FLASH

കിണറ്റിൽ വീണ പ്രതിയെ പോലീസ് കോൺസ്റ്റബിൾ രക്ഷിച്ചു

ബെംഗളൂരു: ഒക്ടോബർ 7 ന് രാത്രി തമിഴ്‌നാട്ടിലെ ധർമ്മപുരിയിലെ തോപ്പൂരിലെ വിജനമായ സ്ഥലത്ത് വെച്ച്  പോലീസിന്റെ കണ്ണ് വെട്ടിച്ച്‌ ഓടുന്നതിനിടയിൽ കിണറ്റിൽ വീണ കവർച്ച കേസിലെ പ്രതിയെ പോലീസ് സംഘത്തിലെ കോൺസ്റ്റബിൾ ആർ ശിവകുമാർ രക്ഷിച്ചു. പ്രതിയെ പിന്തുടരുകയായിരുന്നു യെലഹങ്ക പോലീസ്സ്റ്റേഷനിലെ കോൺസ്റ്റബിളായ ആർ ശിവകുമാർ. കയറുകെട്ടി കിണറ്റിലിറങ്ങിയാണ് ശിവകുമാർ പ്രതിയെ രക്ഷിച്ചത്.

പോലീസ് സംഘം കേസിലെ നാല് പ്രതികളെ തിരഞ്ഞാണ് സ്ഥലത്തെത്തിയത്. പ്രതികൾ ഒരു ഹോട്ടൽ മുറിയിൽ താമസിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു.

ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ മൂന്ന് പേരെ അറസ്റ്റ് ചെയ്ത ശേഷം നാലാമത്തെ ആളെ പിടിക്കാൻ പോലീസ്ഹോട്ടൽ മുറിയിലെത്തി. പോലീസിനെ കണ്ട് ഓടുന്നതിനിടയിലാണ് പ്രതി കിണറ്റിൽ വീണത്.

"ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Written by 

Related posts

[metaslider id="72989"]