FLASH

ഒരു തുള്ളി പോലും വാക്സിൻ പാഴാക്കാതെ നടത്തിയത് 1.75 ലക്ഷം അധിക കുത്തിവെപ്പുകൾ.

ബെംഗളൂരു: ഓരോ കുപ്പിയിലേയും ഒരു തുള്ളി വാക്സിൻ പോലും പാഴാക്കാതെ കർണാടക, അധികം വന്ന വാക്സിനുകൾ ഉപയോഗിച്ച് നടത്തിയത് 1.75 ലക്ഷം കുത്തിവെപ്പുകൾ.

കൃത്യമായി പറഞ്ഞാൽ ലഭ്യമായ വാക്സിനുകളേക്കാൾ 175165 കുത്തിവെപ്പുകളാണ് കർണാടകയിൽ നടത്തിയത്.

ഇതോടെ വാക്സിൻ തീരെ പാഴാക്കാത്ത സംസ്ഥാനമായി മാറി കർണാടക.

വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് നൽകിയ പ്രത്യേക നിർദ്ദേശമാണ് ഇങ്ങനെ ഒരു നേട്ടത്തിന് പിന്നിലെന്ന് ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ പ്രതികരിച്ചു.

[] "ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Related posts

[metaslider id="72989"]