FLASH

റോഡപകടത്തിൽ കന്നഡ സിനിമാ നടൻ സഞ്ചാരി വിജയിന് ഗുരുതര പരിക്ക്.

ബെംഗളൂരു : കന്നഡ സിനിമാ താരവും ദേശീയ അവാർഡ് ജേതാവുമായ സഞ്ചാരി വിജയിന് റോഡപകടത്തിൽ ഗുരുതര പരിക്കേറ്റു.വിജയിൻ്റെ സഹോദരൻ അറിയിച്ചതാണ് ഇക്കാര്യം.

ശനിയാഴ്ച നഗരത്തിൽ ബൈക്ക് തെന്നി വീണ് അപകടത്തിൽ പെടുകയായിരുന്നു വിജയ്.

തലക്ക് പരിക്ക് പറ്റിയതിനാൽ ഇപ്പോൾ കോമയിലാണ് തലയുടെ ഉള്ളിൽ രക്ത ശ്രാവമുണ്ട്, 48 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂ എന്ന് പറഞ്ഞതായി വിജയൻ്റെ സഹോദരൻ സിദ്ദേഷ് കുമാർ അറിയിച്ചു.

വായിക്കുക:  കേരളത്തിൽ ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 20,846 പേര്‍ രോഗമുക്തി നേടി.

“നാനു അവനല്ല, അവളു” എന്ന ചലച്ചിത്രത്തിന് ഏറ്റവും നല്ല നടനുള്ള ദേശീയ അവാർഡ് സഞ്ചാരി വിജയിന് ലഭിച്ചിരുന്നു.

[] "ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Related posts

[metaslider id="72989"]