FLASH

കോവി ഷീൽഡ് വാക്സിൻ്റെ വില പുറത്ത് വിട്ടു.

മെയ് ഒന്നു മുതൽ 18 വയസിന് മുകളിലുള്ളവർക്കും വാക്സിൽ നൽകുമെന്നും സ്വകാര്യ മേഖലയിലും വാക്സിൽ ലഭ്യമാക്കും എന്നും സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യത്തെ പ്രധാന കോവിഡ് വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് തങ്ങളുടെ കോവി ഷീൽഡ് വാക്സിൻ്റെ മാർക്കറ്റ് വില പുറത്ത് വിട്ടു.

സംസ്ഥാന സർക്കാറുകൾക്ക് ഡോസ് ഒന്നിന് 400 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപക്കും കോവി ഷീൽഡ് ലഭ്യമാക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.

അമേരിക്കൻ, റഷ്യൻ, ചൈനീസ് വാക്സിനുകളേക്കാൾ കുറഞ്ഞ വിലയാണ് എന്നും പത്രക്കുറിപ്പിൽ പറയുന്നു.

 

Related posts