FLASH

ഇദ്ദേഹമാണ് കർണാടകയിലെ”പുലിമുരുഗൻ”

ബെംഗളൂരു : മകളുടെ കാലിൽ കടിച്ച പുള്ളിപ്പുലിയെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നു.

ഹാസൻ അരസിക്കെരെയിൽ ബൈക്കിൽ പോകുകയായിരുന്ന രാജഗോപാൽ നായിക്കിനും കുടുംബത്തിനു നേർക്കും
പൊന്തക്കാട്ടിൽ നിന്നു പുലി ചാടിവീഴുകയായിരുന്നു.

മകൾ കിരണിനെ ആക്രമിക്കുന്നതു കണ്ടതോടെ നായിക്ക് പുലിയുടെ കഴുത്തിൽ പിടിമുറുക്കി.

പുലി തനിക്കു നേരെ തിരിഞ്ഞിട്ടും മുഖത്തുമുറിവേറ്റു രക്തം
വാർന്നൊഴുകിയിട്ടും പിടിവിട്ടില്ല.

അവസാനം പുലി ചത്തു വീണു.ആളുകൾ ഓടിക്കൂടുന്നതിൻ്റെയും മറ്റും വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

രാജഗോപാലിനെയും കുടുംബാംഗങ്ങളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുളളിപ്പുലിയെ വനപാലകർ എത്തി പോസ്റ്റ് മോർട്ടം നടത്തി.

Related posts