FLASH

എസ്.ആർ.എസ്.ട്രാവൽസ് ഉടമ കോവിഡ് ബാധിച്ച് മരിച്ചു.

ബെംഗളൂരു : ദക്ഷിണേന്ത്യയിലെ പ്രമുഖ വാഹന സർവ്വീസ് ആയ എസ്.ആർ.എസിൻ്റെ സ്ഥാപകനും ഉടമയുമായ കെ.ടി.രാജശേഖരൻ അന്തരിച്ചു. 78 വയസ്സായിരുന്നു.

കോവിഡ് ബാധിച്ച് 10 ദിവസം മുമ്പ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മാഗഡി സ്വദേശിയായ രാജശേഖർ ഒരു ട്രാവൽ ഏജന്റായും ബസ് ബുക്കിംഗ് ഏജന്റായും ആണ് ജീവിതം ആരംഭിച്ചത്.

വായിക്കുക:  കർണാടകയിലെ ഇന്നത്തെ കോവിഡ് കേസുകൾ ആയിരത്തിൽ താഴെ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

നിലവിൽ എസ്.ആർ.എസ് ട്രാവൽസിന് 3000 ൽ അധികം വാഹനങ്ങളുണ്ട്. അത്രയും തന്നെ ജീവനക്കാർ കർണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.

മകൾ മേഘ, മരുമകൾ ദീപക്ക്.

[] "ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Related posts

[metaslider id="72989"]