ബെംഗളൂരു: കേരളത്തിൽ നിന്നും വരുന്നവര്‍ക്ക് കര്‍ണാടകത്തിലേക്ക് പ്രവേശിക്കാൻ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് കൊടുക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണൻ .
വിദ്യാര്‍ത്ഥികൾക്കും സ്ഥിരം യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നടത്താൻ സാധിക്കില്ലെന്ന് മനസിലാക്കുന്നു.
ഈ സാഹചര്യത്തിൽ ഈ വിഭാഗത്തിൽപ്പെട്ടവര്‍ക്ക് ഇളവ് നൽകാൻ ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തേക്ക് വന്നു 72 മണിക്കൂറിനുള്ളിൽ തിരിച്ചു പോകാൻ കഴിയുന്ന സ്ഥിരം യാത്രക്കാർക്ക് കൊവിഡ് പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ അതിർത്തി കടത്തിവിടേണ്ടതില്ല എന്ന ഉത്തരവിൽ ഇതുവരെ മാറ്റമൊന്നും വന്നിട്ടില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.