FLASH

അനധികൃതമായി സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചു; ആറുമരണം

ബെംഗളൂരു: അനധികൃതമായി സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചു; ആറുമരണം. ചിക്കബല്ലാപുരയിലാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച്‌​ ആറുപേർ മരിച്ചത്.

​ഒരാളുടെ പരിക്ക്​ ഗുരുതരമാണ്​. ക്വാറികളില്‍ ഉപയോഗിച്ചിരുന്ന സ്​ഫോടക വസ്​തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്​ അപകടം. മരിച്ച ഒരാളും പരിക്കേറ്റയാളും അനധികൃതമായി സൂക്ഷിച്ചിരുന്നവയായിരുന്നു അവ.

പൊലീസിനെ ഭയന്ന്​ സ്​ഫോടക വസ്​തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുകയായിരുന്നു. നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച സ്​ഫോടകവസ്​തുക്കളാണ്​ അപകടമുണ്ടാക്കിയതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി സുധാകര്‍ അറിയിച്ചു.

വായിക്കുക:  കർണാടക ആരുടേയും വഴി തടഞ്ഞിട്ടില്ല, കേരള മുഖ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി കർണാടക ആരോഗ്യ മന്ത്രി.

Related posts