FLASH

കോവിഡ് ബാധിച്ച് മലയാളി മരിച്ചു.

ബെംഗളൂരു: നഗരത്തിൽ ഇന്റീരിയർ ഡിസൈനറായിയിരുന്ന കണ്ണൂർ സ്വദേശി എം.വി.നിഗേഷ് (42) കോവിഡ് ബാധിച്ച് മരിച്ചു.

അബിഗെരെയിൽ താമസിച്ചിരുന്ന ഇദ്ദേഹം സമന്വയ എക്സിക്യുട്ടീവ് അംഗവും വിശ്വകർമ വെൽഫെയർ അസോസിയേഷൻ ജോയന്റ് സെക്രട്ടറിയുമായിരുന്നു.

കോവിഡ് ബാധിച്ച് നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ഡിസ്ചാർജായി നാട്ടിലെത്തി തുടർചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷമായിരുന്നു മരിച്ചത്.

വായിക്കുക:  കേരളത്തിൽ ഇന്ന് 20,487 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 26,155 പേര്‍ രോഗമുക്തി നേടി

കണ്ണൂർ കിഴുന്ന മീത്തലെ വീട്ടിൽ പരേതനായ ഗോവിന്ദന്റെ മകനാണ് നിഗേഷ്. അമ്മ; ശാന്തിനി. ഭാര്യ; ഷെൽന. മക്കൾ: നിഗ്മയ, നകുൽ.

[] "ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Related posts

[metaslider id="72989"]