ബെംഗളൂരു: കഴിഞ്ഞ രണ്ടു മാസത്തിലേറെയായി പനിക്കും അനുബന്ധിത അസുഖങ്ങൾക്കും ആയി പ്രവർത്തിച്ചുവന്നിരുന്ന ആശുപത്രികൾ എല്ലാം കാലിയായി കിടക്കുകയായിരുന്നു എങ്കിലും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ജലദോഷവും ചുമയും ആയി എത്തുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ഇത് കോവിഡിന്റെ രണ്ടാം വരവിന്റെ തുടക്കമാണോ എന്ന് ഡോക്ടർമാർ സംശയിക്കുന്നു.
ചുമയോ ജലദോഷമോ ഉണ്ടായാൽ സ്വയം ചികിത്സയ്ക്ക് മുതിരരുത് എന്നും ആതുരസേവനം തേടേണ്ടത് ആണെന്നും ഇവർ അഭിപ്രായപ്പെട്ടു.
കോവിഡിന്റെ ഒരു രണ്ടാം വരവ് സാധ്യത തള്ളിക്കളയാനാകില്ല എന്നും ചുമയും ജലദോഷവും തുടർച്ചയായ പനിയും ഉള്ളവർ കോവിഡിന് ഉള്ള ടെസ്റ്റ് നടത്തേണ്ടത് അനിവാര്യമാണെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു.