ബെംഗളൂരു : 1965 ലെ കർണാടക എക്സൈസ് ആക്റ്റ് പ്രകാരം ഓൺലൈൻ മദ്യവിൽപ്പനക്ക് അനുമതി നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി.
ചെന്നൈ ആസ്ഥാനാക്കി പ്രവർത്തിക്കുന്ന എച്ച്.ഐ.പി ബാർ പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി.ശ്രീശാന്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റെ വിധി.
നേരത്തെ സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെ തുടർന്നാണ് പരാതിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.