FLASH

യെദിയൂരപ്പയുടെ രാജി ഗവർണർ സ്വീകരിച്ചു

ബെംഗളൂരു: ബി‌.എസ് യെദിയൂരപ്പ സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നൽകിയ രാജി കർണാടക ഗവർണറായ തവാർചന്ദ് ഗെലോട്ട് സ്വീകരിച്ചു. എന്നാൽ അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതുവരെ യെദ്യൂരപ്പ താൽക്കാലിക മുഖ്യമന്ത്രിയായി തുടരുമെന്ന് ഗവർണർ നിർദ്ദേശിച്ചു. ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഉടൻ പിരിച്ചുവിടും, ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി തുടരുമെന്നും ഗവർണർ അറിയിച്ചു.

നാലാം തവണ കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ട് വർഷം തികയുന്ന ഇന്നാണ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചത്. ബിജെപി ഹൈക്കമാൻഡിന്റ പിൻഗാമിയായി ആരെയും ശുപാർശ ചെയ്തിട്ടില്ലെന്നും കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകാൻ ബിജെപി തിരഞ്ഞെടുക്കുന്ന ആരുടെയും കീഴിൽ പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും യെദിയൂരപ്പ ബെംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.

 

വായിക്കുക:  അഴിമതി കേസിൽ യെദ്യൂരപ്പക്ക് ഹൈ കോടതിയുടെ സമൻസ്
വായിക്കുക:  എ.ഐ.കെ.എം.സി.സി.മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നാളെ

 

[] "ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Written by 

Related posts

[metaslider id="72989"]