FLASH

കേരളത്തിലേക്കുള്ള അതിര്‍ത്തികളടച്ചു; പരിശോധന ശക്തമാക്കി അധികൃതർ

ബെംഗളൂരു: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികളടച്ച്‌ കര്‍ണാടക.

കാസര്‍ഗോഡ് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച്‌ മറ്റെല്ലാം അടച്ചു. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി.

അതിര്‍ത്തി കടന്ന് പോകേണ്ട വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. ബസ് യാത്രക്കാര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ക്ക് നിയന്ത്രണമില്ല. വയനാട് ബാവലി ചെക്ക്പോസ്റ്റില്‍ കേരള വാഹനങ്ങള്‍ തടഞ്ഞത് വാക്കുതര്‍ക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി.

കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ കര്‍ണാടക കേരളത്തില്‍ നിന്നുള്ള അതിര്‍ത്തി റോഡുകളില്‍ മണ്ണിട്ട് വഴി തടഞ്ഞത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ദക്ഷിണ കന്നഡയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ 13 ഇടത്തും പാത അടച്ചിട്ടുണ്ട്.

വായിക്കുക:  സ്കൂൾ അധികൃതർ നേരിട്ടുള്ള ക്ലാസ്സുകൾക്ക് വിദ്യാർത്ഥികളെ നിർബന്ധിക്കുന്നതായി രക്ഷിതാക്കളുടെ പരാതി.

തലപ്പാടി ഉള്‍പ്പെടെയുള്ള നാല് പാതകളില്‍ കര്‍ശന നിയന്ത്രണമാണ്. കേ​ര​ള​ത്തി​ല്‍​നി​ന്ന് വ​രു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി മ​ല​യാ​ളി​ക​ളെ വ​ല​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച ബാ​വ​ലി ക​ര്‍​ണാ​ട​ക ചെ​ക്ക് പോ​സ്​​റ്റി​ല്‍ എ​ത്തി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് പൊ​ലീ​സ് ത​ട​ഞ്ഞ​ത്. ഇ​ത് വ​ലി​യ തോ​തി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​നും ഗ​താ​ഗ​ത ത​ട​സ്സ​ത്തി​നും ഇ​ട​യാ​ക്കി.

രാ​വി​ലെ എ​ട്ടി​ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം മാ​ത്ര​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടാ​ന്‍ തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷ​വും ഗ​താ​ഗ​ത ത​ട​സ്സ​വും നീ​ങ്ങി​യ​ത്.

വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​വ​രെ ക​ട​ത്തി​വി​ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​ര്‍​ണാ​ട​ക അ​ധി​കൃ​ത​ര്‍. ഇ​ത് മൈ​സൂ​രു -മാ​ന​ന്ത​വാ​ടി ബ​സ് സ​ര്‍​വി​സി​നെ ബാ​ധി​ച്ചേ​ക്കും. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ് തോ​ല്‍​പ്പെ​ട്ടി കു​ട്ട​ത്തും ബാ​വ​ലി​യി​ലും പൊ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​ത്.

വായിക്കുക:  നഗരത്തിൽ ജോലി തേടി വന്ന മലയാളി യുവാവ് മരിച്ചു

ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​റിെന്‍റ തീ​രു​മാ​നം വ്യാ​പാ​രി​ക​ളെ​യും ക​ര്‍​ണാ​ട​ക​യി​ല്‍ കൃ​ഷി ചെ​യ്യു​ന്ന മ​ല​യാ​ളി ക​ര്‍​ഷ​ക​രെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യു​മാ​ണ് ഏ​റെ വ​ല​ച്ചി​രി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ല്‍ കേരള  സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം വി​വി​ധ കോ​ണു​ക​ളി​ല്‍​നി​ന്ന് ഉ​യ​രു​ന്നു​ണ്ട്.

ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ വി​ഷ‍യ​ത്തി​ല്‍ ക​ര്‍​ണാ​ട​ക​യു​മാ​യി അ​ടി​യ​ന്ത​ര ച​ര്‍​ച്ച ന​ട​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം.​എ​ല്‍.​എ കേരള മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു.

ഇ​ള​വ് ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന ആ​ളു​ക​ള്‍ക്ക് ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും സൗ​ജ​ന്യ​മാ​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

ദൈ​നം​ദി​നം ക​ര്‍ണാ​ട​ക​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ള്‍, ക​ര്‍ഷ​ക​ര്‍, വി​ദ്യാ​ര്‍ഥി​ക​ള്‍ എ​ന്നി​വ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ് ക​ര്‍​ണാ​ട​ക​യു​ടെ ന​ട​പ​ടി. കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​വ​രെ അ​തി​ര്‍ത്തി​യി​ല്‍നി​ന്നു തി​രി​ച്ച​യ​ക്കു​ക​യാ​ണ്.

വായിക്കുക:  കോവിഡ് വാക്സിന്റെ പേരിലുള്ള തട്ടിപ്പുകളും കുത്തനെ വർധിക്കുന്നു!!

ച​ര​ക്ക് ലോ​റി​ക​ളും പ​ച്ച​ക്ക​റി എ​ടു​ക്കാ​ന്‍ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും ത​ട​യു​ന്ന​തും വ​ലി​യ പ്ര​യാ​സം സൃ​ഷി​ക്കു​ന്നു​ണ്ട്. പ​രി​ശോ​ധ​ന​ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കേ​ണ്ടി​വ​രു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ള്‍ക്ക് വ​ലി​യ സാ​മ്ബ​ത്തി​ക പ്ര​യാ​സം ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts