FLASH

കീശകാലിയാകാതെ എങ്ങനെ ബെംഗളൂരു ചുറ്റിക്കാണാം? കുറഞ്ഞ സമയത്ത് നഗരത്തിലെ കൂടുതൽ സ്ഥലങ്ങൾ ആസ്വദിക്കാനുള്ള പല വഴികൾ.

ബെംഗളൂരു നഗരത്തില്‍ ജീവിക്കുന്ന നമ്മുടെ എല്ലാവരുടെയും ആഗ്രഹമായിരിക്കും നഗരത്തിലെ എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളും ഒരിക്കലെങ്കിലും ചുറ്റി കാണണം എന്നത്.പലപ്പോഴും ബന്ധുക്കളോ സുഹൃത്തുക്കളോ നാട്ടില്‍ നിന്നും വരുമ്പോള്‍ ആയിരിക്കും നമ്മള്‍ ഇങ്ങനെയൊരു ഉദ്യമവുമായി ഇറങ്ങുന്നത്…പലപ്പോഴും നഗരം കാണുന്നത് വലിയ ചിലവേറിയ ഏര്‍പ്പാടാണ് എന്നാണ് എല്ലാവരുടെയും വിശ്വാസം,കുറെ സമയ നഷ്ടം ഉണ്ടാക്കുന്ന പരിപാടിയാണ് എന്ന് വിശ്വസിക്കുന്നവരും കുറവല്ല…

തൊട്ടുരുമ്മി പാർക്കുകളും ഉദ്യാനങ്ങളുമുള്ള ബെംഗളൂരു നഗരക്കാഴ്ചകൾ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ കണ്ടു തീർക്കാം ? അതും കുറഞ്ഞ ചിലവിൽ?ബെംഗളൂരു നഗരത്തില്‍ നമ്മള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ ഏതെല്ലാം ?

കർണാടക ടൂറിസം വികസന കോർപറേഷൻ ഒരുക്കുന്ന സിറ്റി ഹോളിഡേയ്സ് പാക്കേജിൽ ബെംഗളൂരുവിലെയും മൈസൂരുവിലേയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാം

ലാല്‍ ബാഗ്‌ ബോടനിക്കള്‍ ഗാര്‍ഡന്‍

ബെംഗളൂരു ഫുൾഡേ ട്രിപ്പ് :

രാജരാജേശ്വരി ക്ഷേത്രം,ബന്നാർഘട്ട ബയോളജിക്കൽ പാർക്ക്, ചിത്രകലാ പരിഷത്, പ്ലാനറ്റേറിയം, വിധാൻസൗധ, ഹൈക്കോടതിയും നഗരക്കാഴ്ചകളും കാണാം.ചൊവ്വാഴ്ച ഒഴികെയുള്ള ദിനങ്ങളിൽ രാവിലെ 8ന് കോർപറേഷൻ സർക്കിളിന് സമീപത്തുള്ള കെ എസ് ആർ ടി സി ആസ്ഥാനമന്ദിരമായ ബദാമി ഹൗസിന് മുൻപിൽ നിന്ന് ആരംഭിച്ച് വൈകീട്ട് ഏഴുമണിക്ക് അവിടെ തന്നെ തിരിച്ചെത്തും.

രാജരാജേശ്വരി ക്ഷേത്രം

ഡീലക്സ് ബസിന് 385 രൂപയും ഡീലക്സ് എ സി ബസിന് 435 രൂപയുമാണ് നിരക്ക്.

ബെംഗളുരു സിറ്റി ട്രിപ്പ്:

ഇസ് കോൺ ക്ഷേത്രം,ഗവിഗംഗാദരേശ്വര ക്ഷേത്രം, ബുൾ ക്ഷേത്രം, ടിപ്പു പാലസ്, ലാൽബാഗ് കബൺ പാർക്ക്, വെങ്കടപ്പ ആർട്ട് ഗാലറി, വിധാൻ സൗധ, ഹൈക്കോടതി

രാവിലെ എട്ടിന്  ബദാമി ഹൗസിൽ നിന്ന് പുറപ്പെട്ട് രാത്രി 7.30 ന് തിരിച്ചെത്തും

ഡീലെക്സ് ബസിന് 450 രൂപയും ഡീലെക്സ് എ സി ബസിന് 550 രൂപയുമാണ് നിരക്ക്.

മൈസൂര്‍ പാലസ്

മൈസൂരു സൈറ്റ് സീയിംഗ് :

അംബവിലാസ് പാലസ്, സെന്റ് ഫിലോമിനാസ് പള്ളി, ചാമുണ്ടി ഹിൽസ്, മൃഗശാല, ജഗൻ മോഹൻ പാലസ്, ആർട്ട് ഗാലറി, വൃന്ദാവൻ ഗാർഡൻസ്.

രാവിലെ 6 :30ന് ബെംഗളൂരു ബദാമി ഹൗസിൽ നിന്ന് പുറപ്പെട്ട് രാത്രി 11:30 നു തിരിച്ചെത്തും, മൈസൂരിൽ നിന്നും 8.30 നും യാത്ര ആരംഭിക്കും

ഡീലെക്സിന് 630 രൂപയും  എസിക്ക് 850 രൂപയും വോൾവോ എസി 950 രൂപയും ആണ് നിരക്ക്.

ഓൺലൈൻ ടിക്കെറ്റ് ബുക്കിംഗിന്  www.kstdc.co  എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

ബുള്‍ ടെമ്പിള്‍ ലെ നന്ദി പ്രതിമ

ബി എം ടി സി യുടെ ബെംഗളൂരു ദർശിനി:

ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രൻസ് പോർട്ട് കോർപറേഷൻ ഒരുക്കുന്ന ബെംഗളൂരു ദർശിനിയിൽ ഇസ്കോൺക്ഷേത്രം, വിധാൻ സൗധ, ടിപ്പുപാലസ്, ഗവിഗംഗാധരേശ്വര ക്ഷേത്രം, ബുൾ ക്ഷേത്രം, ദൊഡഗണപതി ക്ഷേത്രം, കർണാടക സിൽക്ക് എംപോറിയം,എം ജി റോഡ്, അൾസൂർ തടാകം, കബൺ പാർക്ക്, എം വിശ്വേശ്വരയ്യ മ്യൂസിയം, വെങ്കടപ്പ ആർട്ട് ഗാലറി, കെംപഗൗഡ മ്യൂസിയം, ചിത്രകലാ പരിഷത് എന്നിവ സന്ദർശിക്കാം

ഗവി ഗംഗധരെശ്വര ക്ഷേത്രം

രാവിലെ 8.20 നും 8:40 നും മജസ്റ്റിക് കെംപഗൗഡ ടെർമിനലിൽ നിന്നാണ് പുറപ്പെടുന്നത്. രണ്ട് എ സി ലോ ഫ്ലോർ ബസുകളാണ് യാത്രക്കായി ഒരുക്കിയിരിക്കുന്നത്. വൈകീട്ട് 6:30ന് തിരിച്ചെത്തും മുതിർന്നവർക്ക് 400 രൂപ കുട്ടികൾക്ക് 300 രൂപയുമാണ് നിരക്ക്.

ബി എം ടി സി, കർണാടക ആർ ടി സി കൗണ്ടറുകളിൽ നിന്ന് നേരിട്ട് ടിക്കെറ്റ് എടുക്കാം. ഓൺലൈൻ ബുക്കിംഗിന് സന്ദർശിക്കുക www.ksrtc.in

ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലേക്ക് ഒരു യാത്ര:

ബന്നര്‍ഘട്ട പാര്‍ക്കില്‍ വൈല്‍ഡ് സഫാരിയില്‍ നിന്ന് എടുത്ത ചിത്രം.

വന്യമൃഗങ്ങളെ അടുത്തു കാണാൻ അവസരമൊരുക്കുന്ന സഫാരി യാണ്, ബന്നാർഘട്ട ദേശീയ പാർക്കിനെ വ്യത്യസ്ഥമാക്കുന്നത്. ബെംഗളൂരു സിറ്റിയിൽ നിന്നു 25 കിലോ മീറ്റർ അകലെ വനമേഖലയിൽ സ്ഥിതി ചെയ്യുന്ന ബനർഘട്ടയിലേക്ക് മജസ്റ്റിക്,ശാന്തിനഗർ ടെർമിനലുകളിൽ നിന്നും ബ്രിഗേഡ് റോഡിൽ നിന്നും ബിഎംടിസി എ സി നോൻ എ സി ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്.

ടിപ്പുസുല്‍ത്താന്റെ വേനല്‍ കാല വസതിയില്‍ നിന്നുള്ള ചിത്രം

ചൊവ്വാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ വൈകീട്ട് 4:30 വരെ സഫാരി യാത്രക്ക് അവസരമുണ്ട്. പാർക്കിലെ മൃഗശാലയും ചിത്രശലഭപാർക്കും സന്ദർശിക്കുന്നതിനോടൊപ്പം ബോട്ടിംഗിനും സൗകര്യമുണ്ട്.

ഗ്രാൻറ് സഫാരിയും മൃഗശാലയും കാണാൻ മുതിർന്നവർക്ക് 260 രൂപ കുട്ടികൾക്ക് 130 രൂപ. മൃഗശാല മാത്രം മുതിർന്നവർക്ക് 80 കുട്ടികൾക്ക് 40, ചിത്രശലഭ പാർക്കിൽ പ്രവേശിക്കാൻ മുതിർന്നവർക്ക് 30 കുട്ടികൾക്ക് 20 രൂപ.

സഫാരി ഓൺലൈൻ ബുക്കിംഗ് വെബ് സൈറ്റ് :bannerghattabiologicalpark.org

ബാംഗ്ലൂര്‍ പാലസ്

തീർന്നില്ല ബസിൽ പോകാൻ ബുദ്ധിമുട്ടാണോ ? വിശ്വസനീയമായ ടാക്സി സർവ്വീസുകളുമില്ല ?എന്ത് ചെയ്യും?

നഗരത്തിൽ വിശ്വസനീയമായ രീതിയിലും കുറഞ്ഞ നിരക്കിലും ടാക്സി സർവ്വീസ് നടത്തുന്ന “ഓല” വെബ് ടാക്സിയും ബെംഗളൂരു ദർശൻ സർവീസുകൾ നടത്തുന്നുണ്ട്.

മുൻപ് തന്നെ കൃത്യമായ തുക ഉറപ്പിച്ചതിന് ശേഷം യാത്ര തുടങ്ങാം എന്നതാണ് ഓല യുടെ പ്രത്യേകത.

ഇന്ദിര ഗാന്ധി മ്യുസിക്കല്‍ ഫൌന്റയിന്‍

ഹാഫ്ഡേ,ഫുൾഡേ എന്നീ രണ്ട് ബെംഗളൂരു ദർശൻ പരിപാടികളാണ് ഓലക്ക് ഉളളത്.

ഫാഫ് ഡേ 5 മണിക്കൂർ കസ്റ്റമറെ സ്വന്തം വീടിന് മുന്നിൽ നിന്ന് എടുത്ത് ടിപ്പുവിന്റെ വേനൽകാല കൊട്ടാരം, ലാൽബാഗ്, വിധാൻ സൗദ,ഇസ് കോൺ ക്ഷേത്രം, ഇന്ദിരാ ഗാന്ധി മ്യൂസിക്കൽ ഫൗണ്ടയിൻ അല്ലെങ്കിൽ പ്ലാനറ്റേറിയും എന്നിവ കഴിഞ്ഞ് സ്വന്തം വീട്ടിൽ കൊണ്ടാക്കുന്നു.

ഒരിയോന്‍ മാള്‍-വേള്‍ഡ് ട്രേഡ് സെന്റര്

മിനി : 999 രൂപ, പ്രെം സെഡാൻ : 1099 രൂപ ,എസ് യു വി :1349 രൂപ.

ഫുൾഡ ട്രിപ്പ് 10 മണിക്കൂർ ആണ് കസ്റ്റമറുടെ വീട്ടിൽ നിന്നും തുടങ്ങി ബുൾ ടെമ്പിൾ, ടിപ്പുവിന്റെ ശീതകാല വസതി, ലാൽബാഗ്, വിധാൻ സൗധ,എം ജി റോഡ്, കബൺ പാർക്ക്, വിശ്വേശ്വരയ്യ ഇന്റസ്ട്രിയൽ ആന്റ് ടെക്നോളജിക്കൽ മ്യൂസിയം അല്ലെങ്കിൽ പ്ലാനറ്റോറിയം, ഇസ്കോൺ ടെമ്പിൾ, ഇന്ദിരാഗാന്ധി മ്യൂസിക്കൽ ഫൗണ്ടയിൻ എന്നിവ കഴിഞ്ഞ് നേരെ വീട്ടിൽ.

മിനി 1799 രൂപയും സെഡാൻ 1999 രൂപയും എസ് യു വി 2299 രൂപയുമാണ് ഈടാക്കുന്നത്.

വിധാന്‍ സൌദ

തീര്‍ന്നില്ല ഇനിയും കുറഞ്ഞ ചിലവില്‍ നഗരം ചുറ്റിക്കാണാം യാത്ര മേട്രോയിലാക്കാം,കാറ്റില്ല പൊടിയില്ല ട്രാഫിക്‌ ഇല്ല …കുളിര്‍മ നല്‍കുന്ന എ സി യും..

അടുത്തുള്ള ഏതെങ്കിലും മെട്രോ ഗ്രീന്‍ ലൈന്‍ മെട്രോ സ്റ്റേഷനിലേക്ക് കയറുക ബനശങ്കരി ക്ഷേത്രം,ജയനഗര്‍ മാര്‍ക്കറ്റ്‌,ലാല്‍ബാഗ് ബോട്ടനിക്കല്‍ ഗാര്‍ഡന്‍,കെ ആര്‍ മാര്‍ക്കറ്റ്‌ നു അടുത്ത് ടിപ്പുവിന്റെ സമ്മര്‍ പാലസ്,തുണിത്തരങ്ങള്‍ വിലകുറഞ്ഞു കിട്ടുമെന്ന് കരുതുന്ന ചിക് പെട്ട്,ഇസ്കോണ്‍ ക്ഷേത്രം,ജാലഹള്ളി അയ്യപ്പന്‍ ക്ഷേത്രം,ഒരിയോണ്‍ മാള്‍,മന്ത്രി മാള്‍ …അങ്ങനെ അങ്ങനെ …ഇനി പര്‍പ്പിള്‍ ലൈനില്‍ ആണെങ്കില്‍ സര്‍ വിശ്വേശ്വരയ്യ ടെക്നോളജിക്കള്‍ മ്യുസിയും,വെങ്കടപ്പ ആര്‍ട്ട്‌ ഗാലറി,വിധാന്‍ സൌധ,കബന്‍ പാര്‍ക്ക്‌,എം ജി റോഡ്‌,ബ്രിഗേഡ് റോഡ്‌ അങ്ങനെ നിരവധി സ്ഥലങ്ങള്‍ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം ആണ്.

ഇതു വായിച്ചാൽ മജെസ്റ്റിക് മെട്രോ സ്റ്റേഷനിൽ പോയി വട്ടം കറങ്ങേണ്ടി വരില്ല; “നമ്മ മെട്രോ” യാത്രക്കാർ അറിഞ്ഞിരിക്കേണ്ടതെല്ലാം.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!