ബെംഗളൂരു: തൻ്റെ കൂടെ സഹായത്തോടെ മൈസൂരുവിലെ സ്വന്തം ഗ്രാമത്തിൽ രാമക്ഷേത്ര നിർമ്മാണം നടക്കുന്നതായി വെളിപ്പെടുത്തി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ.
എല്ലാ ഗ്രാമങ്ങളിലും ഇത്തരം ക്ഷേത്രങ്ങൾ നിർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണ ആവശ്യമായി ബന്ധപ്പെട്ട് സംഘ പരിവാർ നടത്തുന്ന പണപ്പിരിവിനെതിരെ സിദ്ധരാമയ്യ രംഗത്ത് വന്നിരുന്നു.
വരുണ ഹൊബ്ലിയിലെ സിദ്ധരാമന ഹുണ്ഡി എന്ന ഗ്രാമത്തിൽ നിന്നുള്ള ആളാണ് കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് കൂടിയായ സിദ്ധരാമയ്യ.