FLASH

സുഹൃത്തിന്റെ വീട്ടിൽ നിന്നും മോഷണം;വ്യവസായിയും കൂട്ടാളിയും അറസ്റ്റിൽ

ബെംഗളൂരു: അടുഗോഡി ലക്കസാന്ദ്ര നിവാസിയായ ഷാഹിദ് എന്ന വിളിപ്പേരുള്ള നസീം ഷെറീഫ് 40, ഇയാളുടെ സുഹൃത്ത് ഗുരപ്പനപാളയ നിവാസിയായ മുഹമ്മദ് ഷാഫിയുള്ള 42 എന്നിവർ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന വസ്തുവകകൾ മോഷ്ടിച്ചതിന് അറസ്റ്റിലായി.

നിർമ്മാണ കമ്പനി നടത്തിയിരുന്ന ഷെരീഫ് അടുത്തകാലത്ത് വൻ നഷ്ടത്തിൽ ആയിരുന്നു.

വായിക്കുക:  ശിവമൊഗ്ഗയിൽ വൻ സ്ഫോടനം;8 മരണം; മൃതദേഹങ്ങൾ ചിന്നിച്ചിതറി; 4 ജില്ലകളിൽ പ്രകമ്പനം.

സുഹൃത്തിന്റെ വീടിന്റെ താക്കോൽ തനിപ്പകർപ്പ് നിർമ്മിച്ചാണ് മോഷണം നടത്തിയത്. സുഹൃത്തിന്റെ സഹോദരന് സുഖമില്ലാതെ ആശുപത്രിയിൽ ആയ സമയത്ത് ഇയാൾ ആശുപത്രി സന്ദർശനം നടത്തിയിരുന്നു. ആശുപത്രിയിൽ സന്ദർശനത്തിന് പോയ അതേസമയത്ത് ഷെരീഫ് തന്റെ സുഹൃത്തിനെ തനിപ്പകർപ്പ് താക്കോൽ ഉപയോഗിച്ചു മോഷണത്തിനായി നിയോഗിക്കുകയായിരുന്നു.

പോലീസ് അന്വേഷണം ഉണ്ടാകുമെന്ന് അറിയാമായിരുന്നതുകൊണ്ട് വിരലടയാളങ്ങൾ പതിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പോലീസ് നായ മണം പിടിക്കാതിരിക്കാൻ  മുളകുപൊടിയും വിതറിയിരുന്നു.

വായിക്കുക:  ബെംഗളൂരു കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് ദേശീയ അന്വേഷണ ഏജൻസി.

ഏകദേശം 38 ലക്ഷം രൂപയോളം പണവും, സ്വർണ്ണവും, വിലപിടിപ്പുള്ള വാച്ചുകളും വിവിധ രാജ്യങ്ങളുടെ കറൻസികളും മോഷ്ടിച്ചവയിൽ ഉൾപ്പെടുന്നു.

Related posts