FLASH

പണമില്ലാത്തതിനാൽ പരീക്ഷ എഴുതാനായില്ല; സപ്ലിമെന്ററി പരീക്ഷയിൽ ​ഗ്രീഷ്മ നരസിംഹ മൂർത്തിയ്ക്ക് ഒന്നാംസ്ഥാനം

ബെം​ഗളുരു; ആദ്യ ചാൻസ് എസ്എസ്എൽസി പരീക്ഷ എഴുതാൻ പണമില്ലാത്തതിനെ തുടർന്ന് മുടങ്ങിപ്പോയ വിദ്യാർഥിയ്ക്ക് സപ്ലിമെന്ററി പരീക്ഷയിൽ ഒന്നാം സ്ഥാനം.

തൂമക്കുരു കൊരട്ട​ഗരൈ സ്വദേശിനി ​ഗ്രീഷ്മ നായിക്കാണ് 625 ൽ 599 മാർക്കും നേടിയത്. 53,115 പേർ എഴുതിയ പരീക്ഷയിൽ 55.4 ശതമാനമാണ് വിജയം.

ദക്ഷിണ കന്നഡ ജില്ലയിലെ കർഷകനായ നരസിംഹ മൂർത്തിയുടെ മകളായ ​ഗ്രീഷ്മക്കാണ് ഈ മിന്നും വിജയം നേടായായത്.

കർഷകനായ നരസിംഹ മൂർത്തിയ്ക്ക് വിളനാശം മൂലം മകളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല, ഇതോടെയാണ് ​ഗ്രീഷ്മക്ക് ജൂലൈയിൽ നടന്ന പരീക്ഷ എഴുതാൻ കഴിയാതെ പോയത്.

​ഗ്രീഷ്മയുടെ അവസ്ഥ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞ വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാറാണ് സപ്ലിമെന്ററി പരീക്ഷയിലൂടെ എഴുതാൻ അവസരം നൽകിയത്.

മറ്റ് ക്ലാസുകളിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കി പഠിച്ചു വന്ന ​ഗ്രീഷ്മക്ക് ആദ്യ ചാൻസിൽ പരീക്ഷ എഴുതാൻ കഴിയാതെ പോയത് കടുത്ത നിരാശയ്ക്ക് വഴിയൊരുക്കിയിരുന്നു. മന്ത്രിയുടെ ഇടപെടലിലൂടെ പരീക്ഷ എഴുതിയ ​ഗ്രീഷ്മ സയൻസ് ​ഗ്രൂപ്പ് എടുത്ത് പിയു പൂർത്തിയാക്കുമെന്ന് വ്യക്തമാക്കി.

 

വായിക്കുക:  ഇന്ധനവില വർദ്ധന; ലോക്ക്ഡൗൺ സമയത്തെ നഷ്ടം നികത്താൻ സർക്കാറിനെ സഹായിച്ചു
വായിക്കുക:  ജാതിവിവേചനത്തിന് അറുതി;യാദ്ഗിറിലെ ക്ഷേത്രത്തിൽ ഇനി ദളിതർക്ക് പ്രവേശനം

 

"ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Written by 

Related posts

[metaslider id="72989"]