FLASH

കനത്ത മഴ; വിമാനത്താവള പരിസരം വെള്ളത്തിനടിയിലായി. ചില യാത്രക്കാർ വിമാനത്താവളത്തിലെത്തിയത് ട്രാക്ടറുകളിൽ – വീഡിയോ കാണാം

ബെംഗളൂരു: തിങ്കളാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളക്കെട്ടിന് കാരണമായി. നഗരത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡുകളും വിമാനത്താവളത്തിനുള്ളിലെ റോഡുകളിലും വെള്ളക്കെട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. ഒക്ടോബർ 11 ലെ വെള്ളക്കെട്ട് മൂലം കുറഞ്ഞത് 11 വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള റോഡുകളിൽ പലയിടത്തും വെള്ളം കയറിയത്  വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ട  യാത്രക്കാരെയും സാരമായി ബാധിച്ചു.

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ അറൈവൽ , ഡിപ്പാർച്ചർ ഗേറ്റുകളിലേക്കുള്ള റോഡുകളിൽ വെള്ളം കെട്ടിനിന്നു.       ജലനിരപ്പ് ഉയർന്നതിനാൽ ക്യാബുകൾ ഓടാൻ വിസമ്മതിച്ചതിനാൽ കുറച്ച് യാത്രക്കാർ വിമാനത്താവളത്തിലേക്ക് ട്രാക്ടറിൽ കയറി എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള എയർപോർട്ട് ടീമുകളും പോലീസും റോഡുകളിൽ  കുടുങ്ങിയ യാത്രക്കാരെ സഹായിക്കുകയും ട്രാഫിക് നിയന്ത്രിക്കുകയും ചെയ്തു. ബെംഗളൂരുവിൽ നിന്ന്ചെന്നൈ, പൂനെ, ഹൈദരാബാദ്, മംഗളൂരു, മുംബൈ, കൊച്ചി, പനാജി എന്നിവിടങ്ങളിലേക്കുള്ള 20 വിമാനങ്ങൾവൈകിയതായി വിമാനത്താവള വക്താവ് സ്ഥിരീകരിച്ചു.

"ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Written by 

Related posts

[metaslider id="72989"]