ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയോളമായി സംസ്ഥാനത്തിലെ കൊവിഡ്-19 രോഗികളുടെ നഗര അനുപാതത്തിൽ വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു.
നഗരത്തിൽ രണ്ടിടങ്ങളിലായി രൂപപ്പെട്ട സമൂഹ വ്യാപനത്തിന് തടയിടാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാനത്താകെയുള്ള ആകെ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധന അധികൃതരെ കുഴക്കുന്നുണ്ട്.
രോഗികളുടെ എണ്ണത്തിലെ വർദ്ധനയും നഗരത്തിൽ രണ്ടിടങ്ങളിലായി രൂപപ്പെട്ടസമൂഹ വ്യാപനവും തുടർന്നാൽ വീണ്ടുമൊരു അടച്ചിടൽ തന്നെ വേണ്ടി വന്നേക്കാം എന്ന് കഴിഞ്ഞ ദിവസം വാർത്തയുണ്ടായിരുന്നു.
നിലവിൽ കർണാടകയിലെ ആകെ രോഗികളുടെ എണ്ണത്തിലെ ഭൂരി ഭാഗവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബെംഗളൂരു നഗരത്തിൽ നിന്നാണ്.
നഗരത്തിലെ ദിനംപ്രതിയുള്ള ആകെ രോഗബാധിതരാകുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട് എങ്കിലുംസംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണത്തിലെ ഭൂരിഭാഗവും നഗരത്തിൽ നിന്നാണ് എന്നുള്ളതാണ് ആശങ്ക എന്ന് ബി.ബി.എം.പി കമ്മീഷണർ മഞ്ജുനാഥ് പ്രസാദ് അഭിപ്രായപ്പെട്ടു.