ബെംഗളൂരു: കേരളത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടിയതിനെ തുടർന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കർണാടയിൽ പ്രവേശിപ്പിക്കില്ല എന്ന സർക്കാർ തീരുമാനത്തിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചിരുന്നു.
അതിന് മറുപടിയുമായി കർണാടക ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ ട്വിറ്ററിൽ എത്തിയിരിക്കുകയാണ്.
“സംസ്ഥാനാന്തര യാത്രകൾ ഞങ്ങൾ വിലക്കിയിട്ടില്ല, ചില മുൻ കരുതലുകൾ എന്ന നിലക്ക് ചില തീരുമാനങ്ങൾ എടുത്തിരിക്കുകയാണ് ,കർണാടകയിലേക്ക് കേരളത്തിൽ നിന്ന് വരുന്ന യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ പരിശോധിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതിയിരിക്കണം.”
കേന്ദ്രത്തിന് കേരളം അയച്ച കത്തും കർണാടകയുടെ ഉത്തരവും ട്വീറ്റിൽ ചേർത്തിട്ടുണ്ട്.
Karnataka has not prohibited inter-state travel between Karnataka and Kerala. However, as a precautionary measure, guidelines have been issued that travelers entering Karnataka from Kerala must mandatorily possess a negative RT-PCR test report not older than 72 hours.@PMOIndia pic.twitter.com/R5cd0xS4Nt
— Dr Sudhakar K (@mla_sudhakar) February 23, 2021