ബെംഗളൂരു: കേരള മുൻ ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണൻ്റെ മകൻ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നഗരത്തിലെ പാരപ്പന അഗ്രഹാാ ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി.
അടുത്തമാസം 23 വരെയാണ് കാലാവധി കോടതി നീട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ 117 ദിവസമായി ബിനീഷ് അറസ്റ്റിലായിട്ട്.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ ബിനീഷിനെ പ്രതിപ്പട്ടികയില്‍ ചേർത്തിട്ടില്ല.
എന്നാല്‍ ബിനീഷ്, മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ലഹരി ഇടപാടിലൂടെ കോടികൾ സമ്പാദിച്ചു എന്നായിരുന്നു ഇഡി കുറ്റപത്രം.