FLASH

മംഗളൂരുവിലെ യുവാവിന് നിപ്പയുടെ ലക്ഷണങ്ങൾ ഇല്ല.

ബെംഗളൂരു : നിപ്പയുടെ ലക്ഷണങ്ങൾ ഉണ്ട് എന്ന രീതിയിൽ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് നിപ്പയുടെ ലക്ഷണങ്ങൾ ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: കിഷോർ കുമാർ വ്യക്തമാക്കി.

മംഗളൂരുവിൽ നിപ്പ രോഗ ലക്ഷണങ്ങളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഡോ: രാജേന്ദ്രയും വ്യക്തമാക്കി.

വായിക്കുക:  നിധിതേടി വീടിനുള്ളിൽ 20 അടി താഴ്ച്ചയിൽ കുഴി; കുഴിയിൽ നിന്ന് പുറത്തെത്തിയ പാമ്പ് കടിച്ച് ​ദാരുണാന്ത്യം

അതേ സമയം നിപ്പയുടെ ലക്ഷണമാണ് എന്ന് സംശയിച്ച് ചികിൽസ തേടിയ യുവാവിൻ്റെ സ്രവ സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

ഗോവയിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് കിറ്റുകൾ നിർമ്മിക്കുന്ന കമ്പനിയിൽ ജോലി ചെയ്യുന്ന കാർവാർ സ്വദേശിയായ മൈക്രോ ബയോളജിസ്റ്റ് ആണ് പനിയെ തുടർന്ന് നിപ്പയാണോ എന്ന സംശയത്തിൽ ചികിൽസ തേടിയത്.

[] "ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Related posts

[metaslider id="72989"]