fbpx
FLASH

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ചു.

ബെംഗളൂരു: ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തുവാൻ പ്രയത്‌നിച്ച  മഹാരഥനായിരുന്നു മുൻ  പ്രധാനമന്ത്രി രാജീവ്ഗാന്ധി .
ശാസ്ത്രസാങ്കേതിക രംഗത്ത് വൻ വിപ്ലവം അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ  നടത്തുകയുണ്ടായി .18 വയസുകാർക്കു വോട്ടവകാശം നൽകി .രാജ്യത്തെ മറ്റൊരു തലത്തിലേക്ക് നയിച്ച ദീർഘവീക്ഷണമുള്ളൊരു  ഒരു നേതാവിനെ യാണ് നമുക്ക് നഷ്ടപെട്ടത് .
കർണാടക മലയാളി  കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ  രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തുകൊണ്ട്  പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ പറഞ്ഞു . കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്കു  കെ എം സി നടത്തിവരുന്ന സഹായങ്ങളും , സേവനങ്ങളും  യോഗം വിലയിരുത്തി . പുതിയതായി തിരഞ്ഞെടുത്ത കേരളാ നിയമസഭയിലെ പ്രതിപക്ഷ  നേതാവ് വി ഡി സതീശനെ  യോഗം അഭിനന്ദിച്ചു . ജനറൽ സെക്രട്ടറി ലിന്റോ കുരിയൻ സ്വാഗതം പറഞ്ഞു ,വൈസ് പ്രെസിഡന്റുമാരായ
 അരുൺ കുമാർ ,വിൻസെന്റ് ജോൺ , അഡ്വ .മാത്യു , സജി ജേക്കബ്  ജനറൽ സെക്രട്ടറിമാരായ  ജോമോൻ ജോർജ്, അഡ്വ .രാജ്‌മോഹൻ ,സിജോ തോമസ് ,മിഥുൻ പീറ്റർ, സിജു വർഗീസ് ,  പ്രശാന്ത് കൈരളി, ജോസ് ലോറെൻസ് , ജോഷി, നിജോമോൻ, ജില്ലാപ്രസിഡന്റുമാരായ പി എഫ് ജോബി,  ഡാനി ജോൺ ജില്ലാ ഭാരവാഹികളായ  നന്ദകുമാർ കൂടത്തിൽ , മുഫ് ലിഹ്‌ പത്തായപ്പുരയിൽ ,ഷാജി ജോർജ്, ജേക്കബ് മാത്യു , ഉണ്ണികൃഷ്ണൻ ,പോൾസൺ , അഗസ്റ്റിൻ , പ്രമോദ്‌കുമാർ ,സുജിത് ജേക്കബ് എന്നിവർ സംസാരിച്ചു

Follow Us

Follow us on Facebook Follow us on Twitter Contact us on WhatsApp

Related posts