FLASH

സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഹരിത ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുത്ത് മുഖ്യമന്ത്രി.

ബെംഗളൂരു : സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഹരിത ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് മുഖ്യമന്ത്രി.

സംസ്ഥാനത്തെ വനം പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യം വച്ചു കൊണ്ടാണ് ഈ ഒരു നീക്കമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

പ്രകൃതി വിഭവങ്ങൾക്ക് ഇതുവരെ ഉണ്ടായ നഷ്ടം കണക്കാക്കാൻ പരിസ്ഥിതി, വനം വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വായിക്കുക:  കേരളത്തിൽ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 19,349 പേര്‍ രോഗമുക്തി നേടി

30 വർഷം മുൻപ് സംസ്ഥാനത്ത് 43 ലക്ഷം വനഭൂമി ഉണ്ടായിരുന്നു.

അന്ന് ആകെ ഭൂമിയുടെ 30-40% വനഭൂമിയായിരുന്നു ഇന്നത് 21% ആയി കുറഞ്ഞെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ 20 വർഷത്തിനിടയിൽ വന നശീകരണം വ്യാപകമായിട്ടുണ്ട്. വനനശീകരണത്തിനെതിരായി യുവാക്കളെ ബോധവൽക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

[] "ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Related posts

[metaslider id="72989"]