ബെംഗളൂരു: കോവിഡ് വ്യാപനം കുറക്കുന്നതിനായി കേരളത്തിൽ നിന്നും വരുന്നവർക്കുള്ള നിയന്ത്രണം ഇന്നുമുതൽ കൂടുതൽ കർശനമാക്കാൻ കർണാടക.
അതിർത്തികളിൽ കർശ്ശന പരിശോധന എർപ്പെടുത്തും.ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരാത്തവരെ അതിർത്തി കടത്തിവിടേണ്ടതില്ല എന്നാണ് നിർദ്ദേശം.
ഇന്നലെ പല ചെക്ക് പോസ്റ്റുകളിലും യാത്രക്കാരെ തടഞ്ഞ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ട് എന്ന് ഉറപ്പ് വരുത്തിയിരുന്നു.
യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ പിന്നീട് താൽക്കാലികമായി നിർത്തിവക്കുകയായിരുന്നു.
അതിർത്തി ചെക്ക് പോസ്റ്റുകളിൽ കൂടുതൽ പോലീസുകാരേയും ആരോഗ്യ വകുപ്പ് ജീവനക്കാരേയും കർണാടക സർക്കാർ നിയമിച്ച കഴിഞ്ഞു.