ബെംഗളൂരു : മലബാർ ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങളെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പിക്കുന്നതിനായി മൈസൂരു, കുടക്, ദക്ഷിണ കന്നഡ അതിർത്തികളിൽ പരിശോധിക്കുന്നതിൻ്റെ തുടർച്ചയായി കേരളത്തിൽ നിന്ന് തമിഴ്നാട് – അത്തിബെലെ വഴി വരുന വാഹനങ്ങളുടെയും പരിശോധന ആരംഭിച്ച് കർണാടക.
കേരള വാഹനങ്ങൾ കേന്ദ്രീകരിച്ച് ഇന്നലെ മുതൽ പരിശോധന തുടങ്ങി.
ഇതു വരെ കേരളത്തിൽ നിന്ന് സേലം ഹൊസൂർ വഴി എത്തുന്ന വാഹനങ്ങൾക്ക് പരിശോധന ഉണ്ടായിരുന്നില്ല.
കെ.എൽ.വാഹനങ്ങളെയാണ് പോലീസ് നിർത്തിച്ചതിന് ശേഷം പരിശോധിക്കുന്നത്.