ബെംഗളൂരു : ഇഴഞ്ഞു നീങ്ങുന്ന റോഡുപണികളും പാലം പണികളും നമ്മൾ നിരവധി കണ്ടിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് നടന്ന ഒരു റോഡ് നവീകരണ പ്രവർത്തനം ലിംക വേൾഡ് റെക്കാർഡിലേക്ക് അടുക്കുകയാണ്.
राष्ट्रीय राजमार्ग प्राधिकरण (@NHAI_Official) ने हाल ही में सोलापुर-विजापुर राजमार्ग पर 4-लेनिंग कार्य के अंतर्गत 25.54 किलोमीटर के सिंगल लेन डांबरीकरण कार्य को 18 घंटे में पूरा किया है, जिसे ‘लिम्का बुक ऑफ रेकॉर्ड्स’ में दर्ज किया जाएगा। pic.twitter.com/tP6ACFGblP
— Nitin Gadkari (@nitin_gadkari) February 26, 2021
വിജയപുര ജില്ലയിൽ 25.54 കിലോമീറ്റർ റോഡ് 18 മണിക്കൂറിൽ നവീകരിച്ച് ദേശീയപാതാ അതോറിറ്റി റോഡ് നിർമാണത്തിൽ പുതു വേഗം കണ്ടെത്തിയത്.
നാലുവരിയായ ദേശീയ പാത 52 ൻ്റെ ഒരു വരിയാണ് ഹൈദരാബാാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ജെ.എം നിർമ്മാണ കമ്പനിയുടെ നേതൃത്വത്തിൽ 500 ൽ അധികം പണിക്കാർ ചേർന്ന് പൂർത്തിിയാക്കിയത്.
കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി തൊഴിലാളികളേയും കരാർ കമ്പനിയേയും ഉദ്യേഗസ്ഥരേയും അഭിനന്ദിച്ചു.