ഏപ്രിൽ 8, 9 ( വ്യാഴം, വെള്ളി) തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ എം ഇ ഐ ലേയൗട്ടിലുംവടക്കൻ ബെംഗളൂരുവിലെ ഫീഡർ 4 ആചാര്യ കോളേജ് റോഡിലും വൈദ്യുതി വിതരണം നടക്കില്ലെന്ന് ബെസ്കോം അറിയിച്ചു.
ഈ പ്രദേശങ്ങൾക്ക് പുറമെ ഭുവനേശ്വരി നഗർ എട്ടാമത് മെയിൻ, എസ് ബി ഐ ബാങ്ക് റോഡ്, മഹേശ്വരി നഗർ, കല്യാണനഗർ, മഹേശ്വരമ്മ ക്ഷേത്രം, ശിവക്ഷേത്രം, ഗംഗാധരേശ്വര ക്ഷേത്രം, ഹേസരഘട്ട മെയിൻ റോഡ്, മല്ലസന്ദ്ര, എന്നീ പ്രദേശങ്ങളിലും വ്യാഴം വെള്ളി ദിവസങ്ങളിൽ വൈദ്യുതി വിതരണത്തിൽ മുടക്കം നേരിടേണ്ടിവരും എന്നും അറിയിച്ചു.