടകയിൽ ഇന്ന് 803 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

 

 

"ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Written by 

Related posts

[metaslider id="72989"]