FLASH

ലോക്ക്ഡൗണിൽ ബുദ്ധിമുട്ടുന്ന സിനിമാ പ്രവർത്തകർക്ക് സഹായധനം പ്രഖ്യാപിച്ച് യഷ്.

ബെംഗളൂരു:  ലോക്ക്ഡൗണിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് സഹായവുമായി സാൻറൽവൂഡ് സൂപ്പര്‍താരം യഷ്.

കന്നഡ സിനിമാ മേഖലയിലെ 21 വിഭാഗങ്ങളിലെ മൂവായിരത്തിലേറെ പ്രവര്‍ത്തകര്‍ക്കാണ് യഷിന്‍റെ സഹായം ലഭിക്കുക.

ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം നല്‍കുമെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

“നമ്മുടെ രാജ്യമെമ്പാടും അനവധിയായ ആളുകളുടെ ജീവിതമാര്‍ഗ്ഗം തകര്‍ത്ത അദൃശ്യശത്രുവാണ് കൊവിഡ് 19 എന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു.

“എന്‍റെ സ്വന്തം കന്നഡ സിനിമാ മേഖലയും ഏറെ മോശമായി ബാധിക്കപ്പെട്ടു. ഈ ഗുരുതരമായ സാഹചര്യത്തില്‍ കന്നഡ സിനിമാമേഖലയിലെ 21 വിഭാഗങ്ങളിലെ മൂവായിരത്തിലധികം അംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് എന്‍റെ സമ്പാദ്യത്തില്‍ നിന്നും 5000 രൂപ വീതം ഞാന്‍ സംഭാവന ചെയ്യും” യഷ് അറിയിച്ചു.

കോവഡ് സാഹചര്യം സൃഷ്ടിച്ച നഷ്ടത്തിനും വേദനയ്ക്കും ഇതൊരു പരിഹാരമാവില്ലെന്ന് എനിക്ക് നന്നായി അറിയാം.

പക്ഷേ അതൊരു പ്രതീക്ഷയാണ്. നല്ലൊരു നാളെയെക്കുറിച്ചുള്ള പ്രതീക്ഷ”, യഷ് സോഷ്വല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.

[] "ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.
വായിക്കുക:  വിവാഹ അഭ്യർത്ഥന നിരസിച്ചു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Related posts

[metaslider id="72989"]